ETV Bharat / sports

അങ്കത്തിന് തീയതിയായി ; ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുന്നത് അഞ്ച് ടെസ്റ്റുകള്‍ - Aus vs Ind Test schedule - AUS VS IND TEST SCHEDULE

ഓസ്‌ട്രേലിയ- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നവംബര്‍ 22-ന് പെര്‍ത്തില്‍ തുടക്കമാവും

AUSTRALIA VS INDIA TEST SCHEDULE  BORDER GAVASKAR TROPHY  CRICKET AUSTRALIA  INDIAN CRICKET TEAM
Australia vs India Test Series 2024-25 schedule released
author img

By ETV Bharat Kerala Team

Published : Mar 26, 2024, 4:32 PM IST

സിഡ്‌നി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മത്സരക്രമം പുറത്ത് (Australia vs India Test schedule). ക്രിക്കറ്റ് ഓസ്‌ട്രേലിയ (Cricket Australia) തങ്ങളുടെ 2024-25 സീസണിലെ ഹോം സമ്മര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചപ്പോഴാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി (Border-Gavaskar trophy) സീരീസിലെ മത്സരക്രമവും പുറത്തുവന്നത്. ഒരു പിങ്ക് ടെസ്‌റ്റ് ഉള്‍പ്പടെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

1991/92ന് ശേഷം ഇതാദ്യമായാണ് ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ഭാഗമായി ഓസ്‌ട്രേലിയയും ഇന്ത്യയും അഞ്ച് മത്സരങ്ങളുടെ പരമ്പര കളിക്കുന്നത്. നവംബര്‍ 22-ന് തുടങ്ങുന്ന ആദ്യ ടെസ്റ്റിന് പെര്‍ത്താണ് വേദിയാവുക. അഡ്‌ലെയ്‌ഡില്‍ നിശ്ചയിച്ചിരിക്കുന്ന രണ്ടാമത്തെ മത്സരമാണ് രാത്രിയും പകലുമായി നടക്കുക. ഡിസംബര്‍ ആറ് മുതല്‍ 10 വരെയാണ് രണ്ടാം ടെസ്റ്റ്. ഡിസംബര്‍ 14 മുതല്‍ 18 വരെ ബ്രിസ്ബെയ്നിലാണ് അടുത്ത മത്സരം.

നാലാം ടെസ്റ്റിന് ഡിസംബര്‍ 26 - മുതല്‍ 30 വരെ മെല്‍ബണാണ് വേദിയാവുക. ജനുവരി മൂന്ന് മുതല്‍ ഏഴ്‌ വരെ സിഡ്‌നിയിലാണ് പരമ്പരയിലെ അവസാനത്തേയും അഞ്ചാമത്തേയും ടെസ്റ്റ്. തുടര്‍ച്ചയായി നാല് തവണ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കൈവിട്ടതിന്‍റെ ക്ഷീണവുമായാണ് മറ്റൊരു പരമ്പരയ്‌ക്ക് ഇന്ത്യയ്‌ക്ക് (Indian Cricket Team) ആതിഥേയരാവാന്‍ ഓസീസ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യ ആതിഥേയരായ പരമ്പരയില്‍ 2-1നായിരുന്നു ഓസീസ് തോല്‍വി വഴങ്ങിയത്.

എന്നാല്‍ ഇതിന് പിന്നാലെ ഓവലിൽ നടന്ന ഏറ്റവും പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചായിരുന്നു ഓസീസ് കിരീടം നേടിയത്. ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കുന്നതിന് രണ്ട് ടീമുകള്‍ക്കും പരമ്പര ഏറെ നിര്‍ണായകമാണ്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ നിലവില്‍ ഇന്ത്യയാണ് തലപ്പത്തുള്ളത്.

ALSO READ: 'ധോണിയാവാന്‍ നോക്കീട്ട് ഒരു കാര്യവുമില്ല'; ഹാര്‍ദിക്കിനെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി - Mohammed Shami On Hardik Pandya

ഒമ്പത് ടെസ്റ്റുകള്‍ കളിച്ച രോഹിത് ശര്‍മയുടെ ടീമിന് 68.51 ആണ് പോയിന്‍റ് ശരാശരി. ആറ് വിജയവും ഒരു സമനിലയുമുള്ള ടീം രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങി. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പര 4-1ന് തൂക്കിയതോടെയാണ് ഇന്ത്യ പോയിന്‍റ് ടേബിളില്‍ തലപ്പത്തേക്ക് കുതിച്ചത്. 62.50 പോയിന്‍റ് ശതമാനവുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുണ്ട്. 12 ടെസ്റ്റുകള്‍ കളിച്ച ടീം എട്ട് മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഒരു ടെസ്റ്റ് സമനിലയിലാവുകയും മൂന്ന് മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്‌തു. 50.00 പോയിന്‍റ് ശതമാനവുമായി ന്യൂസിലന്‍ഡാണ് മൂന്നാം സ്ഥാനത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.