ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്‌പിന്‍ ഓൾറൗണ്ടർ വാഷിങ്ടണ്‍ സുന്ദറിനെ സ്വന്തമാക്കാന്‍ മൂന്ന് ഐപിഎൽ ടീമുകള്‍. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളാണ് സുന്ദറിനായി ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നത്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം അടുത്തിടെ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിൽ സുന്ദറിനെ ഉൾപ്പെടുത്തിയിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ താരം ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റും വീഴ്ത്തി മൊത്തം 11 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് താരം നടത്തിയത്.
തകർപ്പൻ പ്രകടനത്തിന് പിന്നാലെ സുന്ദറിനെ കുറിച്ചുള്ള ചർച്ചകൾ ശക്തമാക്കിയിരിക്കുകയാണ് മൂന്ന് ടീമുകളും. നിലവിൽ സൺറൈസേഴ്‌സസ് ഹൈദരാബാദ് ടീമിന്‍റെ ഭാഗമാണ് സുന്ദർ. ഹൈദരാബാദ് ടീം താരത്തെ നിലനിർത്തിയില്ലെങ്കിൽ മറ്റു ടീമുകള്‍ കൊത്തി കൊണ്ടുപോകും. സ്പിൻ ബൗളിങ് കൂടാതെ ബാറ്റുകൊണ്ടും മികച്ച സംഭാവന നല്‍കാന്‍ കഴിയുന്നതാണ് താരത്തെ മാറ്റിനിര്‍ത്തുന്നത്. നിലവിൽ രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ സ്പിൻ വിഭാഗം നിയന്ത്രിക്കുന്നത്.
CSK, MI & GT HAVE SHOWN A HUGE INTEREST IN WASHINGTON SUNDAR FOR IPL 2025...!!!! (TOI). pic.twitter.com/A5tMSVHawl
— Tanuj Singh (@ImTanujSingh) October 29, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഐപിഎൽ പുതിയ സീസണിലേക്ക് നിലനിർത്താനുള്ള താരങ്ങളുടെ അവസാന തീയതി ഒക്ടോബർ 31 ആണ്. ഓരോ ടീമിനും 6 കളിക്കാരെ നിലനിർത്താം. ടീമിന് റൈറ്റ് ടു മാച്ച് കാർഡും ഉപയോഗിക്കാം. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഹെൻറിച്ച് ക്ലാസെൻ, നിതീഷ് കുമാർ റെഡ്ഡി, അബ്ദുൾ സമദ് എന്നിവരെ ഹൈദരാബാദ് ടീമിന് നിലനിർത്തുമെന്നാണ് സൂചന.
സൺറൈസേഴ്‌സ് ഹൈദരാബാദ് നിലനിർത്തിയ പട്ടികയിൽ സുന്ദർ ഉള്‍പ്പെട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ടീമിന് വേണമെങ്കിൽ റൈറ്റ് ടു മാച്ച് ഉപയോഗിച്ച് നിലനിർത്താം. ഹൈദരാബാദ് ഇത് ചെയ്തില്ലെങ്കിൽ സുന്ദർ ലേലത്തിന് പോകും. അവിടെ ചെന്നൈ, മുംബൈ, ഗുജറാത്ത് താരത്തിനായി പണമെറിയും.