ETV Bharat / lifestyle

ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

മലിനവായുവും വിഷാംശങ്ങളും ശ്വസിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യം നശിപ്പിക്കും. ശ്വാസകോശം ആരോഗ്യത്തോടെ നിലനിർത്താൻ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് അത്യാവശ്യമാണ്.

author img

By ETV Bharat Health Team

Published : 5 hours ago

TIPS TO MAINTAIN STRONGER LUNGS  TIPS FOR HEALTHY LUNGS  TIPS TO KEEP YOUR LUNGS HEALTHY  HEALTHY LUNGS
Representative Image (ETV Bharat)

ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പുകവലി, മലിനവായുവും വിഷവസ്‌തുക്കളും ശ്വസിക്കുക തുടങ്ങിയവ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഘടകങ്ങളാണ്. ആസ്‌മ, ബ്രോങ്കൈറ്റിസ്‌, ന്യുമോണിയ മുതൽ ശ്വാസകോശ അർബുദം വരെ ഉണ്ടാകാൻ ഇത് കാരണമാകുന്നു. എന്നാൽ ശ്വാസകോശം ആരോഗ്യത്തോടെ നിലനിർത്താൻ ചിട്ടയായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്. ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടവ എന്തൊക്കെയെന്ന് നോക്കാം.

പുകവലി ഒഴിവാക്കുക

ശ്വാസകോശം ആരോഗ്യത്തോടെ നിലനിർത്താൻ പുകവലി പൂർണമായും ഒഴിവാക്കണം. പുകവലി അർബുദം ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ ശ്വാസകോശത്തിന്‍റെ ആരോഗ്യം നിലനിർത്താൻ പുകവലി ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

വ്യായാമം പതിവാക്കുക

വ്യായാമം, യോഗ, ധ്യാനം എന്നിവ പതിവാക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ ഗുണം ചെയ്യും. ശ്വസന വ്യായാമങ്ങൾ ചെയുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ മികച്ച മാർഗമാണ്.

ആരോഗ്യകരമായ ശരീരഭാരം

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടതും ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ പ്രധാനമാണ്. ഇത് ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ സാധ്യതയെ കുറയ്ക്കാനും വളരെയധികം സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടതും അത്യാവശ്യമാണ്. ശ്വാസകോശത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നവയാണ് വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും. അതിനാൽ ഇവ അടങ്ങിയിട്ടുള്ള ആഹാരങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

മലിനവായു ശ്വസിക്കാതിരിക്കുക

മലിനമായ വായുവും പൊടിയും ശ്വസിക്കാതിരിക്കുക. വായു മലിനീകരണമുള്ള സ്ഥലങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കുക. പുറത്തിറങ്ങുമ്പോൾ മാസ്‌കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വിഷവസ്‌തുക്കളും മലിനവായുവും ശ്വസിക്കാതിരിക്കേണ്ടത് ശ്വാസകോശത്തിന്‍റെ ആരോഗ്യം നിലനിർത്താൻ വളരെ പ്രധാനമാണ്.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്.

Also read: പ്രമേഹ രോഗികൾ നിർബന്ധമായും ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.