ETV Bharat / sports

സ്റ്റാര്‍ പേസര്‍ പുറത്ത്, പകരമെത്തുന്നത് 'തീപ്പൊരി' ബൗളര്‍; റാഞ്ചിയില്‍ രണ്ടും കല്‍പ്പിച്ച് ഇംഗ്ലണ്ട്, പ്ലേയിങ് ഇലവൻ അറിയാം

author img

By ETV Bharat Kerala Team

Published : Feb 22, 2024, 2:24 PM IST

ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്‍റെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. ടീമില്‍ രണ്ട് മാറ്റം.

India vs England 4th Test  England Playing XI  Shoaib Basheer and Ollie Robinson  ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ്  ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ
England Playing XI

റാഞ്ചി : ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനുള്ള പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് (England Announced Their Playing XI For 4th Test Against India). രാജ്‌കോട്ടില്‍ 434 റണ്‍സിന്‍റെ വമ്പൻ തോല്‍വി ഏറ്റുവാങ്ങിയ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ബെൻ സ്റ്റോക്‌സും (Ben Stokes) സംഘവും നാളെ റാഞ്ചിയില്‍ നാലാം മത്സരത്തിനായി ഇറങ്ങാൻ ഒരുങ്ങുന്നത്. ലെഗ്‌ സ്‌പിന്നര്‍ റെഹാൻ അഹമ്മദിനെയും (Rehan Ahamed) പേസര്‍ മാര്‍ക്ക് വുഡിനെയും (Mark Wood) നാലാം മത്സരത്തില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ ഷൊയ്‌ബ് ബഷീര്‍ (Shoaib Basheer), ഒലീ റോബിൻസണ്‍ (Ollie Robinson) എന്നിവര്‍ ഇംഗ്ലണ്ടിന്‍റെ പ്ലേയിങ് ഇലവനിലേക്ക് എത്തി.

നേരത്തെ, വിശാഖപട്ടണത്ത് നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഷൊയ്ബ് ബഷീര്‍ കളിച്ചിരുന്നു. മത്സരത്തിലെ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി നാല് വിക്കറ്റ് വീഴ്‌ത്തിയ യുവ പേസറെ രാജ്‌കോട്ടിലെ മത്സരത്തിലേക്ക് പരിഗണിച്ചിരുന്നില്ല. അതേസമയം, ഒലീ റോബിൻസണ് ആദ്യമായാണ് പരമ്പരയിലേക്ക് അവസരം ലഭിക്കുന്നത്.

ആഷസ് പരമ്പരയ്‌ക്കിടെ തോളിന് പരിക്കേറ്റ് കളിക്കളത്തിന് പുറത്തായിരുന്ന റോബിന്‍സണ്‍ ടീമിലേക്ക് തിരിച്ചെത്തുന്ന ആദ്യ മത്സരം കൂടിയാകും റാഞ്ചിയിലേത്. ബാറ്റിങ്ങില്‍ താളം കണ്ടെത്താൻ വിഷമിക്കുന്ന ജോണി ബെയര്‍സ്റ്റോയ്‌ക്ക് വീണ്ടും അവസരം നല്‍കാൻ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്‌സും പരിശീലകൻ ബ്രണ്ടൻ മെക്കല്ലവും തയ്യാറായതും ശ്രദ്ധേയമാണ്.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ (England Playing XI For 4th Test Against India) : ബെൻ ഡക്കറ്റ്, സാക്ക് ക്രാവ്‌ലി, ഒലീ പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ് (ക്യാപ്‌റ്റൻ), ജോണി ബെയര്‍സ്റ്റോ, ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ഒലീ റോബിൻസണ്‍, ജയിംസ് ആൻഡേഴ്‌സണ്‍, ഷൊയ്‌ബ് ബഷീര്‍.

അതേസമയം, പരമ്പരയിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്. ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരം 28 റണ്‍സിന് സ്വന്തമാക്കിയ സന്ദര്‍ശകര്‍ക്ക് തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാൻ റാഞ്ചിയില്‍ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. ഏറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ബാസ്‌ബോള്‍ ശൈലിയില്‍ തന്നെ നാലാം മത്സരവും കളിക്കാനാകും ഇംഗ്ലണ്ടിന്‍റെ ശ്രമം.

Also Read : 'ഇവിടെ എന്തും സംഭവിക്കാം' ; റാഞ്ചിയിലെ പിച്ച് കണ്ട് 'ഞെട്ടി' ബെൻ സ്റ്റോക്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.