ETV Bharat / sports

ഏഷ്യൻ ടേബിൾ ടെന്നീസ്: ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതകള്‍; മെഡൽ ഉറപ്പിച്ചു - ASIAN TABLE TENNIS

ക്വാർട്ടറിൽ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാക്കളായ ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടിയത്.

ASIAN TABLE TENNIS  ഏഷ്യൻ ടേബിൾ ടെന്നീസ്  ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്  ഐക മുഖർജി
മനിക ബത്ര (Etv Bharat)
author img

By ETV Bharat Sports Team

Published : Oct 9, 2024, 1:02 PM IST

ഹൈദരാബാദ്: ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ ടീം ചരിത്രമെഴുതി. ക്വാർട്ടർ ഫൈനലിൽ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാക്കളായ ദക്ഷിണ കൊറിയയെ തോൽപ്പിച്ച് ഇന്ത്യ ടൂർണമെന്‍റിലെ ആദ്യ മെഡൽ ഉറപ്പിച്ചു.

ഇന്ത്യയുടെ ഐക മുഖർജി ഷിൻ യുബിൻ, ജിയോൺ ജിഹി എന്നിവരെ പരാജയപ്പെടുത്തിയതാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ലോക റാങ്കിങ്ങിൽ തന്നേക്കാൾ ഉയര്‍ന്ന റാങ്കിലുള്ള രണ്ട് താരങ്ങളെയാണ് ഐക തോൽപ്പിച്ചത്.

ഐക -മനിക ബത്ര സഖ്യം ഇന്ത്യയെ 2-0 ന് ലീഡ് ചെയ്യാൻ സഹായിച്ചെങ്കിലും ദക്ഷിണ കൊറിയക്കാർ തിരിച്ചടിച്ച് സ്കോർ 2-2 ആക്കി. അടുത്ത കാലത്തായി മികച്ച പ്രകടനമാണ് വനിതാ ടീം കാഴ്ച്ചവെക്കുന്നത്. ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി ടീം ഇനത്തിന് യോഗ്യത നേടിയിരുന്നു. ഐക അന്ന് വനിതാ ടീമിന്‍റെ ഭാഗമായിരുന്നില്ല. ലോക ചാമ്പ്യൻഷിപ്പിൽ ചൈനയിൽ നിന്നുള്ള ലോക ഒന്നാം നമ്പർ താരം സൺ യിംഗ്‌സ ഉൾപ്പെടെയുള്ള എതിരാളികളെ തോല്‍പ്പിച്ചതിലൂടെയാണ് താരം ശ്രദ്ധയാകര്‍ഷിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ക്വാർട്ടറില്‍ ലോക എട്ടാം നമ്പർ താരം ഷിൻ യുബനെ 11-9, 7-11, 12-10, 7-11, 11-7 എന്ന സ്‌കോറിനാണ് ഐക പരാജയപ്പെടുത്തിയത്. ജിയോൺ ജിഹിയെ 12-14, 13-11, 11-5, 5-11, 12-10 എന്ന സ്‌കോറിന് തോൽപ്പിച്ച് മാണിക ലീഡ് 2-0 ലേക്ക് നീട്ടി. ലീ യൂൻഹൈ 11-6, 12-10, 11-8 എന്ന സ്‌കോറിന് ശ്രീജ അകുലയെ പുറത്താക്കിയതോടെ കൊറിയക്കാർ വീണ്ടും തിരിച്ചുവന്നു. മാണികയെ 13-11, 11-4, 6-11, 7-11, 12-10 എന്ന സ്‌കോറിനാണ് യുബിൻ തോൽപ്പിച്ചത്. പിന്നീട് സ്‌കോര്‍ 2-2 എന്ന നിലയിലായി, 7-11, 11-6, 12-10, 12-10 എന്ന സ്‌കോറിനാണ് ജിഹിയെ തോൽപ്പിച്ച് ഐക ടീമിനെ സെമിയിലേക്ക് എത്തിച്ചത്.

Also Read: ആന്ദ്രെ ഇനിയേസ്റ്റ ഒരു പ്രതിഭാസമായിരുന്നുവെന്ന് മെസ്സി, ഹൃദയസ്‌പര്‍ശിയായ കുറിപ്പ് പങ്കുവച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.