ETV Bharat / sports

മുംബൈ ഇന്ത്യന്‍സിന് മാത്രമല്ല, ഇന്ത്യയ്‌ക്കും ആശ്വസിക്കാം..!, പരിശീലനം പുനരാരംഭിച്ച് ഹാര്‍ദിക് പാണ്ഡ്യ - Hardik Pandya Return

പരിക്കില്‍ നിന്നും മുക്തി നേടുന്ന ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിശീലനം പുനരാരംഭിച്ചു.

Hardik Pandya Training  Hardik Pandya Practice Video  Hardik Pandya Return  ഹാര്‍ദിക് പാണ്ഡ്യ പരിശീലനം
hardik pandya practice video
author img

By ETV Bharat Kerala Team

Published : Jan 29, 2024, 12:09 PM IST

മുംബൈ: വരാനിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായി താന്‍ കളത്തിലേക്ക് തിരിച്ചെത്തുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഹാര്‍ദിക് പാണ്ഡ്യയുടെ പരിശീലന വീഡിയോ (Hardik Pandya Started Training). കഴിഞ്ഞ ഏകദിന ലോകപ്പിനിടെയായിരുന്നു താരത്തിന്‍റെ കണങ്കാലിന് പരിക്കേറ്റത്. ഏറെ നാളായി കളത്തിന് പുറത്തായിരുന്ന താരം ബൗളിങ് പരിശീലനം ഉള്‍പ്പടെ പുനരാരംഭിച്ചത് മുംബൈ ഇന്ത്യന്‍സിനും ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമിനും ആശ്വാസമാണ്.

ബറോഡയിലാണ് നിലവില്‍ താരം പരിശീലനത്തിന് ഇറങ്ങിയത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പാണ്ഡ്യ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട് (Hardik Pandya Training Video). കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പന്തെറിയുന്നതിനിടെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റത് (Hardik Pandya Injury).

തുടര്‍ന്ന്, ലോകകപ്പില്‍ നിന്നും താരം പുറത്താകുകയായിരുന്നു. ലോകകപ്പിന് ശേഷം നടന്ന ഓസ്‌ട്രേലിയ, ദക്ഷിണാഫ്രക്ക, അഫ്‌ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ പാണ്ഡ്യ കളിച്ചിരുന്നില്ല. പാണ്ഡ്യയുടെ അഭാവത്തില്‍ ശിവം ദുബെയായിരുന്നു (Shivam Dube) ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്.

അതിനിടെ, ഐപിഎല്‍ ട്രേഡ് വിന്‍ഡോയിലൂടെ (IPL Trade Window) ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറുകയും ചെയ്‌തിരുന്നു (Hardik Pandya Mumbai Indians). ഏറെ ചര്‍ച്ചയായ താരകൈമാറ്റത്തിന് പിന്നാലെ രോഹിത് ശര്‍മയെ (Rohit Sharma) നായകസ്ഥാനത്ത് നിന്നും നീക്കി ഹാര്‍ദികിനെ മുംബൈ ഇന്ത്യൻസ് ക്യാപ്‌റ്റനായി നിയമിക്കുകയും ചെയ്‌തിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണ് ഉണ്ടാക്കിയത്.

നിരവധി പേരായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിന്നും മുംബൈ ഇന്ത്യന്‍സിന് അണ്‍ഫോളോ ചെയ്‌തത്. നേരത്തെ, ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ ഹാര്‍ദികിന് നഷ്‌ടമായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ എല്ലാ മത്സരങ്ങളിലും താരം കളത്തിലിറങ്ങാനാണ് സാധ്യത. താരത്തിന്‍റെ തിരിച്ചുവരവ് മുംബൈ ഇന്ത്യന്‍സിനും ഇന്ത്യന്‍ ടീമിനും ആശ്വാസം പകരുന്ന വാര്‍ത്തയാണ് (Hardik Pandya Return).

ഇതോടെ, മുംബൈ ഇന്ത്യന്‍സിന്‍റെ ഫുള്‍ സ്ട്രെങ്ത് സ്ക്വാഡ് തന്നെ ഐപിഎല്ലില്‍ (IPL 2024) കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്ന താരം കൂടിയാണ് ഹാര്‍ദിക് പാണ്ഡ്യ. ഹാര്‍ദിക്കിന്‍റെ ബാക്ക് അപ്പായി ഒരു താരത്തെ കണ്ടെത്തുക എന്നതായിരിക്കും ഇനി ടീമിന്‍റെ ദൗത്യം.

Also Read : 'അവന്‍റെ സ്ഥാനം ചോദ്യം ചെയ്യാന്‍ സമയമായിട്ടില്ല...'; ശുഭ്‌മാന്‍ ഗില്ലിന് പിന്തുണയുമായി സഹീര്‍ ഖാന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.