പ്രായമാകുമ്പോൾ മുഖത്ത് മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചുളിവുകൾ, വരകൾ, അങ്ങനെ നീളുന്നു ഉദാഹരങ്ങൾ. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്‌നങ്ങൾ തടയാൻ സാധിക്കും. കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് യുവത്വം നിലനിർത്താൻ സഹായിക്കുന്നു. ചർമ്മത്തിന്‍റെ ഇലാസ്‌തികത നിലനിർത്താനും ചർമ്മത്തെ സ്വാഭാവിക ചെറുപ്പമാക്കി നിലനിർത്താനും സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. കൊളാജന്‍റെ അഭാവമുണ്ടാകുമ്പോഴാണ് ചർമ്മത്തിന് യുവത്വം നഷ്‌ടമാകുന്നത്. അതിനാൽ കൊളാജൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. അവ ഏതൊക്കെയെന്ന് നോക്കാം.
ബെറികൾ
ചർമ്മത്തിന്‍റെ യുവത്വം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളാണ് സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി എന്നിവ. ഇവയിൽ വിറ്റാമിൻ സിയും ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയിട്ടുള്ളതിനാൽ കൊളാജൻ ഉത്പാദാനത്തെ പ്രോത്സാഹിപ്പിക്കും.
മുട്ട
കൊളാജൻ ഉത്പാദനത്തെ സഹായിക്കുന്ന പ്രോട്ടീൻ, അമിനോ ആസിഡ് എന്നിവ മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഭക്ഷണക്രമത്തിൽ പതിവായി മുട്ട ഉൾപ്പെടുത്താം.
നാരങ്ങ, ഓറഞ്ച്, മുന്തിരി
നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നീ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദിപ്പിക്കാൻ നല്ലതാണ്. പതിവായി ഇവ കഴിക്കുന്നത് ചർമ്മം യുവത്വത്തോടെ നിലനിർത്താൻ സഹായിക്കും.
കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ
സാൽമൺ, ട്യൂണ, മത്തി തുടങ്ങിയ കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ പതിവായി കഴിക്കുക. ഇതിൽ ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിലെ ദൃഢതയും ഇലാസ്‌തികതയും നിലനിർത്താൻ സഹായിക്കും. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യന്നു.
വെളുത്തുള്ളി
കൊളാജൻ ഉൽപാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വെളുത്തുള്ളി. അതിനാൽ വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്താൻ മറക്കരുത്.
നട്‌സ്, സീഡ്‌സ്
നട്‌സിലും വിത്തുകളിലും വിറ്റാമിൻ, ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മം ചെറുപ്പമായി നിലനിർത്താൻ ഗുണം ചെയ്യും. അതിനാൽ ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
ഇലക്കറികൾ
ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നവയാണ് ഇലക്കറികൾ. കൂടാതെ കൊളാജൻ ഉൽപാദനത്തിന് വളരെയധികം ഗുണം ചെയ്യുകയും ചെയ്യുന്നു. അതിനാൽ ചീര, കാലെ, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ ഡയറ്റിൽ പതിവായി ഉൾപ്പെടുത്താം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: തിളങ്ങുന്ന ചർമ്മം മുതൽ ഹൃദയാരോഗ്യം വരെ; ബീൻസിന്‍റെ ആരോഗ്യഗുണങ്ങൾ നിരവധി