ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ടോട്ടനം ഹോട്‍സ്പറിനെ തകര്‍ത്ത് ആഴ്‌സനൽ. ഒരു ഗോളിനാണ് ആഴ്‌സനലിന്‍റെ വിജയം.ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. മധ്യനിരയിലെ പ്രധാന താരങ്ങളായ മാർട്ടിൻ ഒഡെഗാർഡ്, ഡെക്ലാൻ റൈസ് എന്നിവരില്ലാതെ ഇറങ്ങിയ ആഴ്‌സനൽ 64–ാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ ഗബ്രിയേൽ നേടിയ ഹെഡർ ഗോളിലാണ് ടീം വിജയം നേടിയത്.
ടോട്ടൻഹാം താരങ്ങൾ അഞ്ചും ആഴ്‌സനൽ രണ്ടും മഞ്ഞക്കാർഡുകളാണ് ആദ്യപകുതിയിൽ വാങ്ങിയത്. 1987-88 സീസണിന് ശേഷം ആദ്യമായി ടോട്ടൻഹാമിന്‍റെ ഹോം ഗ്രൗണ്ടിൽ മൂന്ന് മത്സരങ്ങൾ തുടർച്ചയായി ജയിച്ചെന്ന നേട്ടവും ആഴ്‌സനവിനെ തേടിയെത്തി.
മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് വോൾവർഹാംപ്ടൻ വാണ്ടറേഴ്‌സിനെ 2–1ന് പരാജയപ്പെടുത്തി. പോയിന്‍റ് പട്ടികയില്‍ നാലു കളികളിൽനിന്ന് 10 പോയിന്‍റുമായി ആഴ്‌സനൽ രണ്ടാം സ്ഥാനത്തെത്തി. ന്യൂകാസിൽ യുണൈറ്റഡിനും 10 പോയിന്‍റുണ്ടെങ്കിലും മൂന്നാമതാണ്. നാലു കളികളും ജയിച്ച മാഞ്ചസ്റ്റർ സിറ്റി 12 പോയിന്‍റുമായി ഒന്നാമതാണ്. കഴിഞ്ഞ ദിവസം നോട്ടിങ്ങാം ഫോറസ്റ്റിനോടു തോറ്റ ലിവർപൂൾ നാലാം സ്ഥാനത്താണ്. എവര്‍ടണ്‍, സതാംപ്‌ടണ്‍ എന്നീ ടീമുകള്‍ക്ക് നിലവില്‍ പോയിന്‍റുകളൊന്നുമില്ല.
Also Read: 2025 ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടാനാകാതെ രണ്ട് വമ്പന്‍ ടീമുകള്‍ - Champions Trophy 2025