ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ട് ടീമിന് വൻ തിരിച്ചടി. ക്യാപ്‌റ്റന്‍ ബെൻ സ്റ്റോക്‌സിന്‍റെ പരുക്കാണ് ടീമിനെ വലക്കുന്നത്. ദി ഹണ്ട്രഡ് മത്സരത്തിനിടെയാണ് താരത്തിന് പരുക്ക് പറ്റിയത്. നേര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ് താരമായ ബെന്‍ സ്റ്റേക്‌സിന് മാഞ്ചസ്റ്റര്‍ ഒര്‍ജിനല്‍സിനെതിരായ മത്സരത്തിനിടെയാണ് പണികിട്ടിയത്.
Ben Stokes suffered a hamstring injury while playing in The Hundred.
— Mufaddal Vohra (@mufaddal_vohra) August 12, 2024
- He's doubtful for the Sri Lankan Test series. pic.twitter.com/MtuSCu8O21
കളിക്കുന്നതിനിടെ സിംഗിൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പിന്‍തുട ഞരമ്പിനേറ്റ പരുക്കാണ് താരത്തിന് പ്രശ്‌നമായത്. തുടര്‍ന്ന് മൈതാനം വിട്ട് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. ശ്രീലങ്കയ്‌ക്കെതിരെ ഓഗസ്റ്റ് 21 മുതൽ മാഞ്ചസ്റ്ററിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ബെൻ കളിക്കുമോയെന്നത് ഇപ്പോള്‍ സംശയമാണ്.
നിർഭാഗ്യവശാൽ സ്റ്റോക്‌സിന്‍റെ പരിക്ക് അത്ര നല്ലതല്ല, ഞങ്ങൾ നാളെ സ്‌കാൻ ചെയ്ത് സാഹചര്യം എങ്ങനെയെന്ന് നോക്കുമെന്ന് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പറഞ്ഞു. കഴിഞ്ഞ മാസം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്കിടെ സ്റ്റോക്‌സ് ബൗളിങ്ങിലേക്ക് വിജയകരമായി തിരിച്ചുവരവ് നടത്തിയിരുന്നു.
Ben Stokes on crutches signing autographs after the game. pic.twitter.com/yShFQddfmI
— Charlie Taylor (@CharlieTaylor4) August 11, 2024
കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്കെതിരായ ആഷസിലും ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിലും പരിക്ക് കാരണം താരത്തിന് പന്തെറിയാൻ കഴിഞ്ഞില്ല. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ഒക്ടോബറിൽ 3 മത്സരങ്ങളുടെ പരമ്പരയ്ക്കായി പാകിസ്ഥാനിലേക്ക് പോകും.
Also Read: ബംഗ്ലാദേശിനെതിരായ ടെസ്റ്റിന് മുമ്പ് രോഹിതും വിരാടും ദുലീപ് ട്രോഫിയിൽ കളിക്കും - Duleep Trophy 2024