ETV Bharat / sports

വില്ല പാര്‍ക്കില്‍ 'നീല വസന്തം', എഫ്‌എ കപ്പില്‍ ആസ്റ്റണ്‍ വില്ലയെ തകര്‍ത്ത് ചെല്‍സി - ചെല്‍സി

എഫ്‌എ കപ്പ്: ചെല്‍സി എഫ്എ കപ്പിന്‍റെ അഞ്ചാം റൗണ്ടില്‍. നാലാം റൗണ്ട് മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തിയത് 3-1 എന്ന സ്കോറിന്.

Chelsea  Enzo Fernandez Free Kick  FA Cup  ചെല്‍സി  എഫ്‌എ കപ്പ്
Chelsea vs Aston Villa
author img

By ETV Bharat Kerala Team

Published : Feb 8, 2024, 8:02 AM IST

ലണ്ടൻ : പ്രീമിയര്‍ ലീഗില്‍ (Premier League) താളം കണ്ടെത്താന്‍ വിഷമിക്കുന്ന ചെല്‍സി (Chelsea) എഫ്‌എ കപ്പിന്‍റെ (FA Cup) അഞ്ചാം റൗണ്ടില്‍ കടന്നു. നാലാം റൗണ്ട് പോരാട്ടത്തില്‍ ആസ്റ്റണ്‍ വില്ലയെ (Aston Villa) ആണ് ചെല്‍സി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം (Aston Villa vs Chelsea FA Cup 4th Round Match Result).

ആസ്റ്റണ്‍ വില്ലയുടെ തട്ടകമായി വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മികച്ച തുടക്കമാണ് ചെല്‍സിയ്‌ക്ക് ലഭിച്ചത്. മത്സരത്തിന്‍റെ 11-ാം മിനിറ്റിലായിരുന്നു സന്ദര്‍ശകര്‍ ലീഡ് നേടിയത്. കോണര്‍ ഗാലഗറായിരുന്നു (Conor Gallagher) ചെല്‍സിയുടെ ഗോള്‍ സ്കോറര്‍.

സീസണില്‍ ചെല്‍സിക്ക് വേണ്ടി ഗാലഗര്‍ നേടുന്ന ആദ്യത്തെ ഗോളായിരുന്നു ഇത്. ഇടതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ നോനി മഡ്യുക്കെയുടെ പാസ് സ്വീകരിച്ചായിരുന്നു ഗാലഗര്‍ ചെല്‍സിക്കായി പന്ത് ലക്ഷ്യത്തിലെത്തിച്ചത്.

21-ാം മിനിറ്റില്‍ നിക്കോളാസ് ജാക്‌സണ്‍ (Nicolas Jackson) ചെല്‍സിയുടെ ലീഡ് ഉയര്‍ത്തി. വലതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ചെല്‍സി രണ്ടാം ഗോള്‍ നേടിയത്. വലത് വശത്ത് നിന്നും മലോ ഗുസ്റ്റോ നല്‍കിയ ക്രോസ് കൃത്യമായി നിക്കോളാസ് ജാക്‌സണ്‍ തലകൊണ്ട് മറിച്ച് ആസ്റ്റണ്‍ വില്ലയുടെ വലയിലേക്ക് എത്തിക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ ഈ ഗോളുകള്‍ക്ക് മറുപടി പറയാന്‍ ആതിഥേയരായ ആസ്റ്റണ്‍ വില്ലയ്ക്ക് സാധിച്ചില്ല. 2-0 എന്ന സ്കോറിനാണ് ഒന്നാം പകുതി അവസാനിച്ചത്.

രണ്ടാം പകുതിയില്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെ (Enzo Fernandez) ചെല്‍സി മൂന്നാം ഗോളും നേടി. തകര്‍പ്പന്‍ ഒരു ഫ്രീ കിക്കില്‍ നിന്നാണ് എൻസോ നീലപ്പടയ്‌ക്കായി ഗോള്‍ കണ്ടെത്തിയത് (Enzo Fernandez Free Kick Goal Against Aston Villa). തുടര്‍ന്നും ഗോളിനായി ചെല്‍സി പരിശ്രമം നടത്തിക്കൊണ്ടിരുന്നെങ്കിലും പിന്നീട് ലീഡ് ഉയര്‍ത്താന്‍ അവര്‍ക്കായില്ല. ഇഞ്ചുറി ടൈമില്‍ മൂസ ഡിയാബിയാണ് (Moussa Diaby) ആസ്റ്റണ്‍ വില്ലയ്‌ക്കായി ആശ്വാസ ഗോള്‍ നേടിയത്.

എഫ്‌ എ കപ്പ് അഞ്ചാം റൗണ്ടില്‍ ലീഡ്‌സ് യുണൈറ്റഡാണ് ചെല്‍സിയുടെ എതിരാളികള്‍. ഫെബ്രുവരി 29ന് പുലര്‍ച്ചെ 1:15നാണ് മത്സരം. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ഇംഗ്ലീഷ് വമ്പന്മാരും അഞ്ചാം റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്.

Also Read : ഇറാന്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നു; ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫൈനലില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.