ETV Bharat / sports

നീല ജഴ്‌സിയില്‍ ഒരു മത്സരം മാത്രം, ഫായിസ് ഫസല്‍ പാഡഴിക്കുകയാണ്...ഇനി പുതിയ അധ്യായമെന്ന് താരം

ഇന്ത്യയ്‌ക്കായി ഒരു മത്സരം കളിച്ച ഫായിസ് ഫസല്‍ അപരാജിത അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഫായിസ് വിരമിക്കല്‍ പ്രഖ്യാപിച്ചത് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ.

Faiz Fazal  Vidarbha Cricket Team  Ranji Trophy  ഫായിസ് ഫസല്‍  രഞ്‌ജി ട്രോഫി
Former Vidarbha Skipper Faiz Fazal announces retirement from professional cricket
author img

By ETV Bharat Kerala Team

Published : Feb 19, 2024, 5:26 PM IST

നാഗ്‌പൂര്‍: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി താരമെന്ന് വിശേഷിക്കപ്പെട്ട താരമാണ് ഫായിസ് ഫസല്‍ ( Faiz Fazal). ആഭ്യന്തര ക്രിക്കറ്റില്‍ വിദര്‍ഭയ്‌ക്കായി (Vidarbha Cricket Team) നടത്തിയ മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലേക്കും താരത്തിന് വിളിയെത്തി. 2016-ൽ സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിലായിരുന്നു ഫായിസ് ഫസല്‍ തന്‍റെ അരങ്ങേറ്റത്തിന് ഇറങ്ങിയത്.

സന്ദർശകർ പത്ത് വിക്കറ്റുകള്‍ക്ക് വിജയം നേടിയ മത്സരത്തില്‍ പുറത്താവാതെ 55 റൺസുമായി തിളങ്ങാന്‍ ഫായിസിന് കഴിഞ്ഞിരുന്നു. 90.16 സ്‌ട്രൈക്ക് റേറ്റില്‍ ഏഴ് ബൗണ്ടറികളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ മികച്ച ഇന്നിങ്‌സ്. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ടീമിന്‍റെ പടികാണാന്‍ ഫായിസ് ഫസലിന് കഴിഞ്ഞിരുന്നില്ല.

പക്ഷെ വിദർഭയ്‌ക്കായുള്ള കളി തുടര്‍ന്ന താരം ടീമിനെ രണ്ട് തവണ രഞ്‌ജി ട്രോഫി ( Ranji Trophy) വിജയത്തിലേക്കും നയിച്ചിരുന്നു. 2017-18, 2018-19 സീസണിലാണ് ഫായിസ് ഫസലിന് കീഴില്‍ വിദര്‍ഭ രഞ്ജി ട്രോഫി നേടിയത്. ഇപ്പോഴിതാ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് 38-കാരന്‍. പുരോഗമിക്കുന്ന രഞ്‌ജി ട്രോഫി സീസണില്‍ ഹരിയാനയ്‌ക്കെതിരായ മത്സരത്തിന് ശേഷം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്നാണ് ഫായിസ് ഫസല്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.

"ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും വിദർഭയെയും പ്രതിനിധീകരിക്കുന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്, ആ ക്രിക്കറ്റ് ജഴ്‌സികൾ ധരിക്കുന്നത് എന്നിൽ എപ്പോഴും വലിയ അഭിമാനം നിറച്ചിട്ടുണ്ട്. ടീമിനൊപ്പം വര്‍ഷങ്ങളായി ലഭിച്ച അനുഭവങ്ങൾക്കും ഓർമ്മകൾക്കും വളരെയധികം നന്ദിയുള്ളവനാണ്. എന്നിരുന്നാലും, കരിയറിനെയും വ്യക്തിപരമായ അഭിലാഷങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ പ്രൊഫഷണൽ ക്രിക്കറ്റിനപ്പുറം പുതിയ അവസരങ്ങളും കണ്ടെത്തുന്നതിനായി ഞാൻ നിർബന്ധിതനാകുന്നു.

ഈ തീരുമാനം ഒരിക്കലും എളുപ്പമായിരുന്നില്ല, എന്നാൽ ഇതെന്‍റെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയ്ക്ക് ശരിയായ ചുവടുവയ്പ്പാണെന്ന് എനിക്ക് ഉറപ്പുണ്ട്. 21 വർഷങ്ങൾക്ക് മുമ്പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ എന്‍റെ യാത്ര ആരംഭിച്ച നാഗ്പൂർ ഗ്രൗണ്ടില്‍ വീണ്ടും ഇറങ്ങുമ്പോള്‍ എന്നെ സംബന്ധിച്ച് ഒരു യുഗത്തിന് അന്ത്യമാവുകയാണ്.

പ്രിയപ്പെട്ട ഏറെ ഓർമ്മകൾ നിറഞ്ഞ ഒരു അവിസ്മരണീയമായ യാത്രയാണിത്. ഏറ്റവും പ്രിയപ്പെട്ട 24-ാം നമ്പര്‍ ജഴ്‌സിയോട് ഞാന്‍ വിടപറയുകയാണ്. ഒരു അധ്യായം അവസാനിക്കുമ്പോൾ, മറ്റൊന്ന് കാത്തിരിക്കുന്നു എന്ന് ഉറപ്പുണ്ട്. വരാനിരിക്കുന്ന പുതിയ കാര്യങ്ങളെ സ്വീകരിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്" - ഫായിസ് ഫസല്‍ കുറിച്ചു.

ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ ക്രിക്കറ്റുകളില്‍ വിദര്‍ഭയുടെ മുന്‍നിര റണ്‍വേട്ടക്കാരനായാണ് ഫായിസ് ഫസല്‍ വിരമിക്കാന്‍ ഒരുങ്ങുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 137 മത്സരങ്ങളില്‍ നിന്നും 24 സെഞ്ചുറികളും 39 അർധസെഞ്ചുറികളും ഉൾപ്പെടെ 9183 റൺസാണ് താരം നേടിയിട്ടുള്ളത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 113 മത്സരങ്ങളില്‍ നിന്നുിം 3641 റണ്‍സാണ് സമ്പാദ്യം. കൂടാതെ 66 ടി20 മത്സരങ്ങളില്‍ നിന്നും 1273 റൺസും താരം നേടിയിട്ടുണ്ട്. 2009 മുതൽ 2011 വരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് ടീമിൻ്റെ ഭാഗമായിരുന്നു.

ALSO READ: സെല്‍ഫ്‌ലെസ് സർഫറാസ്...കന്നി ടെസ്റ്റില്‍ ബാറ്റ് കൊണ്ടും സ്‌നേഹം കൊണ്ടും ആരാധകരുടെ ഹൃദയം കവർന്ന് താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.