ETV Bharat / sports

ചാമ്പ്യൻസ് ട്രോഫി; ഇന്ത്യ ഫൈനലിലെത്തിയാല്‍ വേദി ദുബായിലേക്കോ..! വ്യക്തത നൽകി പിസിബി

ചാമ്പ്യൻസ് ട്രോഫി ഫൈനൽ വേദി പാകിസ്ഥാനിൽ നിന്ന് മാറ്റുമെന്ന വാർത്ത നിഷേധിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

author img

By ETV Bharat Sports Team

Published : 3 hours ago

INDIAN CRICKET TEAM  CHAMPIONS TROPHY 2025  ഇന്ത്യ പാകിസ്ഥാനില്‍ പോകുമോ  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (AFP)

ഹൈദരാബാദ്: ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് അടുത്ത വര്‍ഷം പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കും. എന്നാല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യ പാകിസ്ഥാനില്‍ പോകുന്ന കാര്യത്തില്‍ ഇതുവരേ തീരുമാനമൊന്നുമായിട്ടില്ല. ഹൈബ്രിഡ് മാതൃകയിൽ ടൂർണമെന്‍റ് സംഘടിപ്പിക്കാൻ ഐസിസി ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.

അതിനിടെ ഇന്ത്യ ഫൈനലില്‍ എത്തിയാൽ വേദി ദുബായിലേക്ക് മാറ്റുമെന്ന സമൂഹമാധ്യമങ്ങളിലടക്കം നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തുവന്ന വാർത്തകള്‍ നിഷേധിച്ചു. അത്തരം ചിന്തകളൊന്നും തങ്ങളിൽ വന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ രാഷ്ട്രീയ സംഘർഷങ്ങളുണ്ടെങ്കിലും കായികരംഗത്ത് അവയുമായി ഒരു ബന്ധവുമില്ലെന്ന് തെളിയിക്കേണ്ടത് വളരെ ആവശ്യമാണെന്ന് പിസിബി പറഞ്ഞു. ടൂർണമെന്‍റ് തീർച്ചയായും വിജയിപ്പിക്കും. ഒരു തടസ്സവുമില്ലാതെ മത്സരം നടക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

എന്നാൽ സ്ഥലം മാറ്റുമെന്ന വാർത്തയിൽ സത്യമില്ല. ചാമ്പ്യൻസ് ട്രോഫി ഫൈനൽ വേദി പാകിസ്ഥാനിൽ നിന്ന് മാറ്റുമെന്ന വാർത്തയെ ഞങ്ങൾ അപലപിക്കുന്നു. ടൂർണമെന്‍റ് ഗംഭീരമായി സംഘടിപ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്‌തുവരികയാണ്. ഞങ്ങളുടെ ആതിഥ്യം ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിസിബി വ്യക്തമാക്കി.

2006ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ചത്. 2023 ലെ ഏഷ്യാ കപ്പിന് പാകിസ്ഥാൻ ആതിഥേയത്വം വഹിച്ചപ്പോള്‍ സർക്കാർ ടീം ഇന്ത്യയെ അവിടേക്ക് അയച്ചില്ല. പകരം ശ്രീലങ്കയിൽ ഏഷ്യൻ ക്രിക്കറ്റ് ബോർഡാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചത്. 2012ന് ശേഷം ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പരമ്പര പൂർണമായും റദ്ദാക്കിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പാകിസ്ഥാൻ മണ്ണിൽ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്നും ഇന്ത്യൻ സർക്കാർ ടീം ഇന്ത്യയെ വിലക്കി. നിലവില്‍ ഇരു ടീമുകളും ഐസിസി ഇനങ്ങളിൽ (ടി20, ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ഏഷ്യാ കപ്പ്) മാത്രമാണ് മത്സരിക്കുന്നത്.

Also Read: ക്രിക്കറ്റ് ഇതിഹാസങ്ങള്‍ വീണ്ടും മൈതാനത്തേക്ക്; ഇന്ത്യയെ നയിക്കാന്‍ സച്ചിൻ ടെണ്ടുൽക്കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.