ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ തുടര്‍തോല്‍വിക്കഥ അവസാനിപ്പിച്ച് ബാഴ്‌സലോണ. ലീഗ് ഫേസിലെ മൂന്നാം മത്സരത്തില്‍ ജര്‍മ്മൻ ക്ലബിനെ നേരിട്ട കറ്റാലൻ ക്ലബ് ഒന്നിനെതിരെ നാല് ഗോളിന്‍റെ തകര്‍പ്പൻ ജയമാണ് സ്വന്തമാക്കിയത്. റാഫീഞ്ഞയുടെ ഹാട്രിക്കും റോബര്‍ട്ട് ലെവൻഡോസ്‌കിയുടെ ഗോളുമായിരുന്നു മത്സരത്തിലൂടെ ബാഴ്‌സയുടെ ചരിത്രം തിരുത്തിയത്.
ബയേണ്‍ മ്യൂണിക്കിനെതിരെ 9 വര്‍ഷത്തിന് ശേഷമുള്ള ബാഴ്‌സലോണയുടെ ആദ്യ ജയം കൂടിയാണ് ഇത്. ഒഴിവാക്കിയത് തുടര്‍ച്ചയായ ഏഴാം തോല്‍വിയും. ജര്‍മ്മൻ കരുത്തരായ ബയേണിനെതിരെയുള്ള ഈ വിജയം വരാനിരിക്കുന്ന എല്‍ ക്ലാസിക്കോ പോരിന് മുന്‍പ് ഹാൻസി ഫ്ലിക്കിനും സംഘത്തിനും ആത്മവിശ്വാസം പകരുമെന്ന് ഉറപ്പ്.
Statement win from Barcelona 👏#UCL pic.twitter.com/CbGVdPWpHV
— UEFA Champions League (@ChampionsLeague) October 23, 2024
ഇരു ടീമും അവസാനം ഏറ്റുമുട്ടിയ നാല് മത്സരങ്ങളില്‍ ബാഴ്‌സയ്‌ക്കെതിരെ 22 ഗോളുകള്‍ അടിച്ചുകൂട്ടിയ ടീമാണ് ബയേണ്‍ മ്യൂണിക്ക്. മറുവശത്ത്, ഈ മത്സരങ്ങളില്‍ ഒന്നില്‍ പോലും ബയേണിന്‍റെ വല കുലുക്കാൻ ബാഴ്‌സലോണയ്‌ക്കായിരുന്നില്ല. എന്നാല്‍, സീസണില്‍ തകര്‍പ്പൻ ഫോമിലുള്ള ബാഴ്‌സലോണ ഇക്കുറി ബയേണിനെ സ്വന്തം തട്ടകത്തില്‍ കിട്ടിയ മത്സരത്തിന്‍റെ ആദ്യ മിനിറ്റില്‍ തന്നെ ലീഡ് പിടിച്ചു.
മത്സരത്തില്‍ ഹാട്രിക്ക് നേടിയ റാഫീഞ്ഞ ഗോള്‍ വേട്ട തുടങ്ങിയത് ഈ ഗോളിലൂടെയായിരുന്നു. ഫെര്‍മിൻ ലോപസിന്‍റെ പാസ് സ്വീകരിച്ചായിരുന്നു ബ്രസീലിയൻ താരം 59-ാം സെക്കൻഡില്‍ ബയേണിന്‍റെ വല കുലുക്കിയത്. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നതോടെ ആക്രമിച്ച് കളിക്കാൻ ബയേണും നിര്‍ബന്ധിതരായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
9-ാം മിനിറ്റ് ഹാരി കെയ്‌ന്‍റെ ഹെഡറിലൂടെ ബയേണ്‍ തിരിച്ചടിച്ചു. എന്നാല്‍, ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു ബയേണിന്‍റെ സൂപ്പര്‍ സ്ട്രൈക്കര്‍. വീണ്ടും ആക്രമണം തുടര്‍ന്ന ബയേണ്‍ മത്സരം 20 മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ സമനില ഗോള്‍ കണ്ടെത്തി.
Raphina's form this season should be studied at a Laboratory. #Barcelona pic.twitter.com/m6bsIfdF4W
— Landelorf (@Landelorf) October 23, 2024
സൂപ്പര്‍ താരം ഹാരി കെയ്‌ൻ 18-ാം മിനിറ്റിലാണ് സന്ദര്‍ശകരെ ആതിഥേയര്‍ക്കൊപ്പമെത്തിച്ചത്. തിരിച്ചുവരവിന്‍റെ ലക്ഷണങ്ങള്‍ കാട്ടിയ ബയേണ്‍ ഒന്നിന് പിറകെ ഒന്നായി ആക്രമണങ്ങള്‍ നടത്തി. എന്നാല്‍, ആദ്യ പകുതിയുടെ അവസാന 10 മിനിറ്റില്‍ കളി വീണ്ടും മാറി.
36-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവൻഡോസ്‌കിയിലൂടെ ബാഴ്‌സലോണ ലീഡ് ഉയര്‍ത്തി. ഗോള്‍ നേടാൻ ഫെര്‍മിൻ ലോപസിന്‍റെ സഹായം ലെവൻഡോസ്‌കിയ്‌ക്കും കിട്ടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി റാഫീഞ്ഞയിലൂടെ ബാഴ്‌സ മൂന്നാം ഗോളും നേടുകയായിരുന്നു.
عدوى فينيسيوس انتقلت الى رافينيا المجنون ماهذا يا ابن السيليساو رافينيا مجنون تمركز و تسديد و اتقان وسرعة وفن لا يتقنه إلا لاعب مهاري بمعنى الكلمة ..
— Mohammed Manar🌹 (@MManar7) October 23, 2024
فليك يقدم بارسا و برشلونة بنكهة خاصة
وينك يا فليك من زمان !! #برشلونة_ميونخ #Barcelona pic.twitter.com/q66W8YfUFT
തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങാതെ കളിക്കുക എന്ന ഉദ്ദേശത്തോടെയാണ് രണ്ട് ഗോള്‍ ലീഡുമായി മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ബാഴ്‌സലോണ പന്ത് തട്ടാനിറങ്ങിയത്. ഈ ശ്രമത്തില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു. രണ്ടാം പകുതിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വയ്‌ക്കാനായെങ്കിലും വെല്ലുവിളി ഉയര്‍ത്തുന്ന മുന്നേറ്റങ്ങള്‍ നടത്താൻ ബയേണിന് സാധിച്ചില്ല.
Piel de gallina. 🐓🫶 pic.twitter.com/bFZjvDqRCi
— FC Barcelona (@FCBarcelona_es) October 23, 2024
ഇതിനിടെ മത്സരത്തിന്‍റെ 56-ാം മിനിറ്റില്‍ റാഫീഞ്ഞ ഹാട്രിക്ക് അടിച്ച് ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ബയേണിന്‍റെ ഫ്രീ കിക്കിന് പിന്നാലെ നടത്തിയ കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ബാഴ്‌സ ഗോള്‍ നേടിയത്. ലമീൻ യമാലിന്‍റെ അസിസ്റ്റിലായിരുന്നു ഇത്തവണ റാഫീഞ്ഞയുടെ ഗോള്‍.
Tu capitán. pic.twitter.com/N05Ruajdjq
— FC Barcelona (@FCBarcelona_es) October 23, 2024
ചാമ്പ്യൻസ് ലീഗില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാം ജയമായിരുന്നു ഇത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയം സ്വന്തമാക്കിയ അവര്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ 10-ാം സ്ഥാനത്താണ്. മറുവശത്ത്, ആദ്യ മത്സരം ജയിച്ചെങ്കിലും പിന്നീടുള്ള രണ്ട് കളിയിലും തോല്‍വി വഴങ്ങിയ ബയേണ്‍ 23-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
Also Read : ജമൈക്കയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ വെടിവയ്‌പ്പ്; അഞ്ചുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്