ETV Bharat / sports

ഇന്ത്യയെ കടത്തിവെട്ടി അയര്‍ലന്‍ഡ് ; എട്ടാം മത്സരത്തില്‍ കന്നി ടെസ്റ്റ് ജയം, ഇന്ത്യയെടുത്തത് 25 മാച്ച് - Ireland first test victory

അഫ്‌ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ ആറ് വിക്കറ്റിന്‍റെ വിജയവുമായി അയര്‍ലന്‍ഡ്. 2018ല്‍ ടെസ്റ്റ് പദവി ലഭിച്ച അയര്‍ലന്‍ഡ് ടെസ്റ്റ് ഫോര്‍മാറ്റില്‍ നേടുന്ന ആദ്യ വിജയമാണിത്.

Afghanistan vs Ireland  Mark Adair  Andy Balbirnie  Ireland Cricket Team  മാര്‍ക്ക് അഡയര്‍
Afghanistan vs Ireland Highlights
author img

By ETV Bharat Kerala Team

Published : Mar 2, 2024, 2:57 PM IST

Updated : Mar 2, 2024, 3:48 PM IST

അബുദാബി: ടെസ്റ്റില്‍ കന്നി വിജയവുമായി അയര്‍ലന്‍ഡ്. അബുദാബിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് അയര്‍ലന്‍ഡ് വിജയം നേടിയത് (Afghanistan vs Ireland Highlights). തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്ക് ശേഷമാണ് ഐറിഷ് ടീം ടെസ്റ്റില്‍ തങ്ങളുടെ കന്നി വിജയം നേടിയെടുത്തിരിക്കുന്നത്. ഇതോടെ ടെസ്റ്റില്‍ ആദ്യ വിജയത്തിനായി ഏറ്റവും കുറച്ച് മത്സരങ്ങള്‍ കളിച്ച ആറാമത്തെ ടീമായി അയര്‍ലന്‍ഡ് (Ireland Cricket Team) മാറി.

തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടിയ ഓസ്‌ട്രേലിയയാണ് പട്ടികയില്‍ തലപ്പത്തുള്ളത്. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ തങ്ങളുടെ രണ്ടാമത്തെ ടെസ്റ്റില്‍ വിജയം നേടിയിട്ടുണ്ട്. ആറാമത്തെ ടെസ്റ്റില്‍ വിജയിച്ച വെസ്റ്റ് ഇന്‍ഡീസാണ് അയര്‍ലന്‍ഡിന് മുന്നിലുള്ള മറ്റൊരു ടീം.

സിംബാബ്‌വെ 11 മത്സരങ്ങളില്‍ നിന്നും , ദക്ഷിണാഫ്രിക്ക 12 മത്സരങ്ങളില്‍ നിന്നും, ശ്രീലങ്ക 14 മത്സരങ്ങളില്‍ നിന്നുമാണ് കന്നി ടെസ്റ്റ് വിജയം സ്വന്തമാക്കിയത്. ഇന്ത്യയാകട്ടെ ആദ്യ വിജയത്തിന് 25 മാച്ചുകളെടുത്തു. ബംഗ്ലാദേശും(35), ന്യൂസിലന്‍ഡും (45) ആണ് ഏറ്റവും പിന്നില്‍. അതേസമയം അബുദാബിയില്‍ രണ്ടാം ഇന്നിങ്‌സിന് ശേഷം അഫ്‌ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 111 റണ്‍സിന്‍റെ വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്‌ടത്തില്‍ അയര്‍ലന്‍ഡ് മറികടക്കുകയായിരുന്നു. സ്കോര്‍: അഫ്ഗാനിസ്ഥാന്‍ 155, 218, അയര്‍ലന്‍ഡ് 263, 111/4.

അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ആൻഡി ബാൽബിർണിയുടെ (Andy Balbirnie) പ്രകടനമാണ് അയര്‍ലന്‍ഡിന് കരുത്തായത്. 96 പന്തുകളില്‍ 58 റണ്‍സായിരുന്നു താരം നേടിയത്. ലോർക്കൻ ടക്കറും (57 പന്തില്‍ 27) പുറത്താവാതെ നിന്നു. ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഐറിഷ് ടീമിന് തുടക്കം തന്നെ തിരിച്ചടിയേറ്റിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രം നില്‍ക്കെ ഓപ്പണര്‍ പീറ്റര്‍ മൂറിനെയും കര്‍ട്ടിസ് കാംഫെറിനെയും ടീമിന് നഷ്‌ടമായി. ഇരുവര്‍ക്കും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്‌കോര്‍ ബോര്‍ഡിലേക്ക് അഞ്ച് റണ്‍സ് കൂടി ചേര്‍ന്നപ്പോള്‍ ഹാരി ടെക്‌ടറും (2) പുറത്ത്. തുടര്‍ന്ന് ഒന്നിച്ച ആൻഡി ബാൽബിർണിയും പോള്‍ സ്റ്റെര്‍ലിങ്ങും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. സ്‌കോര്‍ 39 റണ്‍സില്‍ നില്‍ക്കെ പോള്‍ സ്റ്റെര്‍ലിങ്ങും വീണതോടെ ടീം കൂടുതല്‍ പ്രതിരോധത്തിലായി.

എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ആൻഡി ബാൽബിർണി- ലോർക്കൻ ടക്കര്‍ സഖ്യം ടീമിന്‍റെ വിജയം ഉറപ്പിക്കുകയായിരുന്നു. അയര്‍ലന്‍ഡിന്‍റെ തന്നെ മാര്‍ക്ക് അഡയറാണ് (Mark Adair) മത്സരത്തിലെ താരം. ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ മൂന്നും ഉള്‍പ്പടെ ആകെ എട്ട് വിക്കറ്റുകളുമായി താരം തിളങ്ങി.

ALSO READ: ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ വിളിച്ചു ; ഇഷാന്‍റെ മറുപടി ഇതായിരുന്നു, പുറത്താക്കിയത് വെറുതെയല്ല

Last Updated : Mar 2, 2024, 3:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.