ETV Bharat / sports

വലിയ പിഴവ് പറ്റി, കോലിയുടെ കുടുംബത്തില്‍ സംഭവിക്കുന്നത് ആര്‍ക്കും അറിയില്ല; യൂടേണെടുത്ത് ഡിവില്ലിയേഴ്‌സ്

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ വിരാട് കോലി കളിക്കാതിരുന്നത് വീണ്ടും അച്ഛനാവാന്‍ പോകുന്നതിനാലാണെന്ന തന്‍റെ പ്രസ്‌താവന തിരുത്തി എബി ഡിവില്ലിയേഴ്‌സ്.

AB De Villiers  Virat Kohli  Anushka Sharma  വിരാട് കോലി  അനുഷ്‌ക ശര്‍മ
AB De Villiers Take U-Turn after Virat Kohli Anushka Sharma 2nd Child Comment
author img

By ETV Bharat Kerala Team

Published : Feb 9, 2024, 1:04 PM IST

ജൊഹന്നസ്ബർഗ് : ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്നും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli ) വിട്ടുനിന്നിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് 35-കാരന്‍ കളിക്കാതിരുന്നതെന്നായിരുന്നു ബിസിസിഐ അറിയിച്ചിരുന്നത്. എന്നാല്‍ കോലിയും ഭാര്യ അനുഷ്‌ക ശർമയും (Anushka Sharma) തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതിനാലാണിതെന്ന് താരത്തിന്‍റെ അടുത്ത സുഹൃത്തും ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനുമായ എബി ഡിവില്ലിയേഴ്‌സ് (AB De Villiers) തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്‍റെ ഈ പ്രസ്‌താവനയില്‍ നിന്നും യൂടേണ്‍ എടുത്തിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്. കോലി ഇടവേള എടുത്തതിന് പിന്നിലെ കാരണം സംബന്ധിച്ച് തനിക്ക് വലിയ പിഴവ് പറ്റിയെന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം പറയുന്നത്. താരം വീണ്ടും അച്ഛനാവുന്നു എന്നത് തെറ്റായ വാർത്തയാണെന്നും എബി ഡിവില്ലിയേഴ്‌സ് ഒരു ഇന്ത്യന്‍ മാധ്യമത്തോട് പ്രതികരിച്ചു.

"തന്‍റെ കുടുംബത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണ് കോലി. അതു കഴിഞ്ഞാണ് ക്രിക്കറ്റ്. എന്‍റെ യൂട്യൂബ് ചാനലിലൂടെ ഞാന്‍ പറഞ്ഞ കാര്യത്തില്‍ വലിയൊരു തെറ്റുപറ്റി. ആ വിവരം തെറ്റായിരുന്നു, ഒട്ടും ശരിയായിരുന്നില്ല.

കോലിയുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും തന്നെ അറിയില്ല. എനിക്ക് ചെയ്യാൻ കഴിയുന്നത് എന്തെന്നാല്‍, അദ്ദേഹത്തിന്‍റെ ഇടവേളയുടെ കാരണം എന്തുതന്നെയായാലും കുടുതല്‍ ശക്തനമായി തിരിച്ചുവരാന്‍ കഴിയട്ടെ എന്ന് ആശംസിക്കുക മാത്രമാണ്"- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

2017-ലാണ് വിരാട് കോലിയും ബോളിവുഡ് നടിയായ അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം നടന്നത്. താരദമ്പതികള്‍ക്ക് 2021ല്‍ ആയിരുന്നു ആദ്യ കുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് കുഞ്ഞിന്‍റെ പേര്.

അതേസമയം ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്നും വിട്ടുനിന്ന വിരാട് കോലി മൂന്നാം ടെസ്റ്റില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും സ്റ്റാര്‍ ബാറ്റര്‍ കളിച്ചേക്കില്ലെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. നേരത്തെ ഇതു സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തയ്യാറായിരുന്നില്ല.

ഇതു ചോദിക്കേണ്ടത് സെലക്‌ടര്‍മാരോടാണ്. അവര്‍ക്കാണ് പ്രസ്‌തുത ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുക എന്നുമായിരുന്നു രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ വിശാഖപട്ടണത്ത് കളിപിടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമുകളും നിലവില്‍ 1-1ന് ഒപ്പത്തിനൊപ്പമാണ്.

15-ന് രാജ്കോട്ടിലാണ് മൂന്നാമത്തെ ടെസ്റ്റ് ആരംഭിക്കുക. ഇതടക്കം ബാക്കിയുള്ള മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ബിസിസിഐ സെലക്‌ടര്‍മാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശാഖപട്ടണം ടെസ്റ്റിന് പിന്നാലെ ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കറും ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചര്‍ച്ച നടത്തിയിരുന്നു. മോശം പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത് ടീമില്‍ നിന്നും പുറത്തായേക്കുമെന്നാണ് വിവരം.

ALSO READ: 'രാജ്‌കോട്ടില്‍ ബുംറയും വേണം' ; മൂന്നാം മത്സരത്തില്‍ സ്റ്റാര്‍ പേസര്‍ക്ക് വിശ്രമം അനുവദിക്കരുതെന്ന് ഹര്‍ഷ ഭോഗ്‌ലെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.