ETV Bharat / sports

പരിശീലനത്തിനിടെ തലയ്ക്ക് പരിക്കേറ്റു; ബംഗ്ലാദേശ് പേസര്‍ മുസ്‌തഫിസുർ റഹ്മാന്‍ ആശുപത്രിയിൽ - Bangladesh Premier League

ബൗളിംഗ് മാർക്കിലേക്ക് തിരികെ നടക്കവേ ലിറ്റണ്‍ ദാസ് എറിഞ്ഞ പന്ത് മുസ്‌തഫിസുർ റഹ്മാന്‍റെ തലയില്‍ പതിക്കുകയായിരുന്നു.സിടി സ്കാനുകളില്‍ ആന്തരിക പരിക്കുകൾ ഒന്നും കണ്ടെത്തിയിട്ടില്ല.

Mustafizur Rahman  Head injury to bangladesh pacer  Mustafizur Rahman injury  Bangladesh Premier League  മുസ്‌തഫിസുര്‍ റഹ്മാന്‍
Mustafizur Rahman
author img

By PTI

Published : Feb 18, 2024, 5:51 PM IST

ധാക്ക: പരിശീലനത്തിനിടെ തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ബംഗ്ലാദേശ് പേസര്‍ മുസ്‌തഫിസുർ റഹ്മാനെ(28) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലാദേശ് പ്രീമിയർ ലീഗിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ലിറ്റണ്‍ ദാസ് എറിഞ്ഞ പന്ത് മുസ്‌തഫിസുർ റഹ്മാന്‍റെ തലയില്‍ പതിക്കുകയായിരുന്നു. സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ കോമില്ല വിക്ടോറിയൻസ് നെറ്റ്സിൽ പരീശലനം നടക്കുന്നതിനിടെയാണ് അപകടം.

ബൗളിംഗ് മാർക്കിലേക്ക് തിരികെ നടക്കുമ്പോഴാണ് റഹ്മാന് പരിക്കേറ്റത്. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്നാണ് ഇംപീരിയല്‍ ആശുപത്രിയിലെത്തിച്ചത്.സിടി സ്കാനുകളില്‍ ആന്തരിക പരിക്കുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മാധ്യമക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച ബിപിഎല്ലിൽ വിക്ടോറിയൻസ്, സിൽഹെറ്റ് സ്‌ട്രൈക്കേഴ്‌സുമായി കളിക്കാനിരിക്കുകയാണ്. നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് വിക്ടോറിയൻസ്.16 പോയിന്‍റുമായി രംഗ്പൂർ റൈഡേഴ്‌സാണ് പട്ടികയില്‍ ഒന്നാമത്.

Also Read: ഇതാരാ ഷമ്മിയോ അല്ല, മഹേഷോ ? ; വൈറലായി ഫഹദിന്‍റെ 'അപരൻ'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.