ETV Bharat / sports

ചാമ്പ്യൻസ് ട്രോഫി ആതിഥേയത്വം; പാകിസ്ഥാന് മുതല്‍കൂട്ടാകും, വിനോദസഞ്ചാരം പ്രതീക്ഷ - Champions Trophy 2025 - CHAMPIONS TROPHY 2025

ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ പാകിസ്ഥാനിലെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാം.

ചാമ്പ്യൻസ് ട്രോഫി ആതിഥേയത്വം  ഐസിസി ചാമ്പ്യൻസ് ട്രോഫി 2025  ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്  CHAMPIONS TROPHY IN PAKISTAN
പാകിസ്ഥാൻ ക്രിക്കറ്റ് ഗ്രൗണ്ട് (ANI)
author img

By ETV Bharat Sports Team

Published : Sep 18, 2024, 4:57 PM IST

ന്യൂഡൽഹി: ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും. ടൂർണമെന്‍റിന്‍റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. സ്റ്റേഡിയത്തിന്‍റെ നവീകരണം മുതൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യം പരമാവധി ശ്രമിക്കുന്നു. ആതിഥേയത്വത്തിനാവശ്യമായ ബജറ്റിന് ഐസിസി ഗ്രീൻ സിഗ്നൽ നൽകിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സ്റ്റേഡിയത്തിലേക്കുള്ള ലൈറ്റുകളും ജനറേറ്ററുകളും പാകിസ്ഥാൻ വാടകയ്‌ക്കെടുക്കുകയാണ്. പുതിയവ സ്ഥാപിക്കുന്നതിന് ധാരാളം ചിലവ് വരുന്നതിനാലാണ് വാടകയ്‌ക്ക് ടെന്‍ഡര്‍ ക്ഷണിച്ചത്.

ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ പാകിസ്ഥാനിലെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാം. ഒരു ടീമിന് നിരവധി മത്സരങ്ങൾ ഉണ്ടാകും. അതിനായി കുറേ ദിവസം പ്ലാൻ ചെയ്‌ത് ആരാധകർ വരും. രാജ്യത്ത് നിൽക്കുകയും ചെയ്യും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവിടെ നിന്ന് എല്ലാത്തരം വാങ്ങലുകളും നടത്തുകയും ചെയ്യും, ഇത് പാകിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രധാന പങ്ക് വഹിക്കും. കൂടാതെ വിദേശനാണ്യ കരുതൽ ശേഖരവും വർധിക്കും.

എന്നാല്‍ ഇന്ത്യയുടെ പാകിസ്ഥാൻ സന്ദർശനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹൈബ്രിഡ് മോഡലിൽ മറ്റേതെങ്കിലും സ്ഥലത്ത് മത്സരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യ പാകിസ്ഥാനിൽ കളിക്കാതിരിക്കുകയും മത്സരങ്ങൾ മറ്റേതെങ്കിലും വേദിയിൽ നടത്തുകയും ചെയ്‌താല്‍ പാക്കിസ്ഥാനും അധിക ബജറ്റ് ഉപയോഗിക്കേണ്ടി വന്നേക്കാം.

Also Read: സൂപ്പർ ലീഗ് കേരളയില്‍ ഇന്ന് കാലിക്കറ്റ്- ഫോഴ്‌സ കൊച്ചി മത്സരം - Super League Kerala

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.