കൊച്ചി: കൊൽക്കത്തയിൽ ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്‌സ്-മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് മത്സരത്തിനിടെ ഗ്രൗണ്ടിലേക്കും ഗാലറിയിലേക്കും കുപ്പികളെറിഞ്ഞ സംഭവത്തില്‍ മുഹമ്മദൻസ് ക്ലബിന് പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്. കിഷോർ ഭാരതി ക്രിരംഗനിൽ ഞായറാഴ്‌ച നടന്ന മത്സരത്തിനിടയിലായിരുന്നു സംഭവം. കളിയില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മുഹമ്മദന്‍സിനെ ബ്ലാസ്റ്റേഴ്‌സ് കീഴടക്കി.
ഞായറാഴ്‌ച സ്റ്റേഡിയത്തിലെ കാണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം തടസപ്പെട്ടിരുന്നു. മുഹമ്മദന്‍സിന് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. മഞ്ഞപ്പട രണ്ടാം ഗോള്‍ നേടിയതിനു പിന്നാലെ മുഹമ്മദന്‍സ് ആരാധകര്‍ താരങ്ങള്‍ക്ക് നേരെ കുപ്പികളും മറ്റുമെടുത്ത് എറിഞ്ഞു. തുടര്‍ന്ന് റഫറി മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. പിന്നാലെ മുഹമ്മദന്‍സിന്‍റെ ആരാധക സംഘം കാണികളെ ശാന്തരാക്കിയ ശേഷമാണ് വീണ്ടും മത്സരം ആരംഭിച്ചത്. 10 മിനിറ്റിലേറെ സമയം കളി തടസപ്പെട്ടു.
ℹ️ An update…#KeralaBlasters #KBFC #MSCKBFC #YennumYellow pic.twitter.com/kxVLsqJw3f
— Kerala Blasters FC (@KeralaBlasters) October 20, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ക്ലബ് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് സൂചനകൾ. മുഹമ്മദൻസ് ആരാധകരുടെ നടപടിയിൽ പ്രതിഷേധിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതർ കൊല്‍ക്കത്ത ഫുട്ബോള്‍ അധികൃതരുമായും ലീഗുമായും ബന്ധപ്പെട്ടിട്ടുണ്ട്. മുഹമ്മദന്‍സിനെതിരായ വിജയത്തോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.
Moments we fight for 💪🏻💛#MSCKBFC #KBFC #KeralaBlasters pic.twitter.com/G3kSqBuKfS
— Kerala Blasters FC (@KeralaBlasters) October 21, 2024
Also Read: അമിതഭാരം, അച്ചടക്കമില്ലായ്‌മ; പൃഥ്വി ഷായെ മുംബൈ ടീമില്‍ നിന്നും ഒഴിവാക്കി
ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനായി രോഹിതും കോലിയുമില്ലാതെ ഇന്ത്യന്‍ ടീം പൂനെയിലെത്തി