മുംബൈ: രാജ്യം പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) 17-ാം പതിപ്പിന്‍റെ ആദ്യ ഘട്ട ഷെഡ്യൂളാണ് നേരത്തെ ബിസിസിഐ പുറത്ത് വിട്ടിരുന്നത്. മാര്‍ച്ച് 22 മുതല്‍ക്ക് ഏപ്രില്‍ ഏഴ് വരെയുള്ള 21 മത്സരങ്ങളുടെ ക്രമമായിരുന്നു ഇതില്‍ ഉള്‍പ്പെട്ടത്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് രണ്ടാം ഘട്ടത്തിലുള്ള ഷെഡ്യൂള്‍ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആദ്യ ഷെഡ്യൂളില്‍ ഇടവേളയില്ലാതെ ഏപ്രില്‍ എട്ടിനാണ് രണ്ടാം ഘട്ട മത്സരങ്ങള്‍ക്കും തുടക്കമാവുന്നത്. ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് -കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളി. ഫൈനല്‍ ഉള്‍പ്പെടെ ആകെ 52 മത്സരങ്ങൾ അടങ്ങുന്നതാണ് രണ്ടാം ഘട്ട ഷെഡ്യൂള്‍.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം ഏപ്രില്‍ 11-നും, മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം ഏപ്രില്‍ 14-നും മുബൈയിലാണ് നടക്കുക. മെയ് 19-നാണ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വിരാമമാവുക. പിന്നീട് ഒരു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നോക്കൗട്ട് ഘട്ടത്തിന് തുടക്കമാവുക.
മെയ് 21-ന് നിശ്ചയിച്ചിരിക്കുന്ന ക്വാളിഫയര്‍ 1, 22-ന് നടക്കുന്ന എലിമിനേറ്റര്‍ എന്നിവയ്‌ക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് ആതിഥേയത്വം വഹിക്കുക. നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ശരിവച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് മെയ് 26-ന് ഐപിഎല്‍ ഫൈനല്‍ നടക്കുക. 12 വര്‍ഷത്തിന് ശേഷമാണ് ഐപിഎല്‍ ഫൈനല്‍ ചെന്നൈയിലേക്ക് മടങ്ങിയെത്തുന്നത്. മെയ് 24-നുള്ള രണ്ടാം ക്വാളിഫറിനും ചെപ്പോക്കാണ് വേദിയാവുന്നത്.
ആദ്യ ഘട്ടത്തില്‍ ഇനി ബാക്കിയുള്ള മത്സരങ്ങളുടെ ക്രമം
മാർച്ച് 26, 6:30, ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് –ഗുജറാത്ത് ടൈറ്റൻസ്
മാർച്ച് 27, 6:30, ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദ് – മുംബൈ ഇന്ത്യൻസ്
മാർച്ച് 28, 6:30, ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് –ഡൽഹി ക്യാപിറ്റൽസ്
മാർച്ച് 29, 6:30, ബെംഗളൂരു: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
മാർച്ച് 30, 6:30, ലക്‌നൗ: ലക്‌നൗ സൂപ്പർ ജയന്‍റ്സ് – പഞ്ചാബ് കിങ്സ്
മാർച്ച് 31, 2:30, അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് – സൺറൈസേഴ്‌സ് ഹൈദരാബാദ്
മാർച്ച് 31, 6:30, വിശാഖപട്ടണം: ഡല്‍ഹി ക്യാപിറ്റൽസ് – ചെന്നൈ സൂപ്പർ കിങ്സ്
ഏപ്രിൽ 1, 6:30, മുംബൈ: മുംബൈ ഇന്ത്യൻസ് – രാജസ്ഥാൻ റോയൽസ്
ഏപ്രിൽ 2, 6:30, ബെംഗളൂരു: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ – ലക്‌നൗ സൂപ്പർ ജയന്‍റ്സ്
ഏപ്രില്‍ 3, 6:30, വിശാഖപട്ടണം: ഡല്‍ഹി ക്യാപിറ്റൽസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്,
ഏപ്രിൽ 4, 6:30, അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് –പഞ്ചാബ് കിങ്സ്
ഏപ്രിൽ 5, 6:30, ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദ് – ചെന്നൈ സൂപ്പർ കിങ്സ്
ഏപ്രിൽ 6, 6:30, ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് – റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ
ഏപ്രിൽ 7, 2:30, മുംബൈ: മുംബൈ ഇന്ത്യൻസ് – ഡൽഹി ക്യാപിറ്റൽസ്
ഏപ്രിൽ 7, 6:30, ലക്‌നൗ: ലക്‌നൗ സൂപ്പർ ജയന്റ്സ് – ഗുജറാത്ത് ടൈറ്റൻസ്