ന്യൂഡൽഹി: ക്രിക്കറ്റില്‍ രാജ്യത്തിനു വേണ്ടി അഭിമാനാര്‍ഹമായ പ്രകടനങ്ങള്‍ നടത്തിയ നിരവധി താരങ്ങളുണ്ട്. വിവിധ ഫോര്‍മാറ്റുകളില്‍ തന്‍റേതായ മുദ്ര പതിപ്പിച്ചവരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആദരിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ ഉന്നത ജോലി നല്‍കിയാണ് ആദരവ് പ്രകടിപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സൈന്യത്തിലും പോലിസിലും മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലും താരങ്ങള്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. പട്ടികയിൽ നിരവധി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം വനിതാ താരത്തിനും ജോലി ലഭിച്ചിട്ടുണ്ട്. ഉന്നത ജോലികളില്‍ പ്രവേശിച്ച പ്രധാനപ്പെട്ട ക്രിക്കറ്റര്‍മാര്‍ ആരൊക്കെയെന്നു നമുക്ക് നോക്കാം.
![INDIAN CRICKETER ARMY MOHAMMED SIRAJ ഹർമൻപ്രീത് കൗർ എംഎസ് ധോണി](https://etvbharatimages.akamaized.net/etvbharat/prod-images/10-12-2024/23080850_india.jpg)
എംഎസ് ധോണി:
മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്‍റ് കേണലാണ്. രാജ്യത്തു നല്‍കിയ അവിസ്മരണീയ നേട്ടങ്ങള്‍ പരിഗണിച്ച് 2011ലാണ് ധോണിയെ ലെഫ്റ്റനന്‍റ് കേണലായി നിയമിച്ചത്. ഐസിസിയുടെ മൂന്ന് കിരീടങ്ങളും ഏറ്റുവാങ്ങിയ ലോകത്തിലെ ഏക ക്യാപ്റ്റന്‍ കൂടിയാണ് എംഎസ് ധോണി.
മുഹമ്മദ് സിറാജ്:
2024ലെ ടി20 ലോകകപ്പ് ജേതാവ് മുഹമ്മദ് സിറാജ് തെലങ്കാന പൊലീസിൽ ഡിഎസ്പിയായാണ് (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്) ജോലി ലഭിച്ചത്. 2017ൽ ന്യൂസീലൻഡിനെതിരെ ടി20 പരമ്പരയിലാണ് സിറാജ് ദേശീയ ടീമിൽ അരങ്ങേറ്റ മത്സരം കളിച്ചത്.
ഹർമൻപ്രീത് കൗർ:
ഇന്ത്യൻ വനിതാ ടീമിന്‍റെ ക്യാപ്റ്റനായ ഹർമൻപ്രീത് കൗർ പഞ്ചാബിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) ആണ്. മുന്‍പ് റെയില്‍വേയില്‍ ഉദ്യോഗസ്ഥയായിരുന്നു ഹര്‍മന്‍പ്രീത്.
ഹർഭജൻ സിങ്:
മുൻ ഇന്ത്യൻ വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗിനെ പഞ്ചാബിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി (ഡിഎസ്പി) നിയമിച്ചത്. ക്രിക്കറ്റിനു നല്‍കിയ മികച്ച സംഭാവനകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ അദ്ദേഹത്തിനെ ആദരിച്ചത്. 2015ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഭാജി അവസാനമായി ഇന്ത്യക്കായി കളിച്ചത്.
സച്ചിൻ ടെണ്ടുൽക്കർ:
ക്രിക്കറ്റ് ഇതിഹാസം സച്ചിനെ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഗ്രൂപ്പ് ക്യാപ്ന്‍ സ്ഥാനം നല്‍കി രാജ്യം ആദരിച്ചിരുന്നു. 2010ലായിരുന്നു പദവി അദ്ദേഹത്തെ തേടിയെത്തിയത്. ക്രിക്കറ്റിൽ രാജ്യത്തിന് നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് ബഹുമതി.
ജോഗീന്ദർ ശർമ്മ:
മുൻ ഇന്ത്യൻ താരം ജോഗീന്ദർ ശർമ്മ ഹരിയാന പോലീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) ആണ്. താരം ഇപ്പോൾ പോലീസ് സേനയ്ക്ക് വേണ്ടി ജോലി ചെയ്യുന്നു.
കപിൽ ദേവ്:
മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനും 1989 ലോകകപ്പ് ഹീറോയുമായ കപിൽ ദേവ് ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്‍റ് കേണല്‍ കൂടിയാണ്. 2008-ൽ അദ്ദേഹം ആർമിയിൽ ചേർന്നത്. കപിൽ ഒരു സൈനിക കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. പിതാവ് രാംലാൽ നിഖഞ്ചും ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Also Read: ഇതു ഷമി 2.0, ബാറ്റിങ്ങിലും ബോളിങ്ങിലും തീപ്പൊരിയായി താരം; ഛണ്ഡീഗഡിന്‍റെ വെല്ലുവിളി മറികടന്ന് ബംഗാള്‍