വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സജീവം; ശൈത്യകാല വിസ്‌മയഭൂമിയായി ശ്രീനഗർ - snowfall
ജമ്മു കശ്‌മീര്‍: ജമ്മു കശ്‌മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനഗറിലും അതിശക്തമായ മഞ്ഞുവീഴ്‌ച ആരംഭിച്ചു. കശ്‌മീരില്‍ മഞ്ഞുവീഴ്‌ച എത്തിയെങ്കിലും ഈ വർഷം വൈകിയാണ് ശ്രീനഗറിൽ മഞ്ഞുവീഴ്‌ച എത്തിയത്. തലസ്ഥാന നഗരിയിലെ ശൈത്യകാല വിനോദ സഞ്ചാരകേന്ദ്രങ്ങളും സജീവമായി. ശീനഗറിലെ പുതിയ മഞ്ഞുവീഴ്‌ച പ്രദേശവാസികൾക്കും ആശ്വാസമായിരിക്കുകയാണ്. മഞ്ഞുവീഴ്‌ച കശ്‌മീര്‍ നിവാസികൾക്ക് ഒരു മനോഹര കാഴ്‌ച മാത്രമല്ല, ഒരു നിർണായക ജല സ്രോതസ് കൂടിയാണ്. ഇതോടെ ശൈത്യകാല വിസ്‌മയ ഭൂമിയായി മാറിയിരിക്കുകയാണ് ശ്രീനഗർ.
Published : Feb 5, 2024, 4:53 PM IST