ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും മധ്യനിര ബാറ്റ്സ്‌മാൻ ശ്രേയസ് അയ്യരും രോഷം പ്രകടിപ്പിച്ചു. രണ്ട് താരങ്ങളും സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
'വർഷങ്ങളായിട്ടും ഒന്നും മാറിയിട്ടില്ല. ഈ പ്രാകൃത സംഭവത്തിൽ ആകെ ഞെട്ടിപ്പോയി. ഈ കേസിലെ ഓരോ കുറ്റവാളിയും ശിക്ഷിക്കപ്പെടുകയും കഠിനമായ ശിക്ഷ നൽകുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഞങ്ങൾക്ക് നീതി വേണമെന്ന് ശ്രേയസ് അയ്യര്‍ പോസ്റ്റ് ചെയ്‌തു.
INSTAGRAM STORY OF SHREYAS IYER 🔥
— Johns. (@CricCrazyJohns) August 15, 2024
- Justice for Women...!!!!! pic.twitter.com/NQsmittPcM
'സ്ത്രീകളെ അവരുടെ വഴി മാറ്റാൻ ആവശ്യപ്പെടരുത്, പകരം വഴി തന്നെ മാറ്റുക. എല്ലാ സ്ത്രീകളും ഏറ്റവും മികച്ചത് അർഹിക്കുന്നുവെന്ന് ബോളിവുഡ് നടി ആലിയ ഭട്ട് തന്‍റെ ഇൻസ്റ്റാഗ്രാമില്‍ ചെയ്‌ത പോസ്റ്റ് ജസ്പ്രീത് ബുംറ റിസ്റ്റോറി ചെയ്‌തു.
Jasprit Bumrah's Instagram story . 🙏 pic.twitter.com/xMf6lObHQq
— ` (@FourOverthrows) August 15, 2024
ഓഗസ്റ്റ് 9 ന് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലാണ് ഒരു വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ദാരുണമായ സംഭവം നടന്നത്. സെമിനാർ ഹാളിൽ അർദ്ധ നഗ്നമായ നിലയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Also Read: പ്രോ കബഡി ലീഗ് സീസൺ 11 താരലേലം; വിലയേറിയ താരമായി സച്ചിൻ, 8 കളിക്കാർക്ക് ഒരു കോടി രൂപ - PKL