ETV Bharat / sports

യൂറോപ്പയിലും 'ഗോളടിമേളം'; സ്‌പാര്‍ട്ട പ്രാഗിനെ തകര്‍ത്തറിഞ്ഞ് ലിവര്‍പൂള്‍ - UEFA Europa League

യൂവേഫ യൂറോപ്പ ലീഗ്‌: ആദ്യ പാദ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലിവര്‍പൂള്‍ എസി സ്‌പാര്‍ട്ട പ്രാഗിനെ 5-1 എന്ന സ്കോറിന് പരാജയപ്പെടുത്തി.

UEFA Europa League UEL Round Of 16  AC Sparta Prague vs Liverpool  യുവേഫ യൂറോപ്പ ലീഗ്  ലിവര്‍പൂള്‍ UEFA Europa League Round Of 16 AC Sparta Prague vs Liverpool 1st Leg Result
AC Sparta Prague vs Liverpool
author img

By ETV Bharat Kerala Team

Published : Mar 8, 2024, 7:43 AM IST

പ്രാഗ് (ചെക്ക് റിപ്പബ്ലിക്ക്) : യുവേഫ യൂറോപ്പ ലീഗ് (UEFA Europa League) ഫുട്‌ബോളിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ (UEL Round Of 16) ചെക്ക് റിപ്പബ്ലിക് ക്ലബ് എസി സ്‌പാര്‍ട്ട പ്രാഗിനെതിരായ (AC Sparta Prague) ഒന്നാം പാദ മത്സരത്തില്‍ ലിവര്‍പൂളിന് (Liverpool) വമ്പൻ ജയം. സ്‌പാര്‍ട്ട പ്രാഗിന്‍റെ ഹോം ഗ്രൗണ്ടായ എപെറ്റ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ഇംഗ്ലീഷ് വമ്പന്മാര്‍ ജയം നേടിയത് (AC Sparta Prague vs Liverpool Match Result). മത്സരത്തില്‍ ഡാര്‍വിൻ നൂനസ് (Darwin Nunez) ലിവര്‍പൂളിനായി ഇരട്ടഗോള്‍ നേടി.

ചെക്ക് ക്ലബിനെതിരായ ഒന്നാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആധികാരിക ജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ആറാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി അലെക്‌സിസ് മാക് അലിസ്റ്ററാണ് (Alexis Mac Allister) സന്ദര്‍ശകരുടെ ഗോള്‍വേട്ട തുടങ്ങിയത്. തന്നെ ഫൗള്‍ ചെയ്‌തതിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് മാക് അലിസ്റ്റര്‍ കൃത്യമായി ലക്ഷ്യത്തിലേക്ക് എത്തിച്ചത്.

25-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഡാര്‍വിൻ നൂനസായിരുന്നു ലിവര്‍പൂളിന്‍റെ ഗോള്‍ സ്കോറര്‍. ഹാര്‍വി എല്ലിയോട്ടിന്‍റെ (Harvi Elliot) അസിസ്റ്റില്‍ നിന്നാണ് നൂനസ് സ്‌പാര്‍ട്ട പ്രാഗിന്‍റെ വലയില്‍ പന്തെത്തിച്ചത്.

ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പായി നൂനസ് വീണ്ടും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു. മാക് അലിസ്റ്ററുടെ അസിസ്റ്റില്‍ നിന്നായിരുന്നു നൂനസ് മത്സരത്തിലെ രണ്ടാം ഗോള്‍ നേടിയത്. ഇതോടെ, കളിയുടെ ആദ്യ പകുതിയില്‍ 3-0ന് മുന്നിലെത്താൻ ലിവര്‍പൂളിന് സാധിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എസി സ്‌പാര്‍ട്ട പ്രാഗിന് ഒരു ഗോള്‍ ലഭിച്ചു. ലിവര്‍പൂള്‍ പ്രതിരോധ നിരതാരം കോണര്‍ ബ്രാഡ്‌ലിയുടെ (Conor Bradley) സെല്‍ഫ് ഗോളാണ് ആതിഥേയര്‍ക്ക് ആശ്വാസമായത്. എന്നാല്‍, അധികം വൈകാതെ ലിവര്‍പൂള്‍ വീണ്ടും ലീഡ് ഉയര്‍ത്തി.

ലൂയിസ് ഡിയസാണ് (Luis Diaz) ലിവര്‍പൂളിന്‍റെ നാലാം ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 53-ാം മിനിറ്റിലായിരുന്നു ഗോളിന്‍റെ പിറവി. ഹാര്‍വി എല്ലിയോട്ടാണ് ലൂയിസ് ഡിയസിന് ഗോളിലേക്കുള്ള വഴിയൊരുക്കിയത്.

ഡൊമിനിക്ക് സോബോസ്ലൈയിലൂടെയാണ് (Dominik Szoboszlai) സന്ദര്‍ശകര്‍ അഞ്ചാം ഗോള്‍ നേടിയത്. ഹാര്‍വി എല്ലിയോട്ടായിരുന്നു ഈ ഗോളിനും അസിസ്റ്റ് നല്‍കിയത്. ഇഞ്ചുറി ടൈമിലായിരുന്നു ഗോള്‍.

Also Read : പൊരുതി വീണ് ആര്‍ബി ലീപ്‌സിഗ്, ചാമ്പ്യൻസ് ലീഗില്‍ സമനിലയോടെ റയല്‍ മാഡ്രിഡ് മുന്നേറ്റം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.