ETV Bharat / sports

വമ്പന്മാരൊക്കെ പുറത്ത്, കരുത്ത് കാട്ടാന്‍ 'കുഞ്ഞന്മാര്‍' ; ഇത് 'സര്‍പ്രൈസുകളുടെ' ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് - Major Upsets In AFCON 2024

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്മാരുള്‍പ്പടെ പ്രധാന ടീമുകള്‍ പുറത്ത്. ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിരിക്കുന്നത് ഫിഫ റാങ്കിങ്ങില്‍ 40ന് താഴെ സ്ഥാനങ്ങളില്‍ ഉള്ള ടീമുകള്‍.

Africa Cup Of Nations 2024  African Nations Cup 2024  Major Upsets In AFCON 2024  ആഫ്രിക്കന്‍ നേഷന്‍സ് ഫുട്‌ബോള്‍
AFCON 2024
author img

By ETV Bharat Kerala Team

Published : Feb 1, 2024, 10:37 AM IST

Updated : Feb 1, 2024, 10:25 PM IST

അബിജാന്‍ (ഐവറി കോസ്റ്റ്): കാല്‍പ്പന്ത് പ്രേമികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവസാനത്തിലേക്ക് കടക്കുകയാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് (African Nations Cup 2024) ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്. കഴിഞ്ഞ ദിവസം ക്വാര്‍ട്ടര്‍പോരാട്ടങ്ങളുടെ ലൈനപ്പായപ്പോള്‍ ഏവരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു വമ്പന്മാരുടെ 'അസാന്നിധ്യം'. നിലവിലെ ചാമ്പ്യന്മാരയ സെനഗല്‍ ലോകകപ്പ് സെമി ഫൈനലിസ്റ്റ് മൊറോക്കോ വമ്പന്മാരയ ഈജിപ്‌ത്, ടുണീഷ്യ, അല്‍ജീരിയ ടീമുകളെല്ലാം ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. ഇക്കുറി ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കിരീട പ്രതീക്ഷ കല്‍പ്പിച്ചിരുന്ന ടീമുകളായിരുന്നു ഇവയെല്ലാം.

ഫിഫ ലോക റാങ്കിങ്ങില്‍ 40-ാം സ്ഥാനത്തിന് പിന്നിലുള്ള ടീമുകളാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത് (African Nations Cup 2024 Quarter Finals). നാളെ നൈജീരിയ അംഗോള പോരാട്ടത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ലോക റാങ്കിങ്ങില്‍ 42, 117 സ്ഥാനങ്ങളിലാണ് നൈജീരിയയും അംഗോളയും.

67-ാം സ്ഥാനക്കാരായ കോംഗോയും 80-ാം സ്ഥാനക്കാരായ ഗിനിയയും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍. ശനിയാഴ്‌ചയാണ് ഈ മത്സരം. അന്നേ ദിവസം നടക്കുന്ന മറ്റൊരു മത്സരത്തില്‍ 49-ാം സ്ഥാനക്കാരും ആതിഥേയരുമായ ഐവറികോസ്റ്റ് 51-ാം സ്ഥാനക്കാരായ മാലിയെ നേരിടും. ഫിഫ റാങ്കിങ്ങില്‍ 66-ാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും 73-ാമതുള്ള കേപ് വെര്‍ദെയും തമ്മിലാണ് അവസാന ക്വാര്‍ട്ടര്‍ പോരാട്ടം.

കാലിടറിയ വമ്പന്‍മാര്‍ (Major Upsets In AFCON 2024): ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കിരീട പ്രതീക്ഷയുമായെത്തിയ വമ്പന്‍മാരില്‍ പലര്‍ക്കും പ്രീ ക്വാര്‍ട്ടറിലാണ് തിരിച്ചടിയേറ്റത്. നിലവിലെ ചാമ്പ്യന്മാരായ സെനഗലിനെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വീഴ്‌ത്തിയത് ആതിഥേയരായ ഐവറികോസ്റ്റായിരുന്നു. നിശ്ചിത സമയത്ത് 1-1ന് അവസാനിച്ച മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ആതിഥേയര്‍ ജയം പിടിച്ചത്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്കോറിനായിരുന്നു ഐവറികോസ്റ്റിന്‍റെ ജയം. ലോക റാങ്കിങ്ങില്‍ 33-ാം സ്ഥാനക്കാരായ ഈജിപ്‌ത് കോംഗോയോടാണ് തോല്‍വി വഴങ്ങിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 7-8 എന്ന സ്കോറിനായിരുന്നു കോംഗോ ഈജിപ്‌തിനെ പരാജയപ്പെടുത്തിയത്.

മൊറോക്കോയാണ് അപ്രതീക്ഷിതമായി പ്രീ ക്വാര്‍ട്ടറില്‍ നിന്നും പുറത്തായ മറ്റൊരു ടീം. 13-ാം റാങ്കുകാരയ മൊറോക്കോ ദക്ഷിണാഫ്രിക്കയോടായിരുന്നു പരാജയപ്പെട്ടത്. എതിരില്ലാത്ത 2 ഗോളിനായിരുന്നു ലോകകപ്പ് സെമി ഫൈനലിസ്റ്റുകള്‍ പരാജയപ്പെട്ടത്. റാങ്കിങ്ങില്‍ 28-ാം സ്ഥാനക്കാരായ ടൂണിഷ്യയും 30-ാം സ്ഥാനക്കാരയ അല്‍ജീരിയയും ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു പുറത്തായത്.

Also Read : ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍, ബേണ്‍ലിക്കെതിരെ ജയിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയും ; പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ കുതിപ്പ്

Last Updated : Feb 1, 2024, 10:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.