ETV Bharat / sports

'ഇത് ടെസ്റ്റ് ക്രിക്കറ്റാണ്, ബാസ്ബോൾ വൻ പരാജയം, മക്കല്ലത്തിനും സ്റ്റോക്‌സിനും ആക്രമണലഹരി': വിമർശിച്ച് മുൻ താരം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് സാമാന്യബുദ്ധിയോടെ കളിക്കേണ്ടതുണ്ടെന്ന് മുന്‍ ഓപ്പണര്‍ ജെഫ്രി ബോയ്‌കോട്ട്. ബാസ്‌ബോള്‍ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

India vs England  Geoffrey Boycott  Bazball  ഇന്ത്യ vs ഇംഗ്ലണ്ട്  ജെഫ്രി ബോയ്‌കോട്ട്
Geoffrey Boycott Against Bazball After England s Defeat In Vizag Test
author img

By ETV Bharat Kerala Team

Published : Feb 6, 2024, 4:11 PM IST

മുംബൈ: ഹൈദരാബാദ് ടെസ്റ്റ് ജയിച്ച വമ്പുമായെത്തിയ ഇംഗ്ലണ്ടിനെ വിശാഖപട്ടണത്ത് ഇന്ത്യ പഞ്ചറാക്കിയിരുന്നു (India vs England). വമ്പന്‍ വിജയ ലക്ഷ്യത്തിലേക്ക് ആക്രമിച്ച് കളിച്ച ഇംഗ്ലീഷ്‌ ടീമിനെ ഇന്ത്യന്‍ ബോളര്‍മാരായ ജസ്‌പ്രീത് ബുംറയും ആര്‍ അശ്വിനും ചേര്‍ന്നാണ് പിടിച്ച് കെട്ടിയത്. ഇതിന് പിന്നാലെ ടെസ്റ്റില്‍ ഇംഗ്ലണ്ട് പിന്തുടരുന്ന ആക്രമണാത്മക സമീപനമായ ബാസ്‌ബോളിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ജെഫ്രി ബോയ്‌കോട്ട്. (Geoffrey Boycott Against Bazball )

ബാസ്‌ബോള്‍ ഒരു പരാജയമാണെന്നാണ് 83-കാരന്‍ തുറന്നടിച്ചിരിക്കുന്നത്. അതിന്‍റേതായ സാഹചര്യത്തില്‍ മാത്രമണ് ബാസ്‌ബോള്‍ മികച്ചൊരു എന്‍റര്‍ടൈന്‍മെന്‍റാവുന്നതെന്നും ഇംഗ്ലണ്ടിന്‍റെ മുന്‍ ഒപ്പണര്‍ വ്യക്തമാക്കി. ദ ടെലിഗ്രാഫിലെ തന്‍റെ കോളത്തില്‍ ജെഫ്രി ബോയ്‌കോട്ടിന്‍റെ (Geoffrey Boycott) ഇതു സംബന്ധിച്ച വാക്കുകള്‍ ഇങ്ങിനെ....

"ആക്രമണം, ആക്രമണം, ആക്രമണം... ഇതു ബ്രണ്ടന്‍ മക്കല്ലത്തേയും ബെന്‍ സ്റ്റോക്‌സിനേയും ലഹരി പിടിപ്പിച്ചിരിക്കുകയാണ്. വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ, തോല്‍വി മഹത്തരമായിരിക്കും എന്ന് അവര്‍ പറയുന്നത് പോലെയാണിത്. എന്നാല്‍ തോല്‍വിയില്‍ മഹത്വമില്ല. അത് എക്കാലവും വൻ തോല്‍വി തന്നെയാണ്. അതിന്‍റേതായ സാഹചര്യത്തില്‍ ബാസ്‌ബോള്‍ മികച്ചൊരു എന്‍റര്‍ടൈന്‍മെന്‍റാണ്. എന്നാല്‍ യാഥാർഥ്യത്തിന് മുകളില്‍ (യഥാർഥ ടെസ്റ്റ് ക്രിക്കറ്റ് ശൈലി) നിങ്ങളെ മറ്റേതെങ്കിലും ഒരു വിശ്വാസം (ബാസ്ബോൾ ശൈലി) നയിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ തോല്‍വിക്ക് കാരണമാകും. അങ്ങനെയാണ് ഇന്ത്യയ്ക്ക് എതിരായ വിശാഖപട്ടണം ടെസ്റ്റ് മത്സരം ഇംഗ്ലണ്ട് കളഞ്ഞ് കുളിച്ചത്"- ജെഫ്രി ബോയ്‌കോട്ട് എഴുതി.

വിശാഖപട്ടണം ടെസ്റ്റില്‍ (Vizag Test) രണ്ടാം ഇന്നിങ്‌സിന് ശേഷം 399 റണ്‍സിന്‍റെ വിജയ ലക്ഷ്യമായിരുന്നു ആതിഥേയര്‍ ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ മറുപടി 292 റണ്‍സില്‍ അവസാനിച്ചു. 132 പന്തില്‍ 73 റണ്‍സെടുത്ത സാക്ക് ക്രൗളിയായിരുന്നു ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍.

ഇത്രയും വലിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഇംഗ്ലീഷ് നിരയില്‍ കുറഞ്ഞത് ഒരു ബാറ്ററെങ്കിലും സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച് വലിയ സ്‌കോര്‍ നേടേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "400-ന് തൊട്ടടുത്തുള്ള ഒരു ലക്ഷ്യം നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗം ബാറ്റര്‍മാരില്‍ ഒരാളെങ്കിലും വലിയൊരു സെഞ്ചുറി നേടുക എന്നതാണ്.

മികച്ച ബോളര്‍മാര്‍ക്കെതിരെ ആക്രമണത്തിന് മുതിരുന്നത് വലിയ അപകടസാധ്യതയുള്ളതാണ്. എന്തുകൊണ്ടാണ് ഇംഗ്ലണ്ടിന് ക്രിയാത്മകമായും സാമാന്യബുദ്ധിയോടെയും കളിക്കാൻ കഴിയാത്തത്?. ആക്രമിക്കാനും പ്രതിരോധിക്കാനും അതിന്‍റേതായ സമയത്താണ് തയ്യാറാവേണ്ടത്. മികച്ച പന്തെറിയുന്ന ഒരു ബോളര്‍ക്കെതിരെ ശ്രദ്ധയോടെ തന്നെ കളിക്കേണ്ടതുണ്ട്"- ജെഫ്രി ബോയ്‌കോട്ട് വ്യക്തമാക്കി.

ALSO READ: 'തീരുമാനം അവന്‍റേതാണ്, ഞങ്ങള്‍ ഒന്നിനും നിര്‍ബന്ധിക്കില്ല'; ഇഷാന്‍റെ മടങ്ങി വരവില്‍ നിലപാട് വ്യക്തമാക്കി ദ്രാവിഡ്

അതേസമയം ഫെബ്രുവരി 15-ന് രാജ്‌കോട്ടിലാണ് അഞ്ച് മത്സര പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് നടക്കുന്നത്. വിശാഖപട്ടണത്തെ ടെസ്റ്റിന് ശേഷം 10 ദിവസത്തെ ഇടവേളയുള്ളതിനാല്‍ ബെന്‍സ്റ്റോക്കും സംഘവും നിലവില്‍ ഇന്ത്യ വിട്ടതായാണ് റിപ്പോര്‍ട്ട്. അവധി ആഘോഷങ്ങള്‍ക്കായി അബുദാബിയിലേക്കാണ് ഇംഗ്ലണ്ട് ടീം പോയതെന്നാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.