മഞ്ഞിന്‍റെ മേലങ്കിയണിഞ്ഞ് കശ്‌മീർ; നയനമനോഹരം ഈ കാഴ്‌ചകൾ - കശ്‌മീർ മഞ്ഞുവീഴ്‌ച
കശ്‌മീര്‍ കുന്നുകൾ മഞ്ഞ് പുതച്ചുകഴിഞ്ഞു. രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്‌ക്ക് ശേഷമാണ് കശ്‌മീരില്‍ മഞ്ഞുവീഴ്‌ച തുടങ്ങിയത്. ഡിസംബര്‍, ജനുവരി മാസങ്ങളിലുണ്ടാകേണ്ട മഞ്ഞുവീഴ്‌ച ഫെബ്രുവരി ആദ്യ വാരത്തിലാണ് ആരംഭിച്ചത്. സീസണിലെ ആദ്യത്തെ വലിയ മഞ്ഞുവീഴ്‌ചയെ സ്വാഗതം ചെയ്യുകയാണ് സഞ്ചാരികൾ. മരങ്ങളും ചെടികളും റോഡുകളുമെല്ലാം മഞ്ഞിൽ മൂടിയ നിലയിലാണ്. ചുറ്റിലും തൂവെള്ള നിറം മാത്രം. മഞ്ഞ് പുതച്ചു കിടക്കുന്ന കശ്‌മീരിന്‍റെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Published : Feb 4, 2024, 6:19 PM IST
|Updated : Feb 4, 2024, 6:46 PM IST
Last Updated : Feb 4, 2024, 6:46 PM IST