2034ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം സൗദി അറേബ്യയില്‍ തന്നെ നടക്കും. ഫിഫയുടെ പരിശോധനയിൽ 500ൽ 419.8 എന്ന ചരിത്രത്തിലെ ഏറ്റവുമുയർന്ന പോയന്‍റാണ് സൗദിക്ക് ലഭിച്ചത്. ഡിസംബർ 11 ന് ഫിഫ സൗദിയെ ലോകകപ്പിന് ആതിഥേയരാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
An ambitious nation led by remarkable leadership 🏆🇸🇦#Saudi2034bid receives highest ever score in FIFA World Cup™️ history. The announcement comes ahead of FIFA’s official decision to award the FIFA World Cup™️ hosts for 2030 and 2034 on 11th December. pic.twitter.com/xB4mDqNQYS
— Saudi Arabia FIFA World Cup™️ 2034 bid (@Saudi2034bid) November 29, 2024
2022 ലോകകപ്പിന് ആതിഥേയത്വം വഹിച്ച അയൽരാജ്യമായ ഖത്തറിന് ശേഷം ലോകകപ്പ് അരങ്ങേറുന്ന രണ്ടാമത്തെ മിഡിൽ ഈസ്റ്റ് രാജ്യമായി സൗദി മാറും. നേരത്തെ സൗദിയുടെ കാലാവസ്ഥയും യൂറോപ്യൻ ക്ലബ് ഫുട്ബോൾ സീസൺ സമയവും തമ്മിലുള്ള പൊരുത്തക്കേടുകൾ പ്രശ്‌നമായി പലരും ഉയർത്തിക്കാണിച്ചിരുന്നു. ഇതേ തുടർന്ന് 2034ലെ ശൈത്യകാലത്താകും സൗദി ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.
2024 ഒക്ടോബറിൽ, വിശദാംശങ്ങൾ അവലോകനം ചെയ്യാൻ ഫിഫ പ്രതിനിധി സംഘം സൗദിയിൽ സന്ദര്‍ശിച്ചിരുന്നു. ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കാൻ നിർദ്ദേശിച്ച നഗരങ്ങൾ സന്ദർശിച്ച സംഘം ബിഡിൽ ഉൾപ്പെടുത്തിയിട്ടുള്ള കായിക പദ്ധതികളും സൗകര്യങ്ങളും പരിശോധിക്കുകയും മറ്റ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുകയും ചെയ്തു.
#ترشح_السعوديه2034#Saudi2034bid
— 𝘈𝘣𝘥𝘶𝘭𝘭𝘢𝘩 𝘈𝘭𝘴𝘢𝘥𝘰𝘶𝘯 (@mtaglf) November 30, 2024
FIFA announces that the Saudi Arabia's bid to host the 2034 World Cup received a rating of 419.8 out of 500, the highest rating in the history of hosting the global event.
The bid submitted by Saudi Arabia presents a unique, innovative and… pic.twitter.com/SwpgaSHQVf
സൗദിയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് പശ്ചാത്യ മാധ്യമങ്ങളടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ സൗദിയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടെന്നും ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിലൂടെ മനുഷ്യാവകാശങ്ങളുടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സംഭാവന ചെയ്യാൻ സഹായിക്കുമെന്ന് ഫിഫ റിപ്പോർട്ട് പരാമർശിക്കുന്നു.
റംസാൻ വ്രതവും ഹജ്ജ് കർമങ്ങളും അടക്കമുള്ളവ കൂടി പരിഗണിച്ചാകും ലോകകപ്പ് സമയം തീരുമാനിക്കുക. ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിന്‍റെ ഭാഗമായി വമ്പന്‍ മാറ്റങ്ങളാണ് സൗദിയില്‍ വരുന്നത്. 2034നുള്ളില്‍ നിരവധി പുതിയ സ്റ്റേഡിയങ്ങള്‍ രാജ്യത്ത് നിര്‍മിക്കും. ഭൂമിയിൽ നിന്ന് 350 മീറ്റർ ഉയരത്തിൽ നിര്‍മിക്കുന്ന നിയോം സ്റ്റേഡിയമടക്കം വിസ്മയിപ്പിക്കുന്ന സ്റ്റേഡിയങ്ങളാണ് തയ്യാറാകുന്നത്.
Also Read: ഇംഗ്ലണ്ട് ക്രിക്കറ്റില്‍ പൊട്ടിത്തെറി; താരങ്ങൾക്ക് പാകിസ്ഥാൻ സൂപ്പർ ലീഗ് കളിക്കുന്നതില്‍ വിലക്ക്