ന്യൂഡല്‍ഹി: ചെസ് ഒളിമ്പ്യാഡിലെ ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുഡാപെസ്റ്റില്‍ നടന്ന 45-ാമത് ചെസ് ഒളിമ്പ്യാഡ് ഓപ്പണ്‍ സെലക്ഷന്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് പുരുഷ-വനിത ടീമുകള്‍ ചരിത്രം കുറിച്ചത്. പുരുഷ ടീം സ്ലോവേനിയയെ മുട്ടുകുത്തിച്ചപ്പോള്‍ വനിത ടീം അസര്‍ബൈജാനെ പരാജയപ്പെടുത്തി.
ഡി ഗുകേഷ്, അര്‍ജുന്‍ എരിഗെയ്‌സി, ദിവ്യ ദേശ്‌മുഖ് എന്നിവര്‍ വ്യക്തിഗത സ്വര്‍ണവും നേടി. പുരുഷ ടീമിന്‍റെ പ്രകടനത്തിന് പിന്നാലെ വനിത ടീമും സ്വര്‍ണം നേടിയതോടെ ഇന്ത്യ ഇരട്ട വിജയം നേടുകയായിരുന്നു. ഹരിക ദ്രോണവല്ലി, വൈശാലി രമേഷ്ബാബു, ദിവ്യ ദേശ്‌മുഖ്, വന്തിക അഗർവാൾ, ടാനിയ സച്ച്‌ദേവ്, അഭിജിത് കുൻ്റെ (ക്യാപ്റ്റൻ) എന്നിവരാണ് ഇന്ത്യന്‍ വനിത ടീമിലെ പുലിക്കുട്ടികള്‍.
VIDEO | PM Modi (@narendramodi) met the Indian team, that won Chess Olympiad, at his residence in New Delhi earlier today.
— Press Trust of India (@PTI_News) September 25, 2024
(Source: Third Party) pic.twitter.com/teTOurjsiI
താരങ്ങളെ അഭിനന്ദിച്ചുകൊണ്ട്, ഇരു ടീമുകളുടെയും ചരിത്ര വിജയം ഇന്ത്യന്‍ കായിക രംഗത്ത് പുതിയ അധ്യായം തുറക്കുന്നുവെന്ന് പ്രധാനമന്ത്രി ശനിയാഴ്‌ച എക്‌സില്‍ പോസ്റ്റ് പങ്കിട്ടിരുന്നു. ഇന്ത്യന്‍ ടീമുകളുടെ വിജയം ചെസ് പ്രേമികള്‍ക്ക് പ്രചേദനമാകട്ടെയെന്നും പ്രധാനമന്ത്രി കുറിച്ചു.
ബുധനാഴ്‌ച ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച. താരങ്ങളില്‍ നിന്ന് പ്രധാനമന്ത്രി ചെസ് ബോര്‍ഡ് സ്വീകരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
Also Read: ചെസ് ഒളിമ്പ്യാഡ് സുവർണ ജേതാക്കള്‍ക്ക് ചെന്നൈയില്‍ ഗംഭീര വരവേല്‍പ്പ്