ETV Bharat / sports

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും ലിവര്‍പൂളിനും ജയം - English Premier League - ENGLISH PREMIER LEAGUE

ഇന്നലെ നടന്ന മത്സരങ്ങളില്‍ ചെല്‍സി, ലിവര്‍പൂള്‍,ടോട്ടനം, ആസ്റ്റണ്‍ വില്ല,ഫുള്‍ഹാം ടീമുകള്‍ക്ക് വിജയം.

ഇംഗ്ലിഷ് പ്രീമിയർ ലീഗ്  ചെൽസിക്കും ലിവര്‍പൂളിനും ജയം  ENGLISH PREMIER LEAGUE FOOTBALL  ക്രിസ്റ്റല്‍ പാലസ്
ചെൽസി വെസ്റ്റ് ഹാം മത്സരത്തിനിടെ (IANS)
author img

By ETV Bharat Sports Team

Published : Sep 22, 2024, 1:12 PM IST

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളില്‍ ചെല്‍സി, ലിവര്‍പൂള്‍,ടോട്ടനം, ആസ്റ്റണ്‍ വില്ല,ഫുള്‍ഹാം ടീമുകള്‍ക്ക് വിജയം. മാഞ്ചസ്റ്റർ യുനൈറ്റഡ് മത്സരം ഗോള്‍രഹിത സമനിലയിൽ പിരിഞ്ഞു. ക്രിസ്റ്റല്‍ പാലസുമായുള്ള മത്സരമാണ് സമനിലയില്‍ കലാശിച്ചത്.

ലിവർപൂൾ ബേൺമൗത്തിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. 26, 28 മിനുട്ടുകളില്‍ ലൂയിസ് ദിയാസിന്‍റെ ഇരട്ടഗോളുകളായിരുന്നു ലിവര്‍പൂളിനെ വിജയത്തിലെത്തിച്ചത്. 37ാം മിനുട്ടിൽ ഡാർവിൻ ന്യൂനസും കൂടി ഗോൾ നേടിയതോടെ ലിവർപൂൾ വിജയം ഉറപ്പിച്ചു. ജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ ലിവര്‍പൂള്‍ ഒന്നാംസ്ഥാനത്തേക്കുയര്‍ന്നു. അഞ്ചു കളികളിൽ നിന്ന് നാല് ജയമടക്കം 12 പോയിന്‍റാണ് ടീമിന്‍റെ സമ്പാദ്യം.

ഇംഗ്ലിഷ് പ്രീമിയർ ലീഗ്  ചെൽസിക്കും ലിവര്‍പൂളിനും ജയം  ENGLISH PREMIER LEAGUE FOOTBALL  ക്രിസ്റ്റല്‍ പാലസ്
മാഞ്ചസ്റ്റർ യുനൈറ്റഡും ക്രിസ്റ്റല്‍ പാലസും തമ്മില്‍ നടന്ന മത്സരത്തിനിടെ (IANS)

മറ്റൊരു മത്സരത്തില്‍ ചെൽസി വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി. 4,18 മിനുട്ടുകളില്‍ സെനഗൽ താരം നിക്കോളാസ് ജാക്‌സൻ നേടിയ ഇരട്ടഗോളുകളാണ് ചെൽസിക്ക് മികച്ച ജയം സമ്മാനിച്ചത്. 47ാം മിനുട്ടിൽ കോൾ പാൽമർ കൂടി ലക്ഷ്യം കണ്ടതോടെ ചെൽസി തകർപ്പൻ ജയം അക്കൗണ്ടിലാക്കി.മറ്റു മത്സരങ്ങളിൽ ടോട്ടനം ബ്രെന്‍റഫോർഡിനെയും ആസ്റ്റൻ വില്ല വോൾവ്‌സിനെയും ഫുൾഹാം ന്യൂകാസിലിനെയും പരാജയപ്പെടുത്തി.

Also Read: ബംഗ്ലാദേശിനായി കളിക്കുന്ന പ്രായമേറിയ താരമായി ഷാക്കിബ് അൽ ഹസൻ - IND vs BAN TEST

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.