ETV Bharat / sports

ഇതൊട്ടും പ്രതീക്ഷിച്ചില്ല..! രോഹിതിനേയും ബുംറയേയും ഒഴിവാക്കി ഇന്ത്യ ഇലവനുമായി ഗംഭീർ - Gautam Gambhir - GAUTAM GAMBHIR

ഗൗതം ഗംഭീർ തന്‍റെ എക്കാലത്തെയും മികച്ച ഇന്ത്യാ ഇലവനെ തെരഞ്ഞെടുത്തു. തന്‍റെ ടീമില്‍ രോഹിത് ശർമ്മയ്ക്ക് സ്ഥാനമില്ല. വെറ്ററൻ ലെഗ് സ്‌പിന്നർ അനിൽ കുംബ്ലെയെ ടീമിന്‍റെ ക്യാപ്റ്റനാക്കി.

ഗൗതം ഗംഭീർ  ഇന്ത്യ ഇലവനുമായി ഗംഭീർ  INDIAN CRICKET TEAM  രോഹിത് ശർമ്മ
രോഹിത് ശർമ്മയും ഗൗതം ഗംഭീറും (IANS)
author img

By ETV Bharat Sports Team

Published : Sep 2, 2024, 5:29 PM IST

ന്യൂഡൽഹി: മുൻ ഇന്ത്യൻ ബാറ്ററും മുഖ്യ പരിശീലകനുമായ ഗൗതം ഗംഭീർ തന്‍റെ എക്കാലത്തെയും മികച്ച ഇന്ത്യാ ഇലവനെ തെരഞ്ഞെടുത്തു. തന്‍റെ ടീമില്‍ രോഹിത് ശർമ്മയ്ക്ക് സ്ഥാനമില്ല. എംഎസ് ധോണിക്കും വിരാട് കോഹ്‌ലിക്കും പകരം വെറ്ററൻ ലെഗ് സ്‌പിന്നർ അനിൽ കുംബ്ലെയെ ടീമിന്‍റെ ക്യാപ്റ്റനാക്കി. രോഹിത് ശർമയെ കൂടാതെ രവിചന്ദ്രൻ അശ്വിൻ, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇടംകൈയ്യൻ ബാറ്റര്‍ സുനിൽ ഗവാസ്‌കറെയും വീരേന്ദർ സെവാഗിനെയും ഓപ്പണർമാരാക്കിയപ്പോള്‍ രാഹുൽ ദ്രാവിഡിനെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്തു. മധ്യനിരയിൽ ക്രിക്കറ്റ് ഐക്കൺ സച്ചിൻ ടെണ്ടുൽക്കർ, പരിചയസമ്പന്നനായ ബാറ്റര്‍ വിരാട് കോഹ്‌ലി, ഓൾറൗണ്ടറുടെ റോളിൽ ഏകദിന ലോകകപ്പ് നേടിയ ക്യാപ്റ്റൻ കപിൽ ദേവ്, വിക്കറ്റ് കീപ്പറായി എംഎസ് ധോണി എന്നിവരേയും ഉള്‍പ്പെടുത്തി.

അനിൽ കുംബ്ലെയെയും ഹർഭജൻ സിങ്ങിനെയും സ്പിന്നർമാരായി തിരഞ്ഞെടുത്തപ്പോൾ ഫാസ്റ്റ് ബൗളിങ് വിഭാഗത്തിൽ ജവഗൽ ശ്രീനാഥ്, സഹീർ ഖാൻ തുടങ്ങിയ വെറ്ററൻമാരെ ഉൾപ്പെടുത്തി. സ്‌പോർട്‌സ് ടാക്കുമായുള്ള സംഭാഷണത്തിൽ ഗംഭീർ പറഞ്ഞു, 'ഞാനും സേവാഗും അത്താഴം കഴിക്കുമ്പോൾ, കുംബ്ലെ വന്നു പറഞ്ഞു, എന്ത് സംഭവിച്ചാലും മുഴുവൻ പരമ്പരയിലും നിങ്ങൾ ഓപ്പൺ ചെയ്യുമെന്ന്. 8 തവണ പൂജ്യത്തിൽ പുറത്തായാലും കാര്യമില്ല.

എന്‍റെ കരിയറിൽ ഇത്തരമൊരു വാക്കുകൾ ആരിൽ നിന്നും കേട്ടിട്ടില്ലെന്നും ഗംഭീർ പറഞ്ഞു. അതുകൊണ്ട് ആർക്കെങ്കിലും വേണ്ടി എന്‍റെ ജീവൻ കൊടുക്കേണ്ടി വന്നാൽ അത് അനിൽ കുംബ്ലെയ്‌ക്ക് ആയിരിക്കുമെന്ന് താരം പറഞ്ഞു. ആ വാക്കുകൾ ഇപ്പോഴും ഹൃദയത്തിലുണ്ട്. സൗരവ് ഗാംഗുലി, എംഎസ് ധോണി, വിരാട് കോഹ്‌ലി എന്നിവരെപ്പോലെ ദീർഘകാലം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നെങ്കിൽ അദ്ദേഹം നിരവധി റെക്കോർഡുകൾ സൃഷ്ടിക്കുമായിരുന്നുവെന്ന് ഗംഭീര്‍ വ്യക്തമാക്കി.

ഗൗതം ഗംഭീറിന്‍റെ ടീം

സുനിൽ ഗവാസ്‌കർ, വീരേന്ദർ സെവാഗ്, രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, കപിൽ ദേവ്, എംഎസ് ധോണി, ഹർഭജൻ സിംഗ്, അനിൽ കുംബ്ലെ (ക്യാപ്റ്റൻ), സഹീർ ഖാൻ, ജവഗൽ ശ്രീനാഥ്.

Also Read: അനാഥൻ, 16-ാം വയസിൽ 'കുടുംബനാഥന്‍', 18ൽ ഇന്ത്യൻ ടീം ജൂനിയർ ക്യാപ്റ്റനായ മുഹമ്മദ് അമന്‍റെ കഥ - The story of Muhammad Aman

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.