യൂറോപ്പില്‍ നടക്കുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധം വിദൂരത്തുള്ള ഏഷ്യയെ സാരമായി ബാധിക്കില്ലെങ്കിലും ഇപ്പോള്‍ ഒരു നിർണായക ഘട്ടത്തിലെത്തി നിക്കുകയാണ്. കുറഞ്ഞ നേട്ടങ്ങളോടെയാണെങ്കിലും ഉക്രെയ്‌നിലെ ഏറ്റവും പ്രമുഖ നഗരമായ ഖാർകിവിലേക്ക് റഷ്യ നീങ്ങുകയാണ്. പുതിയ അതിർത്തി നിർണ്ണയങ്ങൾ ഉപയോഗിച്ച് ഉക്രെയ്‌നിന്‍റെ കിഴക്ക് റഷ്യയെ പുനഃസ്ഥാപിക്കാൻ ഈ നീക്കത്തിന് കഴിയും.
മറുവശത്ത്, ഉക്രെയ്‌നിലേക്കുള്ള ആയുധ വിതരണത്തിന് യുഎസ് കോൺഗ്രസ് അനുമതി നൽകിയ 60 ബില്യൺ ഡോളറിന്‍റെ സഹായവും ലഭിച്ചേക്കാം. എന്നിരുന്നാലും, യുദ്ധത്തിന്‍റെ അവസാനത്തെ കുറിച്ച് ചിന്തിക്കാതെ യുദ്ധത്തിന്‍റെ വികാസങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ആഗോള തത്പരകക്ഷികൾ.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് സാധ്യത റോളുകള്‍ വഹിക്കാനാകുമെന്നാണ് ആഗോള പ്രതീക്ഷ. ഉക്രെയ്‌നിലും റഷ്യയിലും ഓഹരി പങ്കാളിത്തമുള്ള ഇന്ത്യയ്ക്ക് യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ ഈ പ്രതീക്ഷകൾ വീണ്ടും ഉയർന്നുവരികയാണ്.
ഏറ്റവും പ്രധാനമായി, ജൂൺ 15-16 തീയതികളിൽ സ്വിറ്റ്സർലൻഡിൽ നടക്കാനിരിക്കുന്ന ഉക്രെയ്ൻ സമാധാന ഉച്ചകോടിയിൽ ഇന്ത്യയുടെ പങ്കാളിത്തത്തെ കുറിച്ചും ഇന്ത്യക്ക് വഹിക്കാനാകുന്ന നിര്‍ണായക പങ്കിനെ കുറിച്ചുമാണ് ചര്‍ച്ചകള്‍.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ വലിയ ബുദ്ധിമുട്ടില്ലാതെ ഇന്ത്യ നാവിഗേറ്റ് ചെയ്യുന്നതായി തോന്നുന്നു. എന്നാൽ ഇന്ത്യയ്ക്ക് മുന്നില്‍ ഒളിഞ്ഞിരിക്കുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്. ഭൂമിശാസ്‌ത്രപരമായി വളരെ ദൂരെയുള്ള ഒരു യൂറോപ്യൻ യുദ്ധം ഇന്ത്യയുടെ കണക്കുകൂട്ടലിൽ എവിടെയാണ് യോജിക്കുന്നത്?
ഇന്ത്യയും റഷ്യയും 70 വർഷത്തിലേറെ നീണ്ട ബന്ധമുണ്ട്. പ്രതിരോധ ഇറക്കുമതികള്‍ മുതൽ തന്ത്രതന്ത്രപരമായ പങ്കാളിത്തം വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴമേറിയതാണ്.
പ്രതിരോധ ഉപകരണങ്ങൾക്കും അവയുടെ അറ്റകുറ്റപ്പണികൾക്കുമായി ഇന്ത്യ റഷ്യയെ വന്‍തോതില്‍ ആശ്രയിക്കുന്നുണ്ട്. എന്നാൽ ആഗോള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിഷയങ്ങളിൽ നിലപാടുകൾ രൂപീകരിക്കാന്‍ ഈ ഘടകങ്ങൾ പര്യാപ്‌തമാണോ? ഇന്ത്യ റഷ്യ ബന്ധം കേവലം പ്രതിരോധത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ശീത യുദ്ധ കാലം മുതൽ ഇന്ത്യയുമായി റഷ്യ ബന്ധം പുലര്‍ത്തുന്നുണ്ട്.
തന്ത്രപരമായ സ്വയംഭരണം
റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ഉക്രെയ്‌നുമായും റഷ്യയുമായും ഇന്ത്യയ്ക്ക് സജീവമായ വ്യാപാര ബന്ധമുണ്ടായിരുന്നു. യുദ്ധം ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വ്യാപാര വിതരണത്തെ തടസപ്പെടുത്തി. ഇത് ഇന്ത്യയുടെ ഊർജത്തെയും ഭക്ഷ്യ സുരക്ഷയെയും ബാധിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള യുദ്ധത്തിനും എതിരാണ് എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഒരു കക്ഷിയെ അന്ധമായി അനുകൂലിക്കാതെ, സ്വന്തം താത്പര്യങ്ങള്‍ കൂടെ പരിഗണിച്ചായിരുന്നു ഇന്ത്യയുടെ നിലപാട്.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ താത്പര്യങ്ങളെ വസ്‌തുനിഷ്ഠമായ വിലയിരുത്തിയാൽ അവയ്ക്ക് മൂന്ന് ഘടകങ്ങളുള്ളതായി കാണാം : ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം, ആഗോള ശക്തിയെ പുനഃസംഘടിപ്പിക്കൽ, ഇന്ത്യയുടെ ഊർജ്ജ, പ്രതിരോധ ആവശ്യങ്ങൾ എന്നിവയാണ് അത്.
റഷ്യ-ഉക്രെയ്ൻ സംഘർഷത്തില്‍ ഒരു പക്ഷം പിടിക്കുന്നതിന് പകരം ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയാണ് ചെയ്‌തത്. ഈ സമീപനം നിരവധി ഘടകങ്ങളിൽ വേരൂന്നിയതാണെന്ന് കാണാം.
ഒന്നാമതായി, ചരിത്രം പരിശോധിക്കുമ്പോള്‍ യൂറോപ്യൻ ഭൂഖണ്ഡങ്ങളിലെ തർക്കങ്ങളിൽ ഇന്ത്യയുടെ നേരിട്ടുള്ള പങ്കാളിത്തത്തിന്‍റെ അഭാവം കാണാനാകും. ഏഷ്യൻ സംഘർഷങ്ങളിൽ ബാഹ്യ ഇടപെടലിനെ ഇന്ത്യ പ്രോത്സാഹിപ്പിക്കാത്തത് പോലെ യൂറോപ്യൻ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഇന്ത്യയും വിട്ടുനിന്നിരുന്നു. റഷ്യയും ഉക്രെയ്‌നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്‍റെ മൂലകാരണം യൂറോപ്യൻ ഭൂഖണ്ഡ ചരിത്രമാണ്. അവിടെ ഇന്ത്യക്ക് കാര്യമായ പ്രസക്തി ഇല്ല.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ തന്ത്രപരമായ സ്വയംഭരണം നിലനിർത്താനുള്ള ഇന്ത്യയുടെ തീരുമാനം പല കാരണങ്ങളാലും വിവേകപൂർണ്ണമാണ് എന്ന് പറയാം. ഒന്നാമതായി, ഒരു പക്ഷം പിടിക്കുന്നത് ഇന്ത്യയെ കുരുക്കിലാക്കുന്ന സംഗതിയാണ്. ഇതുമായി ബന്ധപ്പെട്ട് പല സഖ്യങ്ങളും തത്പരകക്ഷികളും പുറത്ത് നില്‍ക്കുമ്പോള്‍, നിഷ്പക്ഷത കാണിക്കുന്നത് ഇന്ത്യയുടെ ദേശീയ താത്പര്യങ്ങളും നയതന്ത്ര വഴക്കവും സംരക്ഷിക്കുന്നതാകും.
ആഗോള ക്രമത്തിന്‍റെ പുനർനിർമ്മാണം
റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം തീർച്ചയായും ലോകത്തെ രണ്ട് ചേരികളിലാക്കുമെന്ന ആശങ്കകൾ ഉയർത്തുന്നതാണ്. ഒരു വശത്ത് റഷ്യയും മറുവശത്ത് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള ഉക്രെയ്‌നും നിലകൊള്ളുന്നതിനാല്‍ യുദ്ധത്തിന്‍റെ അവസാനം ഉടനുണ്ടാവില്ല എന്നാണ് കരുതപ്പെടുന്നത്. ഇത് ആഗോള ക്രമത്തിന്‍റെ തകര്‍ച്ചയിലേക്ക് നയിക്കും. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്‌ട്രീയ പ്രവാഹങ്ങളെ മറികടക്കുന്നതിലാണ് ഇന്ത്യയുടെ താത്പര്യങ്ങൾ.
ഭൗമരാഷ്‌ട്രീയപരമായി റഷ്യ-ഉക്രെയ്ൻ യുദ്ധം ഒരു വലിയ ശക്തി സംഘർഷമാണ്. അത് ലോകത്തെ ധ്രുവീകരിക്കാനും മൾട്ടി-അലൈൻഡ് ക്ലസ്‌റ്ററുകളായി വിഭജിക്കാനും പോന്നതാണ്. കാര്യമായ താത്പര്യങ്ങളില്ലാതെ രാഷ്‌ട്രങ്ങള്‍ ഒരു പക്ഷം സ്വീകരിക്കുന്നത് അന്താരാഷ്‌ട്ര ബന്ധങ്ങളിലെ മൂല്യങ്ങളും സമവാക്യങ്ങളും സങ്കീർണ്ണമാക്കും.
ലോകക്രമം യഥാർത്ഥത്തിൽ ബഹുധ്രുവത്തിൽ നിന്ന് ഒരു പരിവർത്തന ഘട്ടത്തിലാണ്. റഷ്യ-ഉക്രെയ്ൻ യുദ്ധവും ഹമാസ്-ഇസ്രയേൽ സംഘർഷവും ഈ സ്വാഭാവിക പരിവർത്തനത്തെ തടസപ്പെടുത്താൻ ശ്രമിക്കുന്നതാണ്. അതേ സമയം ഇവ മൾട്ടിപോളാരിറ്റിയെ ശക്തിപ്പെടുത്തുകയും ചെയ്യും.
രാജ്യങ്ങൾ ഒരു വശത്ത് രാഷ്‌ട്രീയമായി യോജിക്കുകയും മറ്റൊന്നുമായി സാമ്പത്തിക ബന്ധം നിലനിർത്തുകയുമാകാം. റഷ്യയുമായുള്ള ശക്തമായ ബന്ധവും പാശ്ചാത്യ രാജ്യങ്ങളുമായുള്ള സുസ്ഥിരമായ സാമ്പത്തിക ബന്ധവും ഒരുപോലെ നിലനിര്‍ത്തുന്ന ചൈന ഇതിനുദാഹരണമാണ്.
ഇന്ത്യയുടെ ഊർജ, പ്രതിരോധ ആവശ്യങ്ങൾ
ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ വിതരണക്കാരിൽ ഒരാള്‍ റഷ്യ ആയതിനാല്‍ ഈ ബന്ധത്തിന് വളരെയധികം പ്രാധാന്യമുണ്ട്. 2022 ഫെബ്രുവരി മുതൽ, വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും വില വ്യതിയാനങ്ങളും കാരണം ഇന്ത്യ എണ്ണയ്ക്കായി റഷ്യയെ ആശ്രയിക്കുന്നത് സങ്കീർണ്ണതക്ക് മറ്റൊരു പാളി കൂടെ കൂട്ടിച്ചേർക്കുന്നു. ഇന്ത്യയെപ്പോലുള്ള, ഊർജ്ജത്തെ ആശ്രയിക്കുന്ന രാജ്യത്തിന് എണ്ണവിലയിലെ സ്ഥിരത ഒരു പ്രധാന ഘടകമാണ്.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ച് പലവിധ പ്രവചനങ്ങളും നടക്കുന്നുണ്ട്. അത് ഇന്ത്യയുടെ തെരഞ്ഞെടുപ്പുകളെ തടസപ്പെടുത്തരുത്.യുദ്ധത്തിന്‍റെ അനന്തരഫലം പോലെയുള്ള വിദേശകാര്യങ്ങൾ ഇന്ത്യയുടെ നിലപാടിനെ സ്വാധീനിക്കുകയും അരുത്.