ചെന്നൈ : തമിഴ്‌നാട് ഒന്നടങ്കം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഫോർമുല 4 കാർ റേസിന് ഇന്ന് രാത്രി ചെന്നൈയിൽ കൊടി ഉയരും. രാത്രി ഫോർമുല 4 സ്ട്രീറ്റ് റേസ് സംഘടിപ്പിക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യ നഗരമാണ് ചെന്നൈ. ദക്ഷിണേഷ്യയിലെ ഏറ്റവും നീളമേറിയ സ്ട്രീറ്റ് സർക്യൂട്ടിലാണ് മത്സരം നടക്കുക. റേസിങ് ഇവന്‍റ് പൊതുജനങ്ങൾക്ക് കാണാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആദ്യ ദിവസം എന്തൊക്കെ പ്രതീക്ഷിക്കാം:
രാവിലെ 11 മണിക്ക് ഇന്‍റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ (എഫ്ഐഎ) റേസിങ് ഇവന്‍റ് നടക്കുന്ന ദ്വീപിന് ചുറ്റുമുള്ള റോഡുകൾ പരിശോധിച്ച് സർട്ടിഫിക്കറ്റും പെർമിറ്റും ഉറപ്പുവരുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.45 മുതൽ പരിശീലന മത്സരങ്ങളും ആരംഭിച്ചു. ഇന്ത്യൻ റേസിങ് ലീഗിലെ റേസർമാരാണ് പരിശീലന ഓട്ടം നടത്തുന്നത്.
ആദ്യ യോഗ്യത റൗണ്ട് രാത്രി 7.40 മുതൽ 7.50 വരെ നടക്കും. രണ്ടാം യോഗ്യത റൗണ്ട് 7.55 മുതൽ 8.05 വരെയാണ്. തുടർന്ന് ഇന്ത്യൻ റേസിങ് ലീഗ് യോഗ്യത മത്സരങ്ങൾ രാത്രി 8.20 മുതൽ 8.30 വരെ നടക്കും. ആദ്യ ദിവസത്തെ പരിപാടികൾ രാത്രി 9 മണിക്ക് അവസാനിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റി മുഖേനയാണ് തമിഴ്‌നാട് സർക്കാർ റേസ് സംഘടിപ്പിക്കുന്നത്. ഇന്നും നാളെയുമായാണ് മത്സരം.
3.5 കിലോമീറ്റർ ചുറ്റളവുള്ള സർക്യൂട്ടിലാണ് മത്സരം നടക്കുന്നത്. തീവ് തിടൽ, വാർ മെമ്മോറിയൽ, നേപ്പിയർ പാലം, സ്വാമി ശിവാനന്ദ റോഡ്, മൗണ്ട് റോഡ് എന്നിവിടങ്ങളിലൂടെയാണ് സർക്യൂട്ട് കടന്നുപോകുന്നത്. ട്രാക്കിന് ചുറ്റുമുള്ള പ്രദേശത്ത് നിരവധി ഗതാഗതം വഴിതിരിച്ചുവിട്ടതായി യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. പ്രത്യേക മെട്രോ ടിക്കറ്റ് ഉപയോഗിച്ച് അവർക്ക് സൗജന്യമായി മെട്രോ സർവീസ് നേടാനും കഴിയും.
Also Read : ചെന്നൈയിൽ ഫോർമുല 4 കാർ റേസിങ്ങിന് വിലക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി