ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഗോസിപ്പുകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്. പ്രണയം, വിവാഹം, അവരുടെ ഇഷ്‌ടങ്ങള്‍, വാഹനങ്ങള്‍, യാത്രകളൊക്കെ ഒട്ടുമിക്ക ആരാധകരും പിന്തുടരുന്നുണ്ട്. ആഢംബര ജീവിതം നയിക്കുന്നതിനാല്‍ പലപ്പോഴും അവരുടെ വിവാഹവും പ്രണയവുമൊക്കെ ആഘോഷിക്കപ്പെടാറുമുണ്ട്. എന്നാല്‍ പല താരങ്ങളുടെ സ്വകാര്യ ജീവിതം കാണുന്നപ്പോലെയല്ല. തകര്‍ന്നവരും തകര്‍ച്ചയുടെ വക്കിലെത്തിയവരുമുണ്ട്. പരസ്‌ത്രീ ബന്ധങ്ങള്‍, സുഹൃത്തുക്കള്‍ ഭാര്യയുമായോ കാമുകിയുമായോ പ്രണയത്തിലാവുക, വഞ്ചന തുടങ്ങിയവ കാരണം പല ബന്ധങ്ങളും നീണ്ടുനിന്നില്ല. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.
- മുഹമ്മദ് അസ്ഹറുദ്ദീൻ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ പ്രണയ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്‍റെ പ്രണയങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ക്രിക്കറ്റിനിടയിൽ അസ്ഹറുദ്ദീൻ രണ്ട് വിവാഹങ്ങൾ നടത്തിയെങ്കിലും അവയൊന്നും വിജയിച്ചില്ല. ആദ്യം വിവാഹം കഴിച്ചത് നവീനിനെയാണ്, അവർക്ക് രണ്ട് കുട്ടികളുമുണ്ട്. അതിനിടെ, ബോളിവുഡ് നടി സംഗീത ബിൽജാനിയുമായി അസ്ഹറുദ്ദീനെ ബന്ധപ്പെടുത്തി വിവിധ ഗോസിപ്പുകൾ വന്നിരുന്നു. അസ്ഹറുദ്ദീൻ 1996-ൽ നവീനുമായി വിവാഹമോചനം നേടുകയും സംഗീതയെ വിവാഹം കഴിക്കുകയും ചെയ്‌തു. ബോളിവുഡ് നടൻ സൽമാൻ ഖാനെയാണ് സംഗീത വിവാഹം കഴിക്കാനിരുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഒത്തുകളിയിൽ കുടുങ്ങി അസ്ഹറുദ്ദീന്‍റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചു.
- ദിനേശ് കാർത്തിക്: ഇന്ത്യൻടീമിന്‍റെ വിക്കറ്റ് കീപ്പറായ ദിനേഷ് കാർത്തിക് എല്ലാവരുടേയും പ്രിയപ്പെട്ട താരമാണ്. കാർത്തിക്കിനെ സഹപ്രവർത്തകൻ ചതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യ ഭാര്യ നികിത മറ്റൊരു ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയുമായി അടുപ്പത്തിലായിരുന്നു. അതിന് ശേഷം ദിനേശ് കാർത്തിക്കും നികിതയും വേർപിരിഞ്ഞു. ഏറെ നാളത്തെ സമ്മർദത്തിൽ നിന്ന് കരകയറിയ താരം ഇന്ത്യൻ ടീമിൽ സ്ഥാനം തിരിച്ചുപിടിച്ചു. പിന്നീട് ഇന്ത്യൻ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനെയും കാർത്തിക് വിവാഹം കഴിച്ചു.
- മുഹമ്മദ് ഷമി: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ പ്രണയം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 2014ൽ കൊൽക്കത്തയിൽ നിന്നുള്ള മോഡലും നടിയുമായ ഹസിൻ ജഹാനെ മുഹമ്മദ് ഷമി വിവാഹം കഴിച്ചു. ഗാർഹിക പീഡനം, ബലാത്സംഗം, മറ്റ് സ്ത്രീകളുമായുള്ള ബന്ധം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഹസിൻ ജഹാൻ ഇയാൾക്കെതിരെ പരാതി നല്‍കി. അതേസമയം 2015ൽ മുഹമ്മദ് ഷമി പിതാവായി. എന്നാൽ ഇപ്പോൾ ഭാര്യയുമായി അകന്നു കഴിയുകയാണ്. ഇക്കാലയളവിൽ അദ്ദേഹം പലവിധ ബുദ്ധിമുട്ടുകൾ നേരിട്ടു. മുൻ ടെന്നീസ് താരം സാനിയ മിർസയ്ക്കും ചില നടിമാർക്കുമൊപ്പം ഇപ്പോൾ മുഹമ്മദ് ഷമിയുടെ പേര് പറയപ്പെടുന്നു.
- വിനോദ് കാംബ്ലി: ഇന്ത്യൻ ടീമിലെ സീനിയർ താരവും ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ സുഹൃത്തുമായ വിനോദ് കാംബ്ലിയുടെ പ്രണയവും വിവിധ ഗോസിപ്പുകൾക്ക് വിഷയമായിട്ടുണ്ട്. 1998ലാണ് വിനോദ് കാംബ്ലി നോയല ലൂയിസിനെ വിവാഹം കഴിച്ചത്. അതേസമയം, മോഡൽ ആൻഡ്രിയ ഹെവിറ്റും വിനോദ് കാംബ്ലിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.ആദ്യ ഭാര്യയെ വേർപെടുത്തിയ വിനോദ് കാംബ്ലി മോഡലായ ആൻഡ്രിയ ഹെവിറ്റിനെ വിവാഹം കഴിച്ചു. എന്നാൽ ഇപ്പോൾ വിനോദ് കാംബ്ലി ആരോഗ്യപ്രശ്‌നങ്ങൾ കാരണം പലവിധ ബുദ്ധിമുട്ടുകൾ നേരിടുകയാണ്.
- സൗരവ് ഗാംഗുലി: ടീം ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ഇടംകൈയ്യൻ ബാറ്ററുമായ സൗരവ് ഗാംഗുലിയുടെ പ്രണയ ജീവിതവും വിവാദങ്ങളിൽ വലഞ്ഞിരുന്നു. 1997ലാണ് ഗാംഗുലി ഡോണയെ വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ ബോളിവുഡിലെയും തെന്നിന്ത്യയിലെയും നടി നഗ്മയുമായി സൗരവ് പ്രണയത്തിലായതായി വാർത്തകൾ വന്നത്. ഇതിനുശേഷം, ഭാര്യ ഡോണ അദ്ദേഹത്തെ വിവാഹമോചനം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ഇത് നടന്നില്ല, ഡോണ അവരുടെ പ്രണയ വാർത്തകൾ കിംവദന്തികൾ എന്ന് വിളിച്ച് മുഴുവൻ കാര്യങ്ങളും അവസാനിപ്പിച്ചു.
- ജവഹർലാൽ ശ്രീനാഥ്: ഇന്ത്യൻ ടീമിന്‍റെ മുൻ ഫാസ്റ്റ് ബൗളറായ ജവഹർലാൽ ശ്രീനാഥ് 1999-ൽ ജോത്സനയെ വിവാഹം കഴിച്ചു. പിന്നാലെ വനിതാ മാധ്യമപ്രവർത്തക മാധവി ഭദ്രാവലിയുമായി ജവഹർലാൽ ശ്രീനാഥിന് ബന്ധമുണ്ടെന്ന് പ്രചരിച്ചിരുന്നു. ഭാര്യയെ വേർപെടുത്തിയ ജവഹർലാൽ ശ്രീനാഥ് 2008ൽ മാധ്യമപ്രവർത്തക മാധവിയെ വിവാഹം കഴിച്ചു. താരം നിലവിൽ ഐസിസി ക്രിക്കറ്റ് മത്സരങ്ങളിൽ അമ്പയറായി പ്രവർത്തിക്കുന്നു.
- ഹാർദിക് പാണ്ഡ്യ: ഹാർദിക് പാണ്ഡ്യയും നതാഷയും തമ്മിലുള്ള പ്രണയം തകരുന്നതിന്‍റെ കഥ എല്ലാവർക്കും അറിയാം. അടുത്തിടെയാണ് ഹാർദിക് പാണ്ഡ്യ ബോളിവുഡ് നടി നടാഷയുമായുള്ള വിവാഹം അവസാനിപ്പിച്ചത്. അവർക്ക് ഒരു മകനുണ്ട്. ഹാർദിക് പാണ്ഡ്യയുടെ സ്വഭാവസവിശേഷതകൾ ഇഷ്ടപ്പെടാതെയാണ് നതാഷ ബന്ധം ഒഴിവാക്കിതെന്നാണ് നതാഷയുടെ ഭാഗത്തുനിന്നുള്ള റിപ്പോർട്ട്. അതേസമയം, ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുന്ന ഹാർദിക് പാണ്ഡ്യ ബ്രിട്ടീഷ് ഗായിക ജാസ്മിൻ വാലിയയ്‌ക്കൊപ്പം നഗരം ചുറ്റുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
Also Read: പുതിയ ബിസിസിഐ സെക്രട്ടറി അന്തരിച്ച മുൻ ബിജെപി നേതാവിന്‍റെ മകനോ..! - New BCCI secretary