ETV Bharat / sports

സൗദി സൂപ്പര്‍ കപ്പില്‍ അല്‍ ഹിലാലിന് കിരീടം, ക്രിസ്റ്റ്യാനോ ആരാധകർക്ക് നിരാശ - Al Hilal won the Saudi Super Cup

സൗദി സൂപ്പര്‍ കപ്പ് മത്സരത്തില്‍ അല്‍ നസറിനെ തോല്‍പ്പിച്ച് അല്‍ ഹിലാലിന് കിരീടം

സൗദി സൂപ്പര്‍ കപ്പ്  SAUDI SUPER CUP  അല്‍ ഹിലാലിന് കിരീടം  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
File Photo: Cristiano Ronaldo (AP)
author img

By ETV Bharat Sports Team

Published : Aug 19, 2024, 6:13 PM IST

റിയാദ്: സൗദി സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ അല്‍ ഹിലാലിന് കിരീടം. അല്‍ നസര്‍ അടിച്ച ഒരു ഗോളിനെതിരേ നാല് ഗോളുകള്‍ക്കാണ് ഹിലാലിന്‍റെ വിജയം. 44ാംമിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയായിരുന്നു അല്‍ നസറിന്‍റെ ഗോള്‍.

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ അല്‍ നസറായിരുന്നു മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയില്‍ അല്‍ ഹിലാന്‍റെ പ്രതിരോധം തകര്‍ക്കാന്‍ ക്രിസ്റ്റ്യാനോയ്‌ക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല. 55ാം മിനിറ്റില്‍ സെര്‍ജ് മിലിനകോവിക്കായിരുന്നു ഹിലാലിനായി ആദ്യം വലകുലുക്കിയത്. 63,39 മിനിട്ടുകളിലായി അലക്‌സാണ്ടര്‍ മിട്രോവിച്ചും 72ാം മിനിറ്റില്‍ മാല്‍ക്കോം എന്നിവര്‍ കൂടി അല്‍ നസറിന്‍റെ പോസ്റ്റിലേക്ക് ഷോട്ടുകള്‍ പറത്തിയപ്പോള്‍ ഒരിക്കല്‍ കൂടി കപ്പ് അല്‍ ഹിലാല്‍ സ്വന്തമാക്കി. ക്രിസ്റ്റ്യാനോയുടെ കരുത്തിൽ ഇറങ്ങിയ അൽ നസറിനെതിരെ അനായാസ ജയമാണ് അൽ ഹിലാൽ സ്വന്തമാക്കിയത്.

സൗദി സൂപ്പര്‍ കപ്പില്‍ രണ്ട് തവണ മാത്രമാണ് അല്‍ നസര്‍ മുത്തമിട്ടത്. എന്നാല്‍ അല്‍ ഹിലാല്‍ അഞ്ച് തവണയാണ് കപ്പ് സ്വന്തമാക്കിയത്. അൽ നസറിന്‍റെ മങ്ങിയ പ്രകടനം ക്രിസ്റ്റ്യാനോ ആരാധകർക്കിടയിൽ നിരാശ തീര്‍ത്തു.

Also Read: റിംഗു സിങ് ദുലീപ് ട്രോഫി ടൂര്‍ണമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തത് എന്ത് കൊണ്ട് ! മനസ് തുറന്ന് താരം - Rinku Singh

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.