ETV Bharat / sports

എന്‍റെ പ്രിയപ്പെട്ട സ്ഥലമായ ഹൈദരാബാദിനെ മിസ് ചെയ്യുന്നുവെന്ന് ഡേവിഡ് വാർണർ - David warner - DAVID WARNER

സമൂഹമാധ്യമമായ എക്‌സില്‍ വർണ്ണാഭമായ ലൈറ്റുകൾക്ക് നടുവിൽ തിളങ്ങുന്ന ചാർമിനാറിന്‍റെ ഫോട്ടോ ഡേവിഡ് വാർണര്‍ പോസ്റ്റ് ചെയ്‌തു

DAVID WARNER HYDERABAD  SRH  CHARMINAR  സൺറൈസേഴ്‌സ് ഹൈദരാബാദ്
File Photo: David Warner (Getty Images)
author img

By ETV Bharat Sports Team

Published : Aug 27, 2024, 7:01 PM IST

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമായതിനാൽ മുൻ ഓസ്‌ട്രേലിയൻ ബാറ്റര്‍ ഡേവിഡ് വാർണറിന് തെലുങ്ക് ക്രിക്കറ്റ് ആരാധകരുമായി പ്രത്യേക ബന്ധമുണ്ട്. തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ തെലുങ്ക് സിനിമകളിലെ ഡാൻസ് വീഡിയോകൾ താരം പങ്കുവയ്‌ക്കാറുണ്ടായിരുന്നു. സിനിമാ ഡയലോഗുകൾ അനുകരിക്കാറുണ്ടായിരുന്നു. താരത്തെ നിരവധി തെലുങ്ക് ക്രിക്കറ്റ് ആരാധകർ ആരാധിക്കുകയും അവർക്കിടയിൽ ജനപ്രിയമാവുകയും ചെയ്‌തു.

സമൂഹമാധ്യമമായ എക്‌സില്‍ വാര്‍ണര്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വർണ്ണാഭമായ ലൈറ്റുകൾക്ക് നടുവിൽ തിളങ്ങുന്ന ചാർമിനാറിന്‍റെ ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്‌തത്. എന്‍റെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഹൈദരാബാദെന്ന് താരം എഴുതി. പിന്നാലെ ഹൈദരാബാദുമായി വാർണറിന് അഭേദ്യമായ ബന്ധമുണ്ടെന്ന് ആരാധകര്‍ കമന്‍റ് ചെയ്‌തു. വരാനിരിക്കുന്ന മെഗാ ലേലത്തില്‍ സൺറൈസേഴ്‌സ് ഹൈദരാബാദ് വാർണറെ വാങ്ങിയാൽ നല്ലതായിരിക്കുമെന്നും ആരാധകർ അഭിപ്രായപ്പെട്ടു.

വാർണർ 2014 മുതൽ 2021 വരെ സൺറൈസേഴ്‌സിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ 2016 ൽ ടീം ചാമ്പ്യന്മാരായി. എട്ട് പതിപ്പുകളിലായി ഫ്രാഞ്ചൈസിക്കായി ആകെ 95 മത്സരങ്ങളാണ് ഇടംകൈയ്യൻ ബാറ്റർ കളിച്ചത്. 142.59 സ്‌ട്രൈക്ക് റേറ്റിൽ 4014 റൺസ് നേടിയെങ്കിലും ഐപിഎൽ 2022-ന് മുമ്പ് സൺറൈസേഴ്‌സ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കി. ഡൽഹി ക്യാപിറ്റൽസ് ലേലത്തിൽ വാര്‍ണരെ വാങ്ങുകയും ചെയ്‌തു.

Also Read: ഐഎസ്എൽ: തിരുവോണം കെങ്കേമമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും - ISL Kerala Blasters

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.