ETV Bharat / sports

'സിംബാബ്‌വെ മര്‍ദ്ദകന്‍' കളിയാക്കി ആരാധകര്‍; കട്ടക്കലിപ്പിലായി ബാബര്‍ അസം - ബാബര്‍ അസം

സമീപകാലത്തായി മോശം ഫോമിലാണ് പാകിസ്ഥാന്‍റെ മുന്‍ നായകനായ ബാബര്‍ അസമുള്ളത്. എന്നാല്‍ സിംബാബെയ്‌ക്ക് എതിരെ മാത്രമാണ് താരത്തിന് തിളങ്ങാന്‍ കഴിയുക എന്നാണ് വിമര്‍ശകര്‍ പറയാറുള്ളത്.

Pakistan Super League  Babar Azam  Peshawar Zalmi  ബാബര്‍ അസം  പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്
Babar Azam loses cool after crowd trolls with ZimBabar chants
author img

By ETV Bharat Kerala Team

Published : Feb 24, 2024, 7:54 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാൻ സൂപ്പർ ലീഗ് (Pakistan Super League) മത്സരത്തിനിടെ മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ (Babar Azam ) കളിയാക്കി ഒരു കൂട്ടം ആരാധകര്‍. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാർ സാൽമി (Peshawar Zalmi) ക്യാപ്റ്റന്‍റെ നായകനാണ് ബാബര്‍ അസം. ടീമിന്‍റെ മത്സരത്തിനിടെ ടെക്‌നിക്കൽ സ്റ്റാഫിനൊപ്പം ഇരിക്കവെ 'സിംബാബാർ' എന്ന് വിളിച്ചാണ് ഒരു കൂട്ടം പാക് ആരാധകര്‍ ബാബറിനെ കളിയാക്കിയത്.

ആരാധകരുടെ പ്രവര്‍ത്തിയില്‍ പ്രകോപിതനാവുന്ന 29-കാരന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇക്കൂട്ടര്‍ക്ക് എതിരെ രൂക്ഷമായി നോക്കുകയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് തന്‍റെ കയ്യിലുണ്ടായിരുന്ന കുപ്പി എറിയുമെന്ന് ആംഗ്യം കാണിക്കുകയും ചെയ്യുന്ന ബാബറിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

നിലവില്‍ പാകിസ്ഥാന്‍റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ബാബര്‍ അസം. പക്ഷെ, അടുത്ത കാലത്തായി പാക്കിസ്ഥാനുവേണ്ടിയുള്ള പ്രധാന മത്സരങ്ങളിൽ തന്‍റെ മികവിലേക്ക് ഉയരാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഉള്‍പ്പെടെ ബാബര്‍ നിറം മങ്ങുന്നതാണ് കാണാന്‍ കഴിഞ്ഞത്.

ഇതോടെ സിംബാബ്‌വെയ്‌ക്ക് എതിരായ മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് മികവ് പുലര്‍ത്താന്‍ കഴിയുന്നതെന്നാണ് വിമര്‍ശകര്‍ പറയാറുള്ളത്. സിംബാബ്‌വെയ്‌ക്കെതിരെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലുമായി 18 മത്സരങ്ങൾ കളിച്ചിട്ടുള്ള ബാബർ 57.75 ശരാശരിയിൽ 693 റൺസ് നേടിയിട്ടുണ്ട്.

പ്രധാന ടീമുകള്‍ക്കെതിരെ പലപ്പോലും പ്രയാസപ്പെടുമെങ്കിലും ആഫ്രിക്കന്‍ ടീമിനെ തിരെ തിളങ്ങുന്ന ബാബറെ ഇതോടെ സിംബാബ്‌വെ മര്‍ദ്ദകനെന്ന് വിളിച്ചാണ് വിമര്‍ശകര്‍ കളിയാക്കാറാള്ളത്. മോശം ഫോമില്‍ നിന്ന് കരകയറാനും കുറച്ച് റൺസ് നേടാനും ബാബറിന് ഇനി സിംബാബ്‌വെയ്‌ക്കെതിരെ ഒരു പരമ്പര ആവശ്യമാണെന്നാണ് ഇക്കൂട്ടര്‍ പറയാറുള്ളത്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിയാതെ വന്നതോടെ ടീമിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമുള്ള നായക സ്ഥാനം ബാബര്‍ രാജി വച്ചിരുന്നു.

അതേസമയം പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ കാണികളില്‍ നിന്നുള്ള കളിയാക്കല്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. പാകിസ്ഥാന്‍റെ മുന്‍ നായകന്‍ ഷൊയ്‌ബ് മാലിക്കിന്‍റെ ഭാര്യ സന ജാവേദിനായിരുന്നു (Sana Javed) നേരത്തെ അധിക്ഷേപം നേരിടേണ്ടി വന്നത്.

ALSO READ: എന്തൊരു താരമാണവള്‍; വയനാട്ടുകാരി സജനയെ വാഴ്‌ത്തി ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസ്

ഷൊയ്‌ബിന്‍റെ (Shoaib Malik) മുന്‍ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് റാണിയുമായ സാനിയ മിര്‍സയുടെ (Sania Mirza) പേരു വിളിച്ചുകൊണ്ടായിരുന്നു ഒരു വിഭാഗം പാക് ആരാധകര്‍ സന ജാവേദിനെ കളിയാക്കിയത്. സ്റ്റേഡിയം വിട്ട് പുറത്ത് പോകാനിരിക്കെയാണ് സനയ്‌ക്ക് നേരെ സാനിയ വിളികള്‍ ഉയര്‍ന്നത്. ഇക്കൂട്ടര്‍ക്ക് എതിരെ രൂക്ഷമായി നോക്കുന്ന സന ജാവേദിനെ വീഡിയോയില്‍ കാണാമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.