അഡ്ലെയ്ഡ്: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 157 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ 180 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ഓസീസ് 337 റണ്‍സ് നേടിയാണ് പുറത്തായത്.
ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും (141 പന്തില്‍ 140) മാര്‍നെസ് ലബുഷെയ്ന്റെ (126 പന്തില്‍ 64) അര്‍ധ സെഞ്ചുറിയുമാണ് ആതിഥേയര്‍ക്ക് കരുത്തായത്. നഥാന്‍ മക്സ്വീനിയും (109 പന്തില്‍ 39) നിര്‍ണായകമായി.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും നാല് വിക്കറ്റുകള്‍ വീതം നേടി. നിതീഷ് കുമാര്‍ റെഡ്ഡി, ആര് അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. 86/1 നിലയിലായിരുന്നു ഓസീസ് ഇന്ന് കളിക്കാനിറങ്ങിയത്. തുടക്കം തന്നെ ബുംറ ഓസീസിന് പ്രഹരമേല്‍പ്പിച്ചു.
വ്യക്തിഗത സ്കോറിനോട് ഒരു റണ്‍ മാത്രം കൂട്ടിചേര്‍ത്ത മക്സ്വീനിയെ താരം റിഷഭ് പന്തിന്റെ കയ്യില്‍ എത്തിച്ചു. സ്റ്റീവ് സ്മിത്തിനേയും (2) നിലയുറപ്പിക്കും മുമ്പ് ബുംറ തിരിച്ചയച്ചു. പന്ത് തന്നെയാരിന്നു സ്മിത്തിനേയും കയ്യില്‍ ഒതുക്കിയത്. തുടര്‍ന്ന് ഒന്നിച്ച ലബുഷെയ്നും ട്രാവിസ് ഹെഡും മികച്ച രീതിയില്‍ കളിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി.
65 റണ്‍സ് കൂട്ടിചേര്‍ത്ത സഖ്യം പിരിച്ച് ബ്രേക്ക് ത്രൂ നല്‍കിയത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. ലബുഷെയ്നെ ഗള്ളിയില്‍ യശസ്വി ജയ്സ്വാള്‍ പിടികൂടി. തുടര്‍ന്നെത്തിയ മിച്ചല്‍ മാര്‍ഷിന് (9) അശ്വിന് അല്പായുസ് നല്കി. തുടര്‍ന്നായിരുന്നു സിറാജ് വിക്കറ്റ് വേട്ട ആരംഭിച്ചത്. അലക്സ് ക്യാരി (15) ആയിരുന്നു സിറാജിന്റെ ആദ്യത്തെ ഇര.
ALSO READ: അവന് ദാദയുടെ പിന്മുറക്കാരനാണ്; ട്രോളിയാല്‍ കെടുന്നതല്ല ഉള്ളിലെ ആ തീ...
ഇതിനിടെ ഒരറ്റത് ഏകദിന ശൈലിയില്‍ കളിച്ച ഹെഡ് ഓസീസ് ലീഡുയര്‍ത്തി. ഒടുവില്‍ സിറാജിന്റെ പന്തില്‍ ബൗള്‍ഡായാണ് ഹെഡ് മടങ്ങുന്നത്. അഞ്ച് സിക്സുകളും 18 ഫോറും ഉൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. തുടര്‍ന്ന് പാറ്റ് കമ്മിൻസിനെ (12) ബുംറ വീഴ്ത്തിയപ്പോള്‍, മിച്ചൽ സ്റ്റാർക്ക് (18), സ്കോട്ട് ബോളണ്ട് (0) എന്നിവരെ തിരിച്ചയച്ച സിറാജ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. ഓപ്പണര്‍ ഉസ്മാൻ ഖവാജയെ (13) ഇന്നലെ ബുംറ മടക്കിയിരുന്നു.
നേരത്തെ, ആറ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. 54 പന്തില്‍ 42 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് സന്ദര്‍ശകരുടെ ടോപ് സ്കോറര്‍. കെഎല്‍ രാഹുല്‍ (64 പന്തില്‍ 37), ശുഭ്മാന്‍ ഗില്‍ (51 പന്തില്‍ 31), റിഷഭ് പന്ത് (35 പന്തില്‍ 21), ആര് അശ്വിന് (22 പന്തില്‍ 22) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റ് താരങ്ങള്‍.