ETV Bharat / sports

3.6 കോടിയ്‌ക്ക് വാങ്ങിയ യുവ താരം പുറത്ത് ; പകരക്കാരനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റന്‍സ് - Gujarat Titans Squad updates

റോബിന്‍ മിന്‍സിന് പകരം കര്‍ണാടകയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബിആര്‍ ശരത്തിനെ സ്‌ക്വാഡില്‍ ചേര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്.

GUJARAT TITANS  B R SHARATH  ROBIN MINZ  IPL 2024
Gujarat Titans Sign B R Sharath To Replace Robin Minz
author img

By ETV Bharat Kerala Team

Published : Mar 22, 2024, 6:22 PM IST

അഹമ്മദാബാദ് : ഐപിഎല്‍ 2024-ന് (IPL 2024) മുന്നോടിയായുള്ള താര ലേലത്തില്‍ 3.6 കോടി രൂപയ്‌ക്ക് വാങ്ങിയ യുവതാരം റോബിന്‍ മിന്‍സിന് (Robin Minz) ബൈക്ക് അപകടത്തില്‍ പരിക്കേറ്റതോടെ പകരക്കാരനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans). കര്‍ണാടകയുടെ യുവതാരം ബിആര്‍ ശരത്തിനെയാണ് (B R Sharath) ഗുജറാത്ത് തങ്ങളുടെ സ്‌ക്വാഡില്‍ ചേര്‍ത്തിരിക്കുന്നത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ശരത്തിനായി ഗുജറാത്ത് മുടക്കിയിരിക്കുന്നത്.

കര്‍ണാടകയ്‌ക്കായി ഇതേവരെ 43 ലിസ്റ്റ് എ മത്സരങ്ങളും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 28 ടി20 മത്സരങ്ങളിലുമാണ് താരം കളിച്ചിട്ടുള്ളത്. 28 ടി20 മത്സരങ്ങളില്‍ നിന്നും 328 റണ്‍സാണ് ശരത് നേടിയിട്ടുള്ളത്. അതേസമയം ജാർഖണ്ഡില്‍ നിന്നുള്ള റോബിന്‍ മിന്‍സിന് മാര്‍ച്ച് തുടക്കത്തിലാണ് അപകടം സംഭവിക്കുന്നത്. 21-കാരനായ താരത്തിന്‍റെ സൂപ്പര്‍ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കില്‍ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ റോബിന്‍ മിന്‍സിന്‍റെ വലത് കാല്‍മുട്ടിനായിരുന്നു പരിക്കേറ്റത്. ബൈക്കിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിന്‍റെ അണ്ടർ 19, അണ്ടർ 25 ടീമുകള്‍ക്കായി വെടിക്കെട്ട് പ്രകടനം നടത്തിയാണ് ഇടങ്കയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മിന്‍സ് ശ്രദ്ധപിടിച്ച് പറ്റുന്നത്.

2023 സീസണില്‍ അണ്‍സോള്‍ഡായെങ്കിലും കഴിഞ്ഞ ലേലത്തില്‍ താരത്തിനായി ഫ്രാഞ്ചൈസികള്‍ തമ്മില്‍ ശക്തമായ പോരാണ് നടന്നത്. സീസണില്‍ ഗുജറാത്തിനായി ഐപിഎല്‍ അരങ്ങേറ്റം പ്രതീക്ഷിച്ചിരിക്കെയാണ് അപകടം കരിയറില്‍ വില്ലനായിരിക്കുന്നത്. അതേസമയം സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്ക് പകരം മലയാളി താരം സന്ദീപ് വാര്യരെ കഴിഞ്ഞ ദിവസം ഗുജറാത്ത് ടീമിലെത്തിച്ചിരുന്നു.

പുതിയ നായകന്‍ ശുഭ്‌മാന്‍ ഗില്ലിന് (Shubman Gill) കീഴിലാണ് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ 2024-ല്‍ കളിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ടീമിനെ നയിച്ചിരുന്ന ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) തന്‍റെ പഴയ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയതോടെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഗില്ലിനെ നായകനാക്കിയിരിക്കുന്നത്.

ALSO READ: സാംപയ്‌ക്ക് പകരം മുംബൈയുടെ രഞ്‌ജി ഹീറോയെ റാഞ്ചി രാജസ്ഥാന്‍ - IPL 2024

ഗുജറാത്ത് ടൈറ്റന്‍സ് സ്‌ക്വാഡ് : അഭിനവ് സദരംഗനി, ബി. സായ് സുദർശൻ, ദർശൻ നൽകണ്ടെ, ഡേവിഡ് മില്ലർ, ജയന്ത് യാദവ്, ബിആര്‍ ശരത്, ജോഷ്വ ലിറ്റിൽ, കെയ്ൻ വില്യംസൺ, മാത്യു വെയ്‌ഡ്, മോഹിത് ശർമ, നൂർ അഹമ്മദ്, ആർ സായ് കിഷോർ, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാൻ, ശുഭ്‌മാൻ ഗിൽ, വിജയ് ശങ്കർ, വൃദ്ധിമാൻ സാഹ, അസ്മത്തുള്ള ഒമർസായി, ഉമേഷ് യാദവ്, മാനവ് സുധാർ, ഷാരൂഖ് ഖാൻ, സുശാന്ത് മിശ്ര, കാർത്തിക് ത്യാഗി, സ്പെൻസർ ജോൺസൺ,സന്ദീപ് വാര്യര്‍ (IPL 2024 Gujarat Titans Squad).

ALSO READ: ഐപിഎല്ലില്‍ സ്റ്റാര്‍ക്ക് എത്ര വിക്കറ്റ് വീഴ്‌ത്തും ? ; പ്രവചനവുമായി സ്റ്റീവ് സ്‌മിത്ത് - Mitchell Starc

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.