ഹൈദരാബാദ്: ക്രിക്കറ്റ് ലോകത്തെ ഏറ്റവും ജനപ്രിയമായ പേരുകളിലൊന്നാണ് എംഎസ് ധോണി. ലോക ക്രിക്കറ്റിലെ ഇതിഹാസ താരമായ ധോണി ഇന്ത്യക്ക് നിരവധി കിരീടങ്ങള്‍ നേടിത്തന്ന നായകനാണ്. വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം കസറിയ താരം മൂന്ന് ഐസിസി ട്രോഫിയാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.
2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയ താരം 2020ലാണ് വിരമിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയെങ്കിലും എം.എസ് ധോണിയുടെ താരമൂല്യം വളരെ ഉയരത്തിലാണ്. അതിനാല്‍ നിരവധി ബ്രാന്‍ഡുകളുടെ അംബാസഡറായി താരം മാറുന്നു. ഇപ്പോള്‍ ബ്രാന്‍ഡുകളുടെ എണ്ണത്തില്‍ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനേയും അമിതാഭ് ബച്ചനേയുമടക്കം പിന്നിലാക്കി ധോണി.
MOST BRAND ENDORSEMENTS BY CELEBRITIES IN INDIA. [TAM Media Research]
— Johns. (@CricCrazyJohns) December 10, 2024
MS Dhoni - 42 Brand deals.
Amitabh Bachchan - 41 Brand deals.
Shahrukh Khan - 34 Brand deals. pic.twitter.com/8jfYczr0WZ
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആരാധകരിലെ സ്വീകര്യത ധോണിയെ വലിയ ബ്രാന്‍ഡാക്കി മാറ്റിയിരിക്കുകയാണ്. 2023 ജനുവരി-ജൂൺ മാസങ്ങളിൽ ധോണിക്ക് 32 ബ്രാൻഡുകളുടെ ഡീലുകൾ ഉണ്ടായിരുന്നെങ്കില്‍ ഈ വർഷം 42 ആയി ഉയർന്നു. അമിതാഭിന് 41 ബ്രാൻഡ് ഡീലുകൾ ഉള്ളപ്പോൾ ഷാരൂഖ് 34 ഡീലുകളുമായി പട്ടികയിൽ മൂന്നാമതാണ്. വിരാട് കോലി 21 ബ്രാൻഡുകളുടെ ഡീലുകളുടെ അടിസ്ഥാനത്തില്‍ പത്താം സ്ഥാനത്തും സൗരവ് ഗാംഗുലി 22-ാം സ്ഥാനത്തുമാണ്. കോലിക്ക് കഴിഞ്ഞ വർഷം 29 ഡീലുകൾ ഉണ്ടായിരുന്നു.
ഫ്ലിപ്പ്കാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള ക്ലിയർട്രിപ്പ്, സിട്രോയിൻ, ഇമോട്ടോറാഡ്, ഡ്രോൺ സ്റ്റാർട്ടപ്പ് ഗരുഡ എയ്‌റോസ്‌പേസ്, പെപ്‌സികോയുടെ ലേയ്‌സ്, മാസ്റ്റർകാർഡ്, ഗൾഫ് ഓയിൽ, ഓറിയന്‍റ് ഇലക്‌ട്രിക്, എക്‌സ്‌പ്ലോസീവ് വെയ് തുടങ്ങി നിരവധി പ്രശസ്ത കമ്പനികൾ ധോണിയുമായി ഡീലുള്ള കമ്പനികളാണ്.ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് ധോണി നയിച്ചു.
വർഷങ്ങളായി ഫ്രാഞ്ചൈസിയുമായുള്ള താരത്തിന്‍റെ ബന്ധം വിപണിയിൽ ബ്രാൻഡ് മൂല്യം ഉറപ്പിച്ചു. വരുന്ന സീസണിലും ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് കാണാമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Also Read: പ്ലേയിങ് ഇലവൻ ലംഘനം; അമേരിക്കയിലെ ദേശീയ ക്രിക്കറ്റ് ലീഗിന് വിലക്കേര്‍പ്പെടുത്തി ഐസിസി