ന്യൂഡൽഹി: ഡൽഹി പ്രീമിയർ ലീഗില്‍ (ഡിപിഎൽ) ഋഷഭ് പന്തിന്‍റെ ടീമിന് പരാജയത്തുടക്കം. ഇന്ത്യൻ ടീമിന്‍റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറും ബാറ്ററുമാണ് ഋഷഭ് പന്ത്. മൂന്ന് ഫോർമാറ്റിലും ടീമിൽ സ്ഥാനമുള്ള ഇന്ത്യന്‍ താരം. ടൂർണമെന്‍റില്‍ പുരാനി ദില്ലി 6 ന്‍റെ താരമായ പന്ത്, സൗത്ത് ഡെൽഹി സൂപ്പർ സ്റ്റാർസിനെതിരായ മത്സരത്തിലാണ് കളിക്കാൻ ഇറങ്ങിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ പന്ത് ക്യാപ്‌റ്റനായ ടീമിന് ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
Up goes the toss 🪙, and it comes down in favor of South Delhi Superstars 🔥
— JioCinema (@JioCinema) August 17, 2024
SDS won the toss and opted to bowl! #JioCinemaSports #DelhiPremierLeague #DPL pic.twitter.com/utIoYJN7DK
ബൗളിങ്ങില്‍ ഒരു കെെ നോക്കിയെങ്കിലും താരത്തിന് ടീമിനെ രക്ഷിക്കാനായില്ല. പുരാനി ദില്ലി6 മൂന്ന് വിക്കറ്റിനാണ് തോറ്റത്. മത്സരത്തിൽ ടോസ് നേടിയ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
പുരാനി ദില്ലി6 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തു. ഓപ്പണർ അർപിത് ബാലയാണ് ടീമിനായി പരമാവധി 59 റൺസ് നേടിയത്. ക്യാപ്റ്റൻ ഋഷഭ് പന്ത് 35, ലളിത് യാദവ് 34, വാൻഷ് ബേദി 19 പന്തിൽ 47ഉം റൺസെടുത്ത് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു. സൗത്ത് ഡൽഹിയുടെ ബോളിങ്ങിന് മുന്നില്‍ ഋഷഭ് പന്ത് പതറി.
Purani Dilli mei Pant ka purana andaaz 🏏#JioCinemaSports #DelhiPremierLeague #DPL #DilliKiDahaad pic.twitter.com/Gr8d5QAABV
— JioCinema (@JioCinema) August 17, 2024
ആയുഷ് ബഡോണിയും ആര്യയും ചേർന്നാണ് സൗത്ത് ഡൽഹിക്ക് വിജയം സമ്മാനിച്ചത്. 19.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്ത സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് മൂന്ന് വിക്കറ്റിനാണ് വിജയിച്ചത്. ടീമിനായി പ്രിയാൻഷ് ആര്യ 57 റൺസും സർത്തക് റായ് 41 റൺസും ആയുഷ് ബഡോണി 57 റൺസുമായി മികച്ച ഇന്നിംഗ്‌സ് കളിച്ചു.