അഡ്‌ലെയ്‌ഡ്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്‌ഡില്‍ പുരോഗമിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിലവില്‍ പ്രതിരോധത്തിലാണ്. ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 82 റണ്‍സാണ് സന്ദര്‍ശകര്‍ക്ക് ചേര്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
മൂന്ന് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും ഒരു വിക്കറ്റ് നേടിയ സ്കോട്ട് ബോളണ്ടും ചേര്‍ന്നാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. യശസ്വി ജയ്‌സ്വാള്‍ (0), കെഎല്‍ രാഹുല്‍ (37), വിരാട് കോലി (7) എന്നിവരെയാണ് സ്റ്റാര്‍ക്ക് വീഴ്‌ത്തിയത്. ശുഭ്‌മാന്‍ ഗില്ലിനെ തിരികെ അയച്ചാണ് സ്കോട്ട് ബോളണ്ട് സ്റ്റാര്‍ക്കിന് പിന്തുണ നല്‍കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
21-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ഗില്ലിനെ ബോളണ്ട് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. ഇതോടെ നേര്‍ക്കുനേര്‍ വന്നപ്പോഴൊക്കെ ഗില്ലിനെ തിരികെ കയറ്റാന്‍ സ്കോട്ട് ബോളണ്ടിന് കഴിഞ്ഞു. ഇതുവരെ മൂന്ന് തവണയാണ് ഗില്ലും ബോളണ്ടും മുഖാമുഖം എത്തിയത്. മൂന്ന് തവണയും ബോളണ്ടിന് മുന്നില്‍ ഗില്‍ വീണു.
ALSO READ: പൊന്നു സ്റ്റാര്‍ക്കേ... ഇതെന്തൊരു പ്രതികാരം !!!; കരിയറിലാദ്യമായി ജയ്‌സ്വാള്‍ ഗോള്‍ഡന്‍ ഡക്ക്- വീഡിയോ
ഗില്ലിനെതിരെ അഞ്ച് ഓവറുകള്‍ പോലും ബോളണ്ട് എറിഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍. ബോളണ്ടിന്‍റെ 28 പന്തുകള്‍ ഇതുവരെ നേരിട്ട ഗില്‍ വെറും 10 റണ്‍സ് മാത്രമാണ് നേടിയത്. ശരാശരി 3.33 മാത്രവും. ക്രിക്കറ്റില്‍ ഒരു ബാറ്ററെ ഒരു ബോളര്‍ ആവര്‍ത്തിച്ച് വീഴ്‌ത്തുകയാണെങ്കില്‍, പ്രസ്‌തുത ബാറ്റര്‍ ആ ബോളറുടെ 'ബണ്ണി' എന്നാണ് അറിയപ്പെടുക.