ഹൈദരാബാദ്: പാക്കിസ്ഥാന്‍റെ ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പായി ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനം ഗാരി കിസ്റ്റൺ രാജിവച്ചു. 2024 ഏപ്രിലിൽ രണ്ട് വർഷത്തെ കരാറില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരത്തെ നിയമിച്ചത്. എന്നാല്‍ പിസിബിമായുള്ള സ്വരചേർച്ചകൾ മൂലമാണ് ഗാരി ടീം വിടുന്നത്.
ഓസ്‌ട്രേലിയയ്ക്കും സിംബാബ്‌വെയ്‌ക്കുമെതിരായ വരാനിരിക്കുന്ന പരമ്പരകൾക്കായുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിലും ടീമിനെ പ്രഖ്യാപിക്കുന്നതിലും കിസ്റ്റൺ പിസിബിയുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നുവെന്നാണ് പാക് മാധ്യമ റിപ്പോർട്ടുകൾ. ഈ വിള്ളൽ ക്രമേണ വർധിക്കുകയായിരുന്നു. തുടര്‍ന്നാണ് താരം ദേശീയ ടീമുമായി വേർപിരിയാൻ തീരുമാനിച്ചത്.
Jason Gillespie has been named the new head coach of Pakistan for the Australia tour following Gary Kirsten's resignation 🚨#PakistanCricket #JasonGillespie #GaryKirsten pic.twitter.com/deCx2jVIix
— OneCricket (@OneCricketApp) October 28, 2024
ഗാരി കിസ്റ്റണ്‍ മുഖ്യ പരിശീലകന്‍റെ റോൾ ഏറ്റെടുത്തതിന് ശേഷം 2024ൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് പ്രധാന അസൈൻമെന്‍റ്. എന്നാല്‍ ഇന്ത്യയ്ക്കും യുഎസ്എയ്ക്കും എതിരായ തോൽവിയോടെ പാകിസ്ഥാൻ ടൂർണമെന്‍റിൽ നിന്ന് നേരത്തെ തന്നെ പുറത്തായി.
മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ജേസൺ ഗില്ലസ്‌പി കിസ്റ്റണിന് പകരക്കാരനാകുമെന്ന് പിസിബി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. നവംബർ നാലിന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ അദ്ദേഹം കൂടെചേരും. ഗില്ലസ്‌പി അടുത്തിടെ പാക്കിസ്ഥാന്‍റെ ടെസ്റ്റ് ടീമിനെ നയിക്കുകയും ഇംഗ്ലണ്ടിനെതിരെ ചരിത്രപരമായ ഒരു പരമ്പര വിജയത്തിലേക്ക് ടീമിനെ എത്തിക്കുകയും ചെയ്‌തു. 2021 ന് ശേഷം സ്വന്തം നാട്ടിലെ ടീമിന്‍റെ ആദ്യ പരമ്പര വിജയമായിരുന്നു.
The Pakistan Cricket Board today announced Jason Gillespie will coach the Pakistan men’s cricket team on next month’s white-ball tour of Australia after Gary Kirsten submitted his resignation, which was accepted.
— Pakistan Cricket (@TheRealPCB) October 28, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം പാകിസ്ഥാൻ മറ്റൊരു വൈറ്റ്-ബോൾ പരമ്പരയ്ക്കായി സിംബാബ്‌വെയിലേക്ക് പോകും. അതിനിടെ ഓസ്‌ട്രേലിയക്കെതിരെയും സിംബാബ്‌വെക്കെതിരേയുമുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ബാബർ അസമിന് പകരം മുഹമ്മദ് റിസ്‌വാനെയാണ് ക്രിക്കറ്റ് ടീം നായകനാക്കിയത്.
Also Read: ഐപിഎൽ 2025: ലക്‌നൗ സൂപ്പർ ജയന്‍റ്‌സിന് കെ.എല്‍ രാഹുലിനെ വേണ്ട, പകരം ഇവരെ നിലനിര്‍ത്തും..!