ETV Bharat / sports

ഇന്ത്യ-പാക് പോരാട്ടത്തിന് വേദി ലാഹോര്‍?; ചാമ്പ്യൻസ് ട്രോഫി ഡ്രാഫ്റ്റ് ഷെഡ്യൂള്‍ പുറത്ത് - Lahore May Be Host India vs Pakistan In CT 2025

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ലാഹോര്‍ വേദിയായേക്കുമെന്ന് സൂചന.

CHAMPIONS TROPHY 2025  ICC PCB  INDIA VS PAKISTAN  ചാമ്പ്യൻസ് ട്രോഫി 2025  ഇന്ത്യ പാകിസ്ഥാൻ
India vs Pakistan (IANS)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 11:24 AM IST

മുംബൈ: അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന് ലാഹോര്‍ വേദിയായേക്കുമെന്ന് സൂചന. ചാമ്പ്യൻസ് ട്രോഫിയുടെ ഡ്രാഫ്റ്റ് ഷെഡ്യൂളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരമായിരിക്കും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതെന്നും ക്രിക്ക്ബസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ ചാമ്പ്യൻസ് ട്രോഫി നടത്താനാണ് നിലവില്‍ ഐസിസിയുടെ പദ്ധതി. സമയക്രമം നിശ്ചയിക്കുന്നത് സംബന്ധിച്ച കാര്യത്തിലും ആവശ്യമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. നിലവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം ലാഹോറില്‍ നടക്കുമെന്നതാണ്.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പാകിസ്ഥാനില്‍ കളിക്കാനുള്ള അനുമതി ഇന്ത്യൻ സര്‍ക്കാര്‍ നല്‍കുന്നതിനെ അനുസരിച്ചിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പാകിസ്ഥാനിലേക്ക് പോകാൻ അനുമതി ലഭിച്ചില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷം ഏഷ്യ കപ്പ് സംഘടിപ്പിച്ചത് പോലെ ചാമ്പ്യൻസ് ട്രോഫിയും ഹൈബ്രിഡ് മോഡലിലേക്ക് മാറ്റേണ്ടി വരും. ഇങ്ങനെ വന്നാല്‍, യുഎഇയില്‍ ആയിരിക്കാം ഇന്ത്യയുടെ മത്സരങ്ങള്‍ നടത്തുന്നത്.

നിലവിലെ സാഹചര്യം ഇങ്ങനെയാണെങ്കിലും ടൂര്‍ണമെന്‍റിന് വേണ്ട ഒരുക്കങ്ങള്‍ നടത്താൻ ഐസിസി പിസിബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലാഹോറിന് പുറമെ കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ക്കായി പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ പ്രധാനമായും ലാഹോറില്‍ നടത്താനാണ് പദ്ധതിയിടുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

20 ദിവസം കൊണ്ട് പൂര്‍ത്തിയാകുന്ന രീതിയിലാണ് ടൂര്‍ണമെന്‍റിന്‍റെ ക്രമീകരണങ്ങള്‍ നടക്കുന്നത്. നിലവിലെ ഡ്രാഫ്റ്റ് ഷെഡ്യൂള്‍ അനുസരിച്ച് ഫെബ്രുവരി 19ന് ഉദ്ഘാടന മത്സരം കറാച്ചിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച് 9ന് ലാഹോറില്‍ ഫൈനല്‍ നടത്തും എന്നാണ് നിലവിലെ തീരുമാനം. കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.

Also Read : 'ബൂം... ബൂം... ബുംറ!', പാക് നിരയെ വരിഞ്ഞുമുറുക്കി ബൗളര്‍മാര്‍; ന്യൂയോര്‍ക്കില്‍ ആവേശജയം നേടിയെടുത്ത് ഇന്ത്യ - India vs Pakistan Result

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.