ദുബായില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ സൂപ്പര്‍ താരം സഞ്ജു സാംസണെ കണ്ടുമുട്ടുന്ന വീഡിയോ പങ്കുവെച്ച് മുന്‍ താരം എസ് ശ്രീശാന്ത്. തന്നെ കാണാന്‍ വരുന്ന സഞ്ജുവിന്‍റെ വീഡിയോ ശ്രീശാന്ത് തന്നെയാണ് സ്വന്തം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വീഡിയോയില്‍ ഇരുവരും തമ്മിലുള്ള രസകര നിമിഷങ്ങള്‍ കുറഞ്ഞ സമയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.
സഞ്ജു, ദൈവത്തിന്‍റെ അനുഗ്രഹം നിനക്കൊപ്പം എപ്പോഴും ഉണ്ടാകട്ടെയെന്ന് കാപ്ഷനോടെയാണ് ശ്രീശാന്ത് വീഡിയോ പങ്കുവച്ചത്. മികച്ച പ്രകടനം പുറത്തെടുക്കുന്നത് തുടരുക. നിങ്ങളുടെ സ്വതസിദ്ധമായ ശൈലി കൊണ്ട് മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാന്‍ കഴിയട്ടേയെന്ന് താരം കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീഡിയോയില്‍ 'ദൂരെ നിന്നും തന്‍റെ അടുത്തേയ്ക്ക് നടന്നുവരുന്ന സഞ്ജുവിന്‍റെ ദൃശ്യങ്ങളില്‍ താരത്തെ കണ്ടതും 'നോക്കൂ, ഇതാരാണെന്ന് നോക്കൂ', സാക്ഷാല്‍ സഞ്ജു സാംസണ്‍ ഇതാ എന്നാണ് ശ്രീശാന്ത് പറഞ്ഞുതുടങ്ങുന്നത്.
സഞ്ജു ശ്രീശാന്തിന്‍റെ അടുത്ത് എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിചയപ്പെടുകയുണ്ടായി. അതും ശ്രീശാന്ത് വീഡിയോയില്‍ വിളിച്ചു പറയുന്നുണ്ട്.' സഞ്ജു, സഞ്ജു എന്‍റെ കൂട്ടുകാരനെ പരിചയപ്പെടുകയാണ്. എന്താ ഇവിടെ സഞ്ജു?', ശ്രീശാന്ത് വീഡിയോയില്‍ ചോദിച്ചു.
ചേട്ടന്‍ വിളിച്ചിട്ട് വന്നതാണെന്ന് ശ്രീശാന്തിന് സഞ്ജു മറുപടി നല്‍കുന്നുമുണ്ട്. പിന്നാലെ ശ്രീശാന്തിന് പിന്നില്‍ സഞ്ജു നില്‍ക്കുന്നതും ഇരുവരും സന്തോഷത്തോടെ പോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു ശേഷം മുഷ്‌താഖ് അലി ട്രോഫിയിൽ കേരളത്തിന്‍റെ ക്യാപ്‌റ്റനായും സഞ്ജു സാംസണ്‍ കളിച്ചിരുന്നു. ടൂർണമെന്‍റിൽ താരത്തിന്‍റെ നേതൃത്വത്തിൽ കേരളം ആറിൽ നാലു മത്സരങ്ങളും ജയിച്ചെങ്കിലും നോക്കൗട്ടിലേക്കു മുന്നേറാൻ കഴിഞ്ഞിരുന്നില്ല.
Also Read: ചരിത്ര നേട്ടത്തില്‍ ഷഹീൻ അഫ്രീദി; ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും 100 വിക്കറ്റുകള്‍