ന്യൂഡൽഹി: പാരീസില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഷൂട്ടര്‍മാരായ ആവണി ലേഖര സ്വര്‍ണവും മോണ അഗര്‍വാള്‍ വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്എച്ച്1 ഇനത്തിലാണ് ഇരുവരുടെ മെഡല്‍ നേട്ടം.
249.7 സ്‌കോറുമായി ആവണി ലേഖറ പാരാലിമ്പിക്‌സ് റെക്കോർഡിൽ ഇടംപിടിച്ചപ്പോൾ മോണ 228.7 സ്‌കോറുമായി മൂന്നാമതെത്തി. നാല് വർഷം മുമ്പ് നേടിയ 249.6 എന്ന തന്‍റെ സ്‌കോറാണ് ആവണി പാരീസില്‍ തകർത്തത്. പാരാലിമ്പിക്‌സിൽ രണ്ട് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറി ആവണി. യോഗ്യതാ മത്സരത്തിൽ ആവണി 625.8 സ്‌കോർ ചെയ്‌തു.
🥇Avani Lekhara
— Doordarshan Sports (@ddsportschannel) August 30, 2024
🥉Mona Agarwal
History has been rewritten at the #ParisParalympics 🇮🇳💥
#Paris2024 #Cheer4Bharat #Paralympics2024@mansukhmandviya @IndiaSports @MIB_India @PIB_India @DDNewslive @ParalympicIndia @PCI_IN_Official @DDIndialive @AkashvaniAIR @Media_SAI… pic.twitter.com/KstnjRF6gz
എന്നാല്‍ ഫൈനലിന്‍റെ അവസാന ഷോട്ട് വരെ ആവണി രണ്ടാം സ്ഥാനത്തായിരുന്നു. ദക്ഷിണ കൊറിയയുടെ ലീൻ യുന്‍റയായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ അവസാന ശ്രമത്തിൽ ലീന്‍ 6.8 ഷൂട്ട് ചെയ്‌തു. ആവണി 10.5 ഷോട്ടിൽ സ്വർണം നേടാനുള്ള അവസരം മുതലെടുത്തു. അവസാന എലിമിനേഷൻ റൗണ്ടിന് മുമ്പ് മോണ അഗർവാൾ സ്വർണ മെഡൽ സ്ഥാനത്തായിരുന്നു. ആദ്യ രണ്ട് ഷോട്ടുകളിൽ മോണ 10.6 ഷൂട്ട് ചെയ്‌തു.
രാജസ്ഥാൻ സ്വദേശിയായ ആവണിക്ക് 2012 ൽ ജീവിതത്തെ മാറ്റിമറിച്ച ഒരു റോഡ് അപകടം സംഭവിക്കുകയായിരുന്നു. അത് ആവണിയുടെ ജീവിതം വീൽചെയറിലേക്ക് മാറ്റി. രണ്ട് തവണ ലോകകപ്പ് സ്വർണ്ണ മെഡൽ ജേതാവായ മോണ യോഗ്യതാ മത്സരത്തിൽ മൊത്തം 623.1 പോയിന്‍റ് നേടി ഫൈനലിലേക്ക് മുന്നേറി. രാജസ്ഥാനിലെ സിക്കാറിൽ ജനിച്ചു വളർന്ന മോണയുടെ ജീവിതം വെല്ലുവിളി നിറഞ്ഞതായിരുന്നു. ജനിച്ച് ഒമ്പത് മാസത്തിന് ശേഷം പോളിയോ ബാധിച്ചു. ഇത് താരത്തിന്‍റെ അവയവങ്ങളെ ബാധിക്കുകയായിരുന്നു.
🇮🇳 Result Update: #ParaShooting R2 Women's 10m Air Rifle SH1 Final👇
— SAI Media (@Media_SAI) August 30, 2024
Unstoppable. @AvaniLekhara strikes #Gold🥇with a Paralympic Record 🥳☑️
The #TOPSchemeAthlete also scripted history to become the 1⃣st Indian woman to win 3⃣ medals at the #Paralympics😍🥳
Super proud of… pic.twitter.com/SWE2rRQraQ
Also Read: ഡ്യൂറൻഡ് കപ്പ് 2024: നാളെ മോഹൻ ബഗാൻ- ഈസ്റ്റ് യുണൈറ്റഡ് ഫൈനല്‍ പോരാട്ടം - Durand Cup 2024