അടുക്കളയില്‍ പാറ്റ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. സിങ്കിലും റാക്കുകളിലുമെല്ലാം ഇവയെ കാണാറുണ്ട്. ഭക്ഷണങ്ങളില്‍ വന്നുവീഴുമെന്നത് മാത്രമല്ല, ഇവ കാരണം ആളുകള്‍ക്ക് വിവിധ അസുഖങ്ങളും വരാന്‍ സാധ്യതയുണ്ട്. വേഗത്തില്‍ മുട്ടയിട്ട് പെരുകുന്ന ഇവയെ നിയന്ത്രിക്കുകയെന്നത് അല്‍പം പ്രയാസമാണ്.
വൃത്തിഹീനമായ ചുറ്റുപാടിലാണ് സാധാരണയായി ഇവ കാണാപ്പെടാറുള്ളത്. എന്നാല്‍ എത്ര വൃത്തിയാക്കിയാലും ചിലപ്പോള്‍ ഇവ അടുക്കളില്‍ എത്താറുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇവയെ തുരത്താന്‍ ചില പൊടിക്കൈകളുണ്ട്. വീട്ടില്‍ തന്നെയുള്ള വിവിധ വസ്‌തുക്കള്‍ കൊണ്ട് ഇവയെ തുടച്ചുനീക്കാം. അതിനുള്ള വിദ്യകളിതാ....
- നാരങ്ങനീരും ബേക്കിങ് സോഡയും മിക്‌സ് ചെയ്‌ത് ചൂടുവെള്ളത്തില്‍ കലക്കി സിങ്കിലൂടെ ഒഴുക്കാം. സിങ്കില്‍ നിന്നും വെള്ളമെത്തുന്ന ഡ്രൈനേജിലും ഈ വെള്ളം തളിക്കാം. ഇതോടെ പാറ്റ ശല്യത്തിന് അറുതിയാകും.
- ചെറു ചൂടുവെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ക്കുക. ഈ ലായനി ഉപയോഗിച്ച് ഗ്യാസ് സ്റ്റവ്, അടുക്കളയിലെ റാക്ക് എന്നിവ തുടയ്‌ക്കുക.
- പാറ്റയെത്തുന്ന സിങ്കിലും റാക്കിലുമെല്ലാം അല്‍പം പെപ്പര്‍ മിന്‍റ് ഓയില്‍ തളിക്കാം.
- ലെമണ്‍ഗ്രാസ് ഓയില്‍ തളിക്കുന്നതും പാറ്റയെ തുരത്തുന്നതിന് നല്ലതാണ്.
- ബേക്കിങ് സോഡയില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് ലായനിയാക്കി തളിക്കാം.
- ഗ്രാമ്പൂ, കറുവപ്പട്ട, കറിവേപ്പില എന്നിവയുടെ മണം പാറ്റയെ അകറ്റും.
- വെള്ളരിക്ക കഷണങ്ങളാക്കി അടുക്കളയിലെ വിവിധയിടങ്ങളില്‍ വയ്‌ക്കാം. ഇതിന്‍റെ മണം പാറ്റയെ അകറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
- കുരുമുളക്, വെളുത്തുള്ളി, ഉള്ളി എന്നിവ അരച്ച് വെള്ളത്തില്‍ കലക്കി തളിക്കുന്നത് പാറ്റയെ തുരത്താന്‍ നല്ലതാണ്.
Also Read: മീന്‍ വെട്ടിയതിന് ശേഷം കൈയിലെ മണം മാറുന്നില്ലെ? മാര്‍ഗങ്ങളിതാ...