ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തില്‍ നിന്ന് അപ്രതീക്ഷിതമായാണ് ഇന്ത്യ വീണത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 155 റണ്‍സില്‍ പുറത്താവുകയായിരുന്നു. 184 റണ്‍സ് ജയത്തോടെ ഓസീസ് പരമ്പരയില്‍ മുന്നിലെത്തി (2-1).
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്‍റ് ടേബിളിൽ ഓസ്‌ട്രേലിയ വൻ കുതിച്ചുചാട്ടം നടത്തിയപ്പോൾ ഇന്ത്യ വീണ്ടും താഴേക്ക് വീണു. എന്നാലും ഓസ്‌ട്രേലിയ ഇതുവരെ ഡബ്ല്യുടിസി ഫൈനലിൽ സ്ഥാനം പിടിച്ചിട്ടില്ല. ബോർഡർ ഗാവസ്ക്കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റ് ഫലവും ഓസീസിന്‍റെ മറ്റു മത്സരഫലങ്ങളും ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനം.
South Africa secure their spot in the #WTC25 Final but the battle for the second spot remains open 🔥
— ICC (@ICC) December 29, 2024
More ➡️ https://t.co/gSpBbm9L3I pic.twitter.com/7POEhNMzsQ
അഞ്ചാം ടെസ്റ്റ് മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. ഇന്ത്യ ജയിച്ചാൽ പരമ്പര സമനിലയിലാകും( 2-2). എന്നാല്‍ ഫൈനലില്‍ കടക്കാന്‍ ഈ ജയം മാത്രം പോര. ശ്രീലങ്കയും ഓസീസും തമ്മിലുള്ള മത്സരഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാധ്യത.
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ തോല്‍ക്കണം. ശ്രീലങ്ക 2-0 അല്ലെങ്കില്‍ 1-0 ന് പരമ്പര ജയിക്കണം. മറിച്ച് അഞ്ചാം ടെസ്റ്റ് തോല്‍ക്കുകയോ സമനിലയില്‍ അവസാനിക്കുകയോ ചെയ്താല്‍ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ പുറത്താകും.
ഇന്നലെ പാകിസ്ഥാനെതിരായ ടെസ്റ്റില്‍ ജയിച്ച് ദക്ഷിണാഫ്രിക്ക ഡബ്ല്യുടിസിയുടെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. 66.89 പിസിടിയുമായി പ്രോട്ടീസ് പട്ടികയില്‍ ഒന്നാമതാണ്. 58.89 ല്‍ നിന്നും 61.46 ആയി ഉയര്‍ന്നു ഓസീസിന്‍റെ പിസിടി.
THE POINTS TABLE OF ICC WTC 2023-25. 🏆
— Tanuj Singh (@ImTanujSingh) December 30, 2024
- Things are Now very tough for Team India to Qualify for Final..!!!! pic.twitter.com/fCJIpmepzU
എന്നാല്‍ നാലാം മത്സരത്തിന് മുമ്പ് ഇന്ത്യയുടെ പിസിടി 55.88 ആയിരുന്നു. തോല്‍വിക്ക് ശേഷം 52.77 ആയി കുറഞ്ഞു. അടുത്ത വർഷത്തെ ഡബ്ല്യുടിസി ഫൈനൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാകാനും സാധ്യതയുണ്ട്. 2025 ജൂണ്‍ 11-ന് ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക.