ETV Bharat / opinion

ഹസീന ഭരണകൂടത്തിന്‍റെ പതനം: ഇന്ത്യയുടെ സുരക്ഷ ക്രമീകരണങ്ങള്‍ക്ക് മുന്നിലുള്ള പ്രതിസന്ധിയും വെല്ലുവിളികളും - India security after Fall of Hasina - INDIA SECURITY AFTER FALL OF HASINA

ബംഗ്ലാദേശില്‍ നിലനില്‍ക്കുന്ന അസ്ഥിരതയും അത് ഇന്ത്യക്ക് മുന്നിലേക്ക് വെക്കുന്ന വെല്ലുവിളികളെയും കുറിച്ച് ഡോ. രാവല്ല ഭാനു കൃഷ്‌ണ കിരൺ എഴുതുന്നു...

HASINA REGIME AND INDIA  INDIA BANGLADESH RELATION FUTURE  ഹസീന ഭരണകൂടം ഇന്ത്യ  ഇന്ത്യ ബംഗ്ലാദേശ് ബന്ധം ഭാവി
Former Bangladesh Prime Minister Sheikh Hasina With Prime Minister Narendra Modi- File photo (ANI)
author img

By DR Ravella Bhanu Krishna Kiran

Published : Aug 9, 2024, 8:21 PM IST

ക്കാലത്തും ഇന്ത്യയെ പിന്തുണച്ചിരുന്ന ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രതിക്ഷോഭങ്ങളെ തുടര്‍ന്ന് 2024 ഓഗസ്‌റ്റ് 5-ന് രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. പിന്നാലെ തന്നെ നൊബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിന്‍റെ ഇടക്കാല സര്‍ക്കാരും ബംഗ്ലാദേശില്‍ അധികാരമേറ്റു. ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർട്ടിയും (ബിഎൻപി) നിരോധിത ഭീകര സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയും (ജെഐ) ഇടക്കാല ഗവൺമെന്‍റിൽ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാൽ ഇന്ത്യ വിരുദ്ധ നിലപാടുള്ള ഇടക്കാല സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നത് എന്ന് അനുമാനിക്കാം.

ഇതോടെ ന്യൂഡൽഹി-ധാക്ക ബന്ധം വഷളാകാന്‍ സാധ്യതയുണ്ട്. അടുത്ത തെരഞ്ഞെടുപ്പിന് ശേഷം ബിഎൻപി അധികാരത്തിൽ വരികയും ഒരുപക്ഷേ ഖാലിദ സിയ ബംഗ്ലാദേശിന്‍റെ തലപ്പത്ത് എത്തുകയും ചെയ്യും. ദക്ഷിണേഷ്യൻ മേഖലയിൽ സ്വാധീനം കുറഞ്ഞുവരുന്ന ഇന്ത്യയുടെ സുരക്ഷാ തന്ത്രത്തിന് ഈ മാറ്റം തിരിച്ചടിയാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ബംഗ്ലാദേശുമായുള്ള സുരക്ഷാ ബന്ധം അഭയാർത്ഥി പ്രശ്‌നങ്ങള്‍, ഭീകര പ്രവർത്തനങ്ങൾ, ബംഗാൾ ഉൾക്കടൽ, സൈനിക സഹകരണം എന്നിവയുമായെല്ലാം ബന്ധപ്പെട്ട് കിടക്കുന്നതാണ്.

കണക്റ്റിവിറ്റി

ബംഗ്ലാദേശ് ഇന്ത്യയുമായി 4,096 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണ്. ഇത് ഇന്ത്യയും ബംഗ്ലാദേശുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്ന ഘടകമാണ്. ധാക്കയുമായുള്ള ബന്ധത്തിലുണ്ടാകുന്ന ഉലച്ചില്‍ നിലവിലുള്ള റോഡ് റൂട്ടുകളെ തടസപ്പെടുത്തും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിന് ചിറ്റഗോങ്, മോംഗ്ല തുറമുഖങ്ങൾ ഉപയോഗിക്കുന്നതിനുള്ള കരാറുകളെയും ഇത് ബാധിക്കും. കൂടാതെ 2023 നവംബറിൽ ആരംഭിച്ച അഗർത്തല-അഖൗറ ക്രോസ്-ബോർഡർ റെയിൽ ലിങ്ക് വൈകുന്നതിനും ഈ ഉലച്ചില്‍ കാരണമാകും.

ഇന്ത്യയെ വടക്കുകിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ് 'ചിക്കന്‍ നെക്ക്‌സ്' (സിലിഗുരി ഇടനാഴി). സെൻസിറ്റീവ് ആയ ഈ പ്രദേശത്തെ ഏത് തടസവും ഇന്ത്യയെ സാരമായി ബാധിക്കും. ഇത് സുരക്ഷാ ഭീഷണികള്‍ സൃഷ്‌ടിക്കാന്‍ സാധ്യതയുള്ളതുമാണ്.

അഭയാർത്ഥി പ്രശ്‌നങ്ങള്‍

ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറ്റത്തിനുള്ള ഗുരുതര സാധ്യത നിലവിലുണ്ട്. ഇന്ത്യയിൽ രാഷ്‌ട്രീയ അഭയം തേടുന്ന ഹസീനയുടെ അനുയായികളും പുതിയ സർക്കാരിന് കീഴിൽ സുരക്ഷിതരല്ലെന്ന് തോന്നുന്ന ന്യൂനപക്ഷ ഹിന്ദുക്കളും പ്രാദേശിക രാഷ്‌ട്രീയത്തെയും സുരക്ഷയെയും ബാധിച്ചേക്കാം. ബംഗ്ലാദേശിലെ അസ്ഥിരതയ്ക്ക് പിന്നാലെ മേഘാലയ അന്താരാഷ്‌ട്ര അതിർത്തിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃത അതിര്‍ത്തി കടക്കല്‍ തടയാൻ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്)യും ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.

തീവ്രവാദം

ഇന്ത്യയോട് ശത്രുത പുലർത്തുന്ന തീവ്രവാദ ഗ്രൂപ്പുകൾ വടക്കുകിഴക്കൻ മേഖല ഉപയോഗിച്ച് ബംഗ്ലാദേശിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയും ബംഗ്ലാദേശും വെച്ചുപുലര്‍ത്തുന്ന ഭീകര വിരുദ്ധ സഹകരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ പ്രധാന ഘടകമാണ്. കൂടാതെ, പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്ത്യയിലേക്ക് അതിർത്തി കടന്ന് എത്തുന്നതിന് ഒരു ട്രാൻസിറ്റ് പോയിന്‍റായി ബംഗ്ലാദേശിനെ ഉപയോഗിക്കുന്നുണ്ട്. ഹസീനയുടെ ഭരണം ഭീകരതയ്‌ക്കെതിരെ 'സീറോ ടോളറൻസ്' നയം നടപ്പിലാക്കുകയും ഇന്ത്യ വിരുദ്ധതയെ അടിച്ചമർത്തുകയും ചെയ്‌തിരുന്നു.

ഇന്‍റലിജൻസ് വിവരങ്ങള്‍ പങ്കിടുന്ന കാര്യത്തിൽ ന്യൂ ഡൽഹിയുമായി അടുത്ത സഹകരണം പുലർത്തുന്ന ധാക്ക, 2013-ൽ ഇന്ത്യയുമായി കുറ്റവാളി ഉടമ്പടിയിലും ഏർപ്പെട്ടിട്ടുണ്ട്. യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോമിന്‍റെ (ഉൾഫ) പ്രവർത്തകരെ പലതവണ ബംഗ്ലാദേശ് അറസ്‌റ്റ് ചെയ്യുകയും ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്‌തിട്ടുണ്ട്.

ഖാലിദ സിയയുടെ ഭരണകാലത്ത് (1991-1996, 2001-2006) ബംഗ്ലാദേശ് പാകിസ്ഥാനെ പിന്തുണക്കുകയും ഭീകരാക്രമണങ്ങൾക്ക് ബംഗ്ലാദേശിനെ ഇടത്തവളമാക്കാന്‍ ഐഎസ്ഐ സ്‌പോൺസർ ചെയ്‌ത തീവ്രവാദ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. ഉൾഫ, നാഷണൽ സോഷ്യലിസ്‌റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (എൻഎസ്‌സിഎൻ), ഓൾ ത്രിപുര ടൈഗർ ഫോഴ്‌സ് (എടിടിഎഫ്) തുടങ്ങിയ വടക്കു കിഴക്കൻ മേഖലയിലെ ഭീകര സംഘടനകളെ ആയുധ വിതരണം, സാമ്പത്തിക സഹായം, സാങ്കേതിക സഹായം, എന്നീ മാര്‍ഗങ്ങളിലൂടെയെല്ലാം സഹായിക്കാൻ അക്കാലത്ത് ബിഎൻപി-ജെഐ സഖ്യ സർക്കാർ ഐഎസ്ഐയെ സഹായിച്ചിരുന്നു.

ബംഗ്ലാദേശിലെ നിലവിലെ അസ്ഥിരാവസ്ഥ, ബിഎൻപി-ജെഐ ഗവൺമെന്‍റും പാകിസ്ഥാൻ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ബംഗ്ലാദേശ് ഭീകര സംഘടനയായ ഹർക്കത്ത്-ഉൽ-ജിഹാദ്-അൽ-ഇസ്‌ലാമി(ഹുജി)യെ പുനഃസംഘടിപ്പിക്കുന്നതിലേക്കും അവരില്‍ നിന്ന് പിന്തുണ സ്വീകരിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തിക്കും. കൂടാതെ, സിയയുടെ മകൻ താരീഖിന് ഐഎസ്ഐയുമായി അടുത്ത ബന്ധമുണ്ട്. ഉൾഫ തലവൻ പരേഷ് ബറുവയും ദാവൂദ് ഇബ്രാഹിമും ഉൾപ്പെടെയുള്ള തീവ്രവാദ പ്രവർത്തകർ തീർച്ചയായും ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് അപകടമുണ്ടാക്കും.

ബംഗാൾ ഉൾക്കടൽ

ആഫ്രിക്ക മുതൽ ഇന്തോനേഷ്യ വരെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വ്യാപിച്ചുകിടക്കുന്ന ബംഗാൾ ഉൾക്കടലിന്‍റെ മുകൾ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബംഗ്ലാദേശ്, ഇന്ത്യൻ മഹാസമുദ്രത്തെ ദക്ഷിണ ചൈന കടലുമായി ബന്ധിപ്പിക്കുന്ന ലോകത്തിലെ പ്രധാന കടൽ ചോക്ക് പോയിന്‍റുകളിലൊന്നായ മലാക്ക കടലിടുക്കിന് സമീപമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രാഥമിക താത്പര്യങ്ങൾ ഉറപ്പാക്കുന്നതില്‍ തന്ത്രപരമായി പ്രാധാന്യം ഇതിനുണ്ട്.

ബംഗാൾ ഉൾക്കടലിൽ നിയന്ത്രണം ഉറപ്പിച്ച് മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചൈന, ധാക്കയുമായി അടുത്ത സഹകരണം നിലനിർത്തുന്നത് ഇന്ത്യയുടെ പരമപ്രധാനമായ ആശങ്കയാണ്. നിലവിലെ പ്രതിസന്ധി തുടരുകയും സിയ സർക്കാരിന് കീഴിൽ ബംഗ്ലാദേശുമായുള്ള ബന്ധം വഷളാവുകയും ചെയ്യുകയാണെങ്കിൽ ചൈന സാമ്പത്തികവും സൈനികവുമായ പിന്തുണ വാഗ്‌ദാനം ചെയ്‌ത് ബംഗ്ലാദേശില്‍ സ്വാധീനം വിപുലീകരിക്കാൻ ശ്രമിക്കും. പ്രതിസന്ധി മുതലെടുക്കുന്നതില്‍ ചൈന വിജയിച്ചാല്‍ ബംഗാൾ ഉൾക്കടലിൽ ഇന്ത്യയ്ക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടേക്കാം.

കൂടാതെ, കാലാവസ്ഥാ സുരക്ഷ, മനുഷ്യക്കടത്ത്, ആയുധ-മയക്കുമരുന്ന് കള്ളക്കടത്ത്, ബിംസ്‌റ്റെക് (ബേ ഓഫ് ബംഗാൾ ഇനീഷ്യേറ്റീവ് ഫോർ മൾട്ടി സെക്‌ടറൽ ടെക്‌നിക്കൽ ആന്‍ഡ് എക്കണോമിക് കോപ്പറേഷന്‍), തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്നതിന് ഇരു രാജ്യങ്ങളുടെയും നാവിക സേനയും കോസ്‌റ്റ് ഗാർഡുകളും തമ്മിലുള്ള സഹകരണവും ഏകോപനവും അവസാനിക്കാനും ഇടയുണ്ട്.

സൈനിക സഹകരണം

ബംഗ്ലാദേശുമായി ഇന്ത്യ ദീർഘകാലമായി തന്ത്രപരമായ ബന്ധം കെട്ടിപ്പടുക്കുകയും രാജ്യം ചൈനയുടെ സ്വാധീന വലയത്തിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്‌തിരുന്നു. സംയുക്ത സൈനികാഭ്യാസമായ 'സംപ്രീതി', മറ്റ് പരിശീലന പരിപാടികൾ, വൈദ്യ സഹായം, ഇന്ത്യയുടെ സൈനിക ഉപകരണങ്ങളുടെ വിതരണം എന്നിവയും ന്യൂഡൽഹിയും ധാക്കയും തമ്മില്‍ നടന്ന് പോന്നിരുന്നു. പ്രതിരോധ ഹാർഡ്‌വെയർ, കോസ്‌റ്റ് ഗാർഡ് പട്രോളിങ് ബോട്ടുകൾ, വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് 500 മില്യൺ ഡോളറിന്‍റെ വായ്‌പ കരാറിലും ബംഗ്ലാദേശും ഇന്ത്യയും ഒപ്പിട്ടിരുന്നു. കൂടാതെ മിഗ് -29, എംഐ 27 ഹെലികോപ്‌റ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി സ്‌പെയറുകൾ വാങ്ങുന്നതിന് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിലെ നിലവിലെ പ്രക്ഷുബ്‌ധത സൈനിക സഹകരണത്തിന്‍റെ ഭാവിക്ക് ഒരു തടസമാണ്.

ബംഗ്ലാദേശിൽ സ്വാധീനം ചെലുത്താനും ബിഎന്‍പി- ജെഐ സഖ്യത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യ വിരുദ്ധ ഭരണം സ്ഥാപിക്കാന്‍ യുഎസിനും പാക്കിസ്ഥാനും ചൈനയ്ക്കും പദ്ധതികളുണ്ടെന്ന് തോന്നുന്നു. ശൈഖ് മുജീബുർ റഹ്മാന്‍റെ കൊലപാതകത്തിന് ശേഷം ഖൊണ്ടാകർ മൊസ്‌താഖ് അഹമ്മദിന്‍റെ നേതൃത്വത്തിൽ ഇന്ത്യ വിരുദ്ധ ഭരണം സ്ഥാപിച്ചുകൊണ്ട് അവർ മുൻകാലങ്ങളിലും ഇത്തരം നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ, ഷെയ്ഖ് ഹസീനയുടെ യുഎസ് വിസ റദ്ദാക്കിയത് യുഎസിന്‍റെ ദുരുദ്ദേശ്യങ്ങളെ തുറന്നുകാട്ടുന്നു.

ബംഗ്ലാദേശിലെ സംവരണ സമ്പ്രദായത്തിനെതിരെ നടന്ന സമാധാനപരമായ പ്രതിഷേധങ്ങൾ അക്രമാസക്തമാക്കി മാറ്റുന്നതില്‍ ഐഎസ്ഐ പരിശീലിപ്പിക്കുന്ന ജെഐയുടെ വിദ്യാർഥി വിഭാഗമായ ഇസ്‌ലാമി ഛത്ര ഷിബിർ (ഐസിഎസ്), ചൈനയുടെ സ്‌റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന്‍റെ പ്രചാരണം എന്നിവ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. തുടര്‍ന്നാണ് അവാമി ലീഗ് നേതാക്കളെയും നടൻ സാന്‍റോയെയും അദ്ദേഹത്തിന്‍റെ പിതാവിനെയും ക്രൂരമായി കൊലപ്പെടുത്തുന്നതിലേക്കും നാടോടി ഗായകൻ രാഹുൽ ആനന്ദോയുടെ വസതിക്ക് തീയിടുന്നതിലേക്കും ഹിന്ദു ന്യൂനപക്ഷങ്ങളെ വ്യാപകമായി ആക്രമിക്കുന്നതിലേക്കും വരെ കാര്യങ്ങള്‍ നീങ്ങിയത്.

ഇന്ത്യക്ക് മുന്നില്‍ ഇനി...?

ഈ ഘട്ടത്തില്‍ ഇന്ത്യയുടെ ആക്റ്റ് ഈസ്‌റ്റ് പോളിസിയിലെ പ്രധാന പങ്കാളിയും ബിംസ്‌റ്റെക്കിലെ സഖ്യകക്ഷിയുമായ രാജ്യം ഒരു മൗലികവാദ ഇസ്‌ലാമിക രാഷ്‌ട്രമായി മാറുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ പ്രാഥമികവും പ്രധാനവുമായ നയം. ഇത് കണക്കിലെടുത്ത്, വരാനിരിക്കുന്ന ഗവൺമെന്‍റുമായി ബന്ധപ്പെടുന്നതിന് അതിവേഗം നീങ്ങുക എന്നതാണ് ഇന്ത്യയുെട ആദ്യത്തേതും പ്രധാനവുമായ നടപടി. ഇതിനായി, ബംഗ്ലാദേശിൽ നിലവിലുള്ള ഇന്ത്യ വിരുദ്ധ വികാരം നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങൾ ഇന്ത്യ പരിശോധിക്കേണ്ടതും സൗഹാർദ്ദപരമായ ഒരു ബന്ധത്തിനായി ബിഎൻപിയെ ബന്ധപ്പെടാൻ ശ്രമിക്കേണ്ടതുമാണ്. ബംഗ്ലാദേശിലെ പുതിയ സർക്കാർ ഇന്ത്യ വിരുദ്ധ സമീപനം തുടരുകയാണെങ്കിൽ, ഇർഷാദ് ഭരണകൂടത്തെ(1983-1990) താഴെയിറക്കിയ 'റോ'യുടെ 'ഓപ്പറേഷൻ ഫെയർവെൽ' പോലുള്ള നടപടി ഇന്ത്യ ആസൂത്രണം ചെയ്യണം.

Also Read : എക്‌സ്‌ക്ലൂസീവ്; 'ഞങ്ങള്‍ മരിച്ചിട്ടില്ല, അവാമി ലീഗ് തിരിച്ച് വരും': ഷെയ്ഖ് ഹസീനയുടെ മകന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.