പൂനെ: രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. 113 റണ്‍സിനാണ് പൂനെ ടെസ്റ്റില്‍ ഇന്ത്യ കിവീസിനോട് അടിയറവ് പറഞ്ഞത്. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസീലന്‍ഡിന്‍റെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. 69 വർഷം മുമ്പാണ് ഇരു ടീമുകളും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം നടന്നത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്‌സിൽ 259 റൺസെടുത്തപ്പോള്‍ ഇന്ത്യ156 റൺസാണ് ഒന്നാം ഇന്നിംഗ്‌സിൽ അടിച്ചുകൂട്ടിയത്. ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്‌സിൽ 255 റൺസ് നേടി ഇന്ത്യക്ക് 359 റൺസ് വിജയലക്ഷ്യം നൽകി.വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 245 റണ്‍സിന് പുറത്തായി.
A tough loss for #TeamIndia in Pune.
— BCCI (@BCCI) October 26, 2024
Scorecard ▶️ https://t.co/YVjSnKCtlI #INDvNZ | @IDFCFIRSTBank pic.twitter.com/PlU9iJpGih
രണ്ടാം ഇന്നിംഗ്‌സിൽ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത്. 65 പന്തിൽ 9 ബൗണ്ടറിയും 3 സിക്‌സും സഹിതം 77 റൺസാണ് താരം നേടിയത്. രോഹിത് (8), കോലി (17), ശുഭ്മാൻ ഗിൽ (23), സർഫറാസ് ഖാൻ (9), വാഷിംഗ്ടൺ സുന്ദർ (21) എന്നിവർക്കും അത്ഭുതങ്ങൾ സൃഷ്ടിക്കാനായില്ല. രവീന്ദ്ര ജഡേജ ഇന്ത്യയ്‌ക്കായി മിന്നുന്ന ബാറ്റിംഗ് കാണിക്കാന്‍ ശ്രമിച്ചു. താരം 65 പന്തിൽ 40 റൺസ് നേടി.
നേരത്തെ ഡെവൺ കോൺവെയുടെ (76), രച്ചിൻ രവീന്ദ്ര (56) എന്നിവരുടെ മികവിൽ ന്യൂസിലൻഡ് ഒന്നാം ഇന്നിങ്‌സിൽ 259 റൺസെടുത്തിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും ആറു വിക്കറ്റ് നേടിയ മിച്ചല്‍ സാന്‍റ്‌നറാണ് ഇന്ത്യയെ ഇല്ലാതെയാക്കിയത്.
New Zealand take an unassailable 2-0 lead as India lose their first Test series at home since 2012.#WTC25 | #INDvNZ 📝: https://t.co/Kl7qRDguyN pic.twitter.com/ASXLeqArG7
— ICC (@ICC) October 26, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ത്യന്‍ ടീമില്‍ ഒരു ബാറ്റര്‍ക്കും ആദ്യ ഇന്നിംഗ്‌സിൽ 40 റൺസ് പോലും കടക്കാനായില്ല. യശസ്വി ജയ്‌സ്വാൾ 30, ശുഭ്മാൻ ഗിൽ 30, രവീന്ദ്ര ജഡേജ 38 റൺസ് നേടിയപ്പോൾ ടീമിന് 156 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ ക്യാപ്റ്റൻ ടോം ലാഥം 86, ടോം ബ്ലണ്ടൽ 41, ഗ്ലെൻ ഫിലിപ്‌സ് 48 എന്നിവരുടെ മികവിൽ ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്‌സിൽ 255 റൺസ് നേടി.
Also Read: ഇംഗ്ലണ്ടിനെ വീഴ്‌ത്തി പാകിസ്ഥാന്‍; 9 വിക്കറ്റ് ജയം, 2021നു ശേഷം നാട്ടില്‍ പരമ്പര സ്വന്തമാക്കി