ETV Bharat / sports

'ഒരിയ്‌ക്കലും നിലയ്‌ക്കാത്ത ഡീസല്‍ എഞ്ചിൻ പോലെ' ; ധോണിയെ പുകഴ്‌ത്തി എബി ഡിവില്ലിയേഴ്‌സ് - IPL 2024

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകൻ എംഎസ് ധോണിയെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡിവില്ലിയേഴ്‌സ്.

IPL 2024 MS Dhoni  Ab De Villiers  Chennai Super Kings  Ab De Villiers On MS Dhoni Ab De Villiers Heap Praised Chennai Super Kings Captain MS Dhoni
Etv Bharat
author img

By ETV Bharat Kerala Team

Published : Mar 14, 2024, 2:50 PM IST

മുംബൈ: മറ്റൊരു ഐപിഎല്‍ (IPL 2024) ആവേശം കൂടി കടന്നെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) നായകൻ എംഎസ് ധോണിയുടെ (MS Dhoni) ബാറ്റിങ് വിരുന്ന് കാണാൻ. ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ ആദ്യ സീസണ്‍ മുതല്‍ കളിക്കുന്ന താരങ്ങളില്‍ ചുരുക്കം ചിലരില്‍ ഒരാളാണ് ഇന്ന് സൂപ്പര്‍ കിങ്‌സ് ആരാധകരുടെ തല. 42കാരനായ താരം ഇതിനോടകം തന്നെ ഐപിഎല്‍ പതിനേഴാം പതിപ്പിനുള്ള തയ്യാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ, എംഎസ് ധോണിയെ വാനോളം പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെയും ആര്‍സിബിയുടെയും മുൻ താരമായ എബി ഡിവില്ലിയേഴ്‌സ്. ഒരിക്കലും പ്രവര്‍ത്തനം നിലയ്‌ക്കാത്ത ഡീസല്‍ എഞ്ചിന്‍ പോലെയാണ് ധോണി. ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്‌റ്റനും അദ്ദേഹമാണെന്നായിരുന്നു യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു (AB De Villiers Praised MS Dhoni).

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയുടെ നായകനായി തന്നെയാണ് ധോണി ഇത്തവണയും കളിക്കാനിറങ്ങുന്നത്. സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് (Royal Challengers Bangalore) ചെന്നൈയുടെ ആദ്യ മത്സരം. മാര്‍ച്ച് 22ന് ചെപ്പോക്കിലാണ് ഈ പോരാട്ടം (CSK vs RCB IPL 2024).

'കഴിഞ്ഞ സീസണോടെ തന്നെ ധോണി ഐപിഎല്‍ മതിയാക്കുമെന്ന് ധാരാളം അഭ്യൂഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം വീണ്ടും കളിക്കാനെത്തുകയാണ്. ഇത് ആയിരിക്കുമോ അദ്ദേഹത്തിന്‍റെ അവസാന ഐപിഎല്‍ സീസണ്‍ എന്ന കാര്യം ആര്‍ക്കും പറയാൻ സാധിക്കില്ല.

ചിലപ്പോഴൊക്കെ ഒരിക്കലും പ്രവര്‍ത്തനം നിലയ്‌ക്കാത്ത ഒരു ഡീസല്‍ എഞ്ചിന്‍ പോലെയാണ് അദ്ദേഹം. ഇപ്പോഴും അദ്ദേഹം ഓടിക്കൊണ്ടിരിക്കുന്നു. എന്തൊരു അവിശ്വസനീയമായ കളിക്കാരനാണ് അദ്ദേഹം'- എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു (AB De Villiers About MS Dhoni).

കാല്‍മുട്ടിനേറ്റ പരിക്കുമായിട്ടാണ് 2023ല്‍ എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാനിറങ്ങിയത്. ചെന്നൈയെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചതിന് ശേഷം അവരുടെ നായകൻ ശസ്‌ത്രക്രിയക്ക് വിധേയനായി. അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലിന് ശേഷം മുംബൈയില്‍ എത്തിയാണ് ധോണി ചികിത്സ തേടിയത്. തുടര്‍ന്ന് ഒക്‌ടോബറില്‍ ആയിരുന്നു താരം ഇപ്രാവശ്യത്തെ ഐപിഎല്‍ സീസണിലും ചെന്നൈയ്‌ക്കായി കളിക്കുമെന്ന് വ്യക്തമാക്കിയത്.

Also Read : കുട്ടിക്ക്രിക്കറ്റിലെ ആറാം പൊൻ കിരീടം തേടി തലയും പിള്ളേരും...ഐപിഎല്ലിന് അരങ്ങുണരുന്നു...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.